x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ൽ മു​റി​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: September 30, 2026 12:13 PM IST | Updated: September 30, 2026 12:13 PM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ എ​സ്.​ആ​ർ. ന​ഗ​റി​ലു​ള്ള ഹോ​ട്ട​ൽ മു​റി​യി​ൽ ബാ​ങ്ക് ക​സ്റ്റ​മ​ർ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ലെ നാ​ഗ​സ​മു​ദ്രം സ്വ​ദേ​ശി ബി. ​ശി​രി​ഷ​യാ​ണ് (34) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ. ​ശ്രീ​നി​വാ​സ് (38) എ​ന്ന​യാ​ൾ​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ 24-നാ​ണ് ശി​രി​ഷ എ​സ്.​ആ​ർ. ന​ഗ​റി​ലെ ഗോ​കോ​ൾ പ്രൈ​ഡ് ഹോ​ട്ട​ലി​ൽ ശ്രീ​നി​വാ​സി​നൊ​പ്പം എ​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കാ​ൻ ഇ​വ​ർ വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ശ്രീ​നി​വാ​സ് 'ഗ​ണേ​ഷ്' എ​ന്നും ശി​രി​ഷ 'ദു​ർ​ഗ' എ​ന്നു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യ്ക്ക് ശ്രീ​നി​വാ​സ് ഹോ​ട്ട​ലി​ൽ നി​ന്ന് പു​റ​ത്തു​പോ​യി. ശി​രി​ഷ പി​ന്നീ​ട് പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച് ചെ​ക്ക് ഔ​ട്ട് ചെ​യ്യു​മെ​ന്നാ​ണ് ഇ​യാ​ൾ റി​സ​പ്ഷ​ൻ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്.

ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും മു​റി​യി​ൽ നി​ന്ന് പ്ര​തി​ക​ര​ണ​മൊ​ന്നും ഇ​ല്ലാ​താ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി. തു​ട​ർ​ന്ന് പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ ശി​രി​ഷ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ശ്രീ​നി​വാ​സ് ശി​രി​ഷ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ജ​നാ​ല​യി​ൽ ക​ർ​ട്ട​ൻ ഇ​ടു​ന്ന ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​യെ​ങ്കി​ലും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കൂ. ശി​രി​ഷ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു.

പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യാ​യ ശ്രീ​നി​വാ​സി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Tags : Deepika Crime BankEmployee Dead Hotel

Recent News

Corehub Up