മോഹിത് ശർമ
ചെന്നൈ: പരിശീലക നിരയിൽ അഴിച്ചുപണി തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. പുതിയ പരിശീലകനായി സഹീർ ഖാനെ നിയമിച്ചതിന് പിന്നാലെ, മുൻ ഇന്ത്യൻ പേസർ മോഹിത് ശർമയെ ടീമിന്റെ പുതിയ ബൗളിംഗ് കോച്ചായി നിയമിക്കുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.
സഹീർ ഖാന്റെ നിർദ്ദേശപ്രകാരമാണ് മോഹിതിനെ ബൗളിംഗ് കോച്ചായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് 38-കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്റ് എറിക് സിമ്മൺസിന് പകരമാണോ മോഹിത് എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് മടങ്ങുന്നതിനാൽ ബാറ്റിംഗ് പരിശീലകന്റെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
Tags : Chennai Super Kings Mohit Sharma bowling coach Zaheer Khan