x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ ബോംബ് ഭീഷണി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 14, 2026 11:02 PM IST | Updated: August 14, 2026 11:02 PM IST

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കും ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നും ബോം​ബ് ഭീ​ഷ​ണി.

ഇ-​മെ​യി​ൽ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​ൻ ഡ​ൽ​ഹി പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്നി​ഫ​ർ ഡോ​ഗ് യൂ​ണി​റ്റു​ക​ളും ഫ​യ​ർ​ഫോ​ഴ്സും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2:11ന് ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന് ല​ഭി​ച്ച ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ സം​ശ​യ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കാ​ന​ഡ ആ​സ്ഥാ​ന​മാ​യു​ള്ള ബാ​ബ​ർ ഖ​ൽ​സ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ ഖാ​ലി​സ്ഥാ​ൻ പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ഹൈ​ക്കോ​ട​തി​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​നും പു​റ​മെ ന​ഗ​ര​ത്തി​ലെ അ​ഞ്ചോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലു​ട​നീ​ളം ക​ടു​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : BombThreat Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up