ലക്നോ: ഉത്തർപ്രദേശിലെ ജാൻസത്തിൽ വസ്ത്രം തുന്നാൻ എത്തിയ 15 കാരിയെ പീഡപ്പിച്ച തയ്യൽക്കാരൻ പിടിയിൽ. തയ്യൽക്കാരനായ ഫിറോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കട പുറത്തുനിന്ന് പൂട്ടാൻ സഹായിച്ച ഫിറോസിന്റെ സുഹൃത്ത് അദ്നാനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വസ്ത്രങ്ങൾ തയ്പ്പിച്ചു വാങ്ങുന്നതിനായി പെൺകുട്ടി തയ്യൽക്കടയിലെത്തിയതായിരുന്നു. ഈ സമയം കടയുടെ ഉടമയായ ഫിറോസ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, സുഹൃത്തായ അദ്നാൻ കട പുറത്തുനിന്ന് പൂട്ടുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും കട തകർത്ത് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫിറോസിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കടയ്ക്കുള്ളിൽ കണ്ടെത്തി.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മുഖ്യപ്രതി ഫിറോസിനെ അറസ്റ്റ് ചെയ്തതായും മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.