x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് കാറിന് തീയിട്ടു; തൊടുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി ബ്യൂറോ
Published: September 30, 2026 01:02 PM IST | Updated: September 30, 2026 01:02 PM IST

മൂവാറ്റുപുഴയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിനശിച്ചപ്പോൾ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിരപ്പ് കണ്ണാടി സിറ്റിയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിനശിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ തൊടുപുഴ പൂവത്തിങ്കല്‍ സന്തോഷിനെതിരെ പൊലിസ് കേസ് എടുത്തു.

മദ്യലഹരിയിലാണ് കാറിന് തീയിട്ടതെന്ന് കുടുംബസുഹൃത്തായ സന്തോഷ് തങ്ങളോട് പറഞ്ഞതായി കാറിന്‍റെ ഉടമസ്ഥ ആല്‍ഫിയയുടെ പിതാവ് ജാഫര്‍ പ്രതികരിച്ചു. മറ്റൊരു കാറോ അഗ്നിക്കിരയായ കാറിന് തുല്യമായ തുകയോ സന്തോഷ് നല്‍കാമെന്ന് സമ്മതിച്ചിരുന്നതായും എന്നാല്‍ പിന്നീട് ഉറപ്പുകള്‍ മാറ്റി മാറ്റി പറയുന്നതായും കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചത്. എന്‍ജിന്‍ പ്രവര്‍ത്തിക്കാതിരുന്ന വാഹനം കത്തി നശിച്ചതില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

തീപിടിത്തത്തില്‍ ഏകദേശം 3,10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ജിബി യോഹന്നാന്‍റെ നേതൃത്വത്തില്‍ പൊലിസിന്‍റെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. നിയമനടപടികളുമായിതന്നെ മുന്നോട്ട് പോകാന്‍ ആണ് കുടുംബത്തിന്‍റെ തീരുമാനം.

Tags : Car Fire Crime Police Muvattupuzha

Recent News

Corehub Up