x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെടിഡിസി ചെയര്‍മാന്‍സ്ഥാനം: മുന്‍ വാഗ്ദാനം ഓര്‍മിപ്പിക്കുകയാണു ചെയ്തതെന്ന് പി.വി. അന്‍വര്‍

വെബ്ഡെസ്ക്
Published: November 19, 2026 01:12 AM IST | Updated: November 19, 2026 01:12 AM IST

പി.​​വി. അ​​ന്‍വ​​ര്‍

മ​​ല​​പ്പു​​റം: ബേ​​പ്പൂ​​രി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണെ​​ങ്കി​​ല്‍ കെ​​ടി​​ഡി​​സി ചെ​​യ​​ര്‍മാ​​ന്‍സ്ഥാ​​നം ന​​ല്‍കാ​​മെ​​ന്നു തെ​​ര​​ഞ്ഞ​​ടു​​പ്പി​​നു മു​​മ്പു​​ത​​ന്നെ വി.​​ഡി. സ​​തീ​​ശ​​നും പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യും ഉ​​റ​​പ്പു ന​​ല്‍കി​​യ​​ത് ഓ​​ര്‍മി​​പ്പി​​ച്ച് ഇ​​പ്പോ​​ള്‍ ക​​ത്ത് ന​​ല്‍കി​​യെ​​ന്നേ​​യു​​ള്ളു​​വെ​​ന്ന് യു​​ഡി​​എ​​ഫ് അ​​സോ​​സി​​യേ​​റ്റ് അം​​ഗ​​മാ​​യ പി.​​വി. അ​​ന്‍വ​​ര്‍.

ബോ​​ര്‍ഡ്, കോ​​ര്‍പ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ള്‍ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​ത്തി​​നി​​ടെ​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്‍വ​​ര്‍ കെ​​ടി​​ഡി​​സി ചെ​​യ​​ര്‍മാ​​ന്‍സ്ഥാ​​ന​​ത്തി​​നാ​​യി അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ക്കു​​ക​​യും ഇ​​തു​​സം​​ബ​​ന്ധി​​ച്ച കു​​റി​​പ്പ് ഫേ​​സ്ബു​​ക്കി​​ല്‍ പ​​ങ്കു​​വ​​യ്ക്കു​​ക​​യും ചെ​​യ്ത​​ത്.

കെ​​ടി​​ഡി​​സി ചെ​​യ​​ര്‍മാ​​ന്‍സ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി ഉ​​ള്‍പ്പടെ​​യു​​ള്ള നേ​​താ​​ക്ക​​ള്‍ക്കാ​​ണു ക​​ത്ത് ന​​ല്‍കി​​യ​​ത്. നേ​​താ​​ക്ക​​ളു​​ടെ ഉ​​റ​​പ്പി​​ല്‍ പ്ര​​തീ​​ക്ഷ​​യു​​ണ്ടെ​​ന്നും യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വം വാ​​ക്ക് പാ​​ലി​​ക്കു​​മെ​​ന്നാ​​ണു വി​​ശ്വാ​​സ​​മെ​​ന്നും അ​​ന്‍വ​​ര്‍ പ​​റ​​ഞ്ഞു.
ബേ​​പ്പൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ സി​​പി​​എ​​മ്മി​​ന്‍റെ പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സി​​നോ​​ടാ​​ണ് പി.​​വി. അ​​ന്‍വ​​ര്‍ തോ​​റ്റ​​ത്.

തോ​​ല്‍വി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്, പാ​​ള​​യ​​ത്തി​​ല്‍നി​​ന്നു ചി​​ല​​ര്‍ ത​​ന്നെ തി​​രി​​ഞ്ഞു​​കു​​ത്തി​​യെ​​ന്ന് അ​​ടു​​ത്തി​​ടെ പി.​​വി. അ​​ന്‍വ​​ര്‍ ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ചി​​രു​​ന്നു.

Tags : KTDC Chairman post Deepika DeepikaNewspaper BreakingNews NewsUpdate P.V. Anvar says he was merely

Recent News

Corehub Up