x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകാശച്ചുഴിയല്ല, ഹൈഡ്രോളിക് സംവിധാനത്തിന്‍റെ തകരാർ

വെബ്ഡെസ്ക്
Published: August 14, 2026 10:19 PM IST | Updated: August 14, 2026 10:19 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫു​​​​ക്ക​​​​റ്റ് - ഡ​​​​ൽ​​​​ഹി എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​ന് പി​​​​ന്നി​​​​ൽ ആ​​​​കാ​​​​ശ​​​​ച്ചു​​​​ഴി​​​​യ​​​​ല്ലെ​​​​ന്ന് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഹൈ​​​​ഡ്രോ​​​​ളി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ താ​​​ത്കാ​​​​ലി​​​​ക ത​​​​ക​​​​രാ​​​​ർ മൂ​​​​ല​​​​മാ​​​​ണ് 300 അ​​​​ടി താ​​​​ഴേ​​​​ക്ക് പ​​​​തി​​​​ച്ച​​​​തെ​​​​ന്ന് വി​​​​മാ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​യ​​​​ർ​​​​ബ​​​​സി​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​ത്തി​​ൽ ക​​​​ണ്ടെ​​​​ത്തി. ഡി​​​​ജി​​​​റ്റ​​​​ൽ ഫ്ലൈ​​​​റ്റ് ഡാ​​​​റ്റാ റി​​​​ക്കാ​​​​ർ​​​​ഡ​​​​ർ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്ത ശേ​​​​ഷ​​​​മാ​​​​ണ് നി​​ഗ​​മ​​നം.

ഈ ​മാ​സ​മാ​ദ്യം താ​യ്‌​ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു വ​ന്ന എ​യ​ർ​ബ​സി​ന്‍റെ എ320 ​മോ​ഡ​ൽ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​​​​മാ​​​​ന​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മൂ​​​​ന്ന് ഹൈ​​​​ഡ്രോ​​​​ളി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യി എ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ. ഇ​​​​തോ​​​​ടെ നാ​​​​ല് സെ​​​​ക്ക​​​​ൻ​​​​ഡോ​​​​ളം എ​​​​ലി​​​​വേ​​​​റ്റ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും എ​​​​യി​​​​ല​​​​റോ​​​​ണു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടു.

Tags : AirPocket HydraulicSystem Failure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up