Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MangaloreRefinery

മം​ഗ​ളൂ​രു റി​ഫൈ​ന​റി​യി​ൽ സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും; രക്ഷാപ്രവർത്തനം തുടരുന്നു

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ൽ (എം​ആ​ർ​പി​എ​ൽ) വ​ൻ സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും. ക​മ്പ​നി​യി​ലെ ഹൈ​ഡ്രോ സ​ൾ​ഫ​ർ ട്രീ​റ്റ്മെ​ന്‍റ് യൂ​ണി​റ്റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.20ഓ​ടെ​യാ​ണ് സ്ഫോ​ട​ന​വും തു​ട​ർ​ന്ന് തീ​പി​ടി​ത്ത​വു​മു​ണ്ടാ​യ​ത്. 

ര​ണ്ട് ഷി​ഫ്റ്റു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. 11.30ഓ​ടെ ജീ​വ​ന​ക്കാ​രു​ടെ മു​ൻ ഷി​ഫ്റ്റ് അ​വ​സാ​നി​ക്കു​ക​യും പു​തി​യ ഷി​ഫ്റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു സ്ഫോ​ട​നം.  അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ആ​റ് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Latest News

Corehub Up