ഡോ. ബാലകൃഷ്ണ വാര്യർ
ഹരിപ്പാട്: പ്രമുഖ ജ്യോതിഷ പണ്ഡിതനും പഞ്ചാംഗ ഗണിതകർത്താവുമായ നങ്ങ്യാർകുളങ്ങര വാര്യത്ത് ഡോ. ബാലകൃഷ്ണ വാര്യർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. പന്തളം എൻഎസ്എസ് കോളജ് ഫിസിക്സ് വിഭാഗം റിട്ട. പ്രഫസറാണ്. പ്രശസ്ത ജ്യോത്സ്യനും പഞ്ചാംഗ രചയിതാവുമായിരുന്ന കോട്ടയം ഇറഞ്ഞാൽ വാര്യത്ത് പ്രഫ. പി.യു. കൃഷ്ണ വാര്യരുടെ മകനാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, ജ്യോതിഷഭൂഷണം, വിദ്യാരംഭം തുടങ്ങിയ പഞ്ചാംഗങ്ങളുടെ ഗണിതകർത്താവായും സംസ്ഥാന സർക്കാരിന്റെ കലണ്ടർ നിർമാണ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അനുഷ്ഠാന വിജ്ഞാനകോശം, വാസ്തു ജ്യോതിഷം എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഭാര്യ: മായാദേവി (റിട്ട. ജോയിന്റ് ഡയറക്്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്). മക്കൾ: മുക്ത, മഞ്ജു. മരുമക്കൾ: പി.ടി. രാധാകൃഷ്ണൻ, ഡോ. വി.വി. ഗിരി.
Tags : Dr. Balakrishna Warrier Deepika DeepikaNewspaper BreakingNews Astrology Scholar Dr. Balakrishna Passes Away