x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​ഡി.​സ​ജി​ത്ത് ബാ​ബു​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

വെബ് ഡെസ്ക്
Published: August 14, 2026 08:31 PM IST | Updated: August 14, 2026 08:31 PM IST

ഡോ.​ഡി.​സ​ജി​ത്ത് ബാ​ബു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ- നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന​ത്തെ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റാ​യി ഡോ.​ഡി.​സ​ജി​ത്ത് ബാ​ബു​വി​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ മൂ​ന്നം​ഗ പ​ട്ടി​ക​യി​ലെ സ​ജി​ത്ത് ബാ​ബു​വി​ന്‍റെ പേ​ര് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​ണ് ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി​രു​ന്ന ഡോ.​എ. കൗ​ശി​ക​ൻ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഡ​യ​റ​ക്ട​റാ​യി പോ​യ ഒ​ഴി​വി​ലാ​ണ് സി​ഇ​ഒ​യു​ടെ നി​യ​മ​നം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സി​ഇ​ഒ​യാ​യി​രു​ന്നു ഡോ. ​ര​ത്ത​ൻ ഖേ​ൽ​ക്ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ ഒ​ഴി​വി​ലാ​ണ് കൗ​ശി​ക​ൻ എ​ത്തി​യ​ത്. ര​ണ്ടു മാ​സ​ത്തി​ന​കം കൗ​ശി​ക​ൻ കേ​ര​ളം വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും ഒ​ഴി​വു​ണ്ടാ​യ​ത്.

കൃ​ഷി​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റു​ള്ള ഡി. ​സ​ജി​ത്ത് ബാ​ബു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ, ദേ​ശീ​യ ആ​യു​ഷ് മി​ഷ​ൻ സ്റ്റേ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ, സ​പ്ലൈ​കോ ക​മ്മീ​ഷ​ണ​ർ, കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി ര​ജി​സ്ട്രാ​ർ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

Tags : DrDSajithbabu ChiefElectoralOfficer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up