x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രണയബന്ധത്തിൽ നിന്ന് പിന്മാറില്ല; എഎസ്ഐയെ വനിതാ പൊലിസ് കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചു

വെബ് ഡെസ്ക്
Published: November 19, 2026 01:44 AM IST | Updated: November 19, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

അമരാവതി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച കേസിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.

സബർകന്തയിലെ ചിത്തോഡ പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അശ്വിൻഭായ് തബിയാദു (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആൽഫാബെൻ കേലാസ്‌വ (37) ആണ് മുഖ്യപ്രതി. ഇവർ തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.

നവംബർ പത്തിന് ആരവല്ലിയിലെ ഭിലോദയിൽ പൂർണമായും കത്തിയമർന്ന നിലയിൽ ഒരു കാർ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്.

പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മരിച്ചത് അശ്വിനാണെന്ന് തിരിച്ചറിഞ്ഞത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും, അശ്വിന്‍റെ സഹോദരൻ സിദ്ധരാജിന്‍റെ പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

അശ്വിനും ആൽഫാബെന്നും തമ്മിൽ അടുപ്പത്തിലായിരുന്നുവെങ്കിലും പിന്നീട് ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആൽഫാബെൻ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധം അവസാനിപ്പിക്കാൻ അശ്വിൻ തയാറാകാതിരുന്നതോടെയാണ് അദ്ദേഹത്തെ വകവരുത്താൻ പ്രതി തീരുമാനിച്ചത്.

നവംബർ എട്ടിന് രാത്രി ചിത്തോഡയിലെ തന്‍റെ വാടകവീട്ടിലേക്ക് ആൽഫാബെൻ അശ്വിനെ വിളിച്ചുവരുത്തുകയും അവിടെവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് സഹോദരന്‍റെയും സുഹൃത്തുകളുടെയും സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Tags : Crime Police Relationship Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up