x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​സ്ത്രം തു​ന്നാ​നെ​ത്തി​യ 15 കാ​രി​യെ ത​യ്യ​ൽ​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 01:03 PM IST | Updated: August 14, 2026 01:03 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജാ​ൻ​സ​ത്തി​ൽ വ​സ്ത്രം തു​ന്നാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡ​പ്പി​ച്ച ത​യ്യ​ൽ​ക്കാ​ര​ൻ പി​ടി​യി​ൽ. ത​യ്യ​ൽ​ക്കാ​ര​നാ​യ ഫി​റോ​സി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട പു​റ​ത്തു​നി​ന്ന് പൂ​ട്ടാ​ൻ സ​ഹാ​യി​ച്ച ഫി​റോ​സി​ന്‍റെ സു​ഹൃ​ത്ത് അ​ദ്നാ​നും എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വ​സ്ത്ര​ങ്ങ​ൾ ത​യ്പ്പി​ച്ചു വാ​ങ്ങു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി ത​യ്യ​ൽ​ക്ക​ട​യി​ലെ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യം ക​ട​യു​ടെ ഉ​ട​മ​യാ​യ ഫി​റോ​സ് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും, സു​ഹൃ​ത്താ​യ അ​ദ്നാ​ൻ ക​ട പു​റ​ത്തു​നി​ന്ന് പൂ​ട്ടു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ക​ട ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫി​റോ​സി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ​യും ക​ട​യ്ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മു​ഖ്യ​പ്ര​തി ഫി​റോ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യും മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Deepika Rape Tailor

Recent News

Corehub Up