x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനിൽ അതിതീവ്ര മഴ; എട്ടു മരണം

വെബ്ഡെസ്ക്
Published: August 14, 2026 10:26 PM IST | Updated: August 14, 2026 10:26 PM IST

കനത്ത മ​​​ഴയിൽ ജ​​​പ്പാ​​​നി​​​ലെ റോഡുഗതാഗതം താറുമാറായപ്പോൾ.

ടോ​​​ക്കി​​​യോ: ​​​കി​​​ഴ​​​ക്ക​​​ൻ ജ​​​പ്പാ​​​നി​​​ൽ പെ​​​യ്ത റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​ച്ചു. ടോ​​​ക്കി​​​യോ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ചി​​​ബ പ്ര​​​വി​​​ശ്യ​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​ലും പ​​​ത്തു സെ​​​ന്‍റി​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ൽ മ​​​ഴ​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ എ​​​ട്ടു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​ത്ര​​​യും തീ​​​വ്ര​​​ത​​​യു​​​ള്ള മ​​​ഴ മു​​​ന്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു ജാ​​​പ്പ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ഓ​​​ഗ​​​സ്റ്റി​​​ൽ സാ​​​ധ​​​ര​​​ണ ല​​​ഭി​​​ക്കു​​​ന്ന മ​​​ഴ​​​യു​​​ടെ മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​പ്പാ​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​​വും തീ​​​വ്ര​​​ത​​​യേ​​​റി​​​യ മ​​​ഴ​​​യും ഇ​​​താ​​​ണെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ട്.

ടോ​​​ക്കി​​​യോ​​​യി​​​ലെ ന​​​രി​​​ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ചി​​​ല റെ​​​യി​​​ൽ​​​പാ​​​ത​​​ക​​​ളും റോ​​​ഡു​​​ക​​​ളും അ​​​ട​​​ച്ചു.

വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ മു​​​ങ്ങി​​​യ കാ​​​റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ പ​​​റ്റാ​​​തെ​​​യാ​​​ണ് ഒ​​​രു സ്ത്രീ ​​​മ​​​രി​​ച്ച​​ത്. ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ​​​ത്തി​​​നു വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു മു​​​ൻ​​​ഗ​​​ണ​​​ന​​​ നല്കുന്നതെ​​​ന്ന് ജാ​​​പ്പ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ളോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ചി​​​ബ പ്ര​​​വി​​​ശ്യ​​​യി​​​ലെ 20,000 വീ​​​ടു​​​ക​​​ളിൽ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടു.

Tags : HeavyRain Japan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up