മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലുണ്ടായ തീപിടിത്തം.
ബംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വൻ സ്ഫോടനവും തീപിടിത്തവും. കമ്പനിയിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് സ്ഫോടനവും തുടർന്ന് തീപിടിത്തവുമുണ്ടായത്.
രണ്ട് ഷിഫ്റ്റുകൾക്കിടയിലെ ഇടവേള സമയത്തായിരുന്നു അപകടമുണ്ടായത്. 11.30ഓടെ ജീവനക്കാരുടെ മുൻ ഷിഫ്റ്റ് അവസാനിക്കുകയും പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നു സ്ഫോടനം. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ആറ് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികൾ ആരംഭിച്ചു.
Tags : Mangalore MangaloreRefinery RefineryExplosion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash