പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയാണ് (45) മരിച്ചത്.
കുടുംബസമേതം ഇവർ വിനോദസഞ്ചാരത്തിനായാണ് കേരളത്തിൽ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നടക്കാവ് പോലീസ് സ്റ്റേഷനിൽ മരണവിവരം അറിയുന്നത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചു.
Tags : ForeignWoman Dead Hotel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs