Sports
റഗിയോളോ: 2030 വരെ ബ്രസീൽ പരിശീലകനായി തന്നെ തുടരുമെന്ന് കാർലോ ആഞ്ചലോട്ടി.
തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ആഞ്ചലോട്ടി വരുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.
എന്നാൽ ഈ ക്ഷണം ആഞ്ചലോട്ടി നിരസിച്ചു. ആഞ്ചലോട്ടി ക്ഷണം നിരസിച്ചതിനു പിന്നാലെ പെപ് ഗ്വാർഡിയോളയാണ് ഇറ്റലിയുടെ അടുത്ത ലക്ഷ്യം.
ക്ലോപ്പ് ജർമൻ തന്ത്രജ്ഞൻ
ഷട്ട്ഗാർട്ട് (ജർമനി): ഫിഫ ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജർമനിയുടെ പുതിയ പരിശീലകനായി ജർഗൻ ക്ലോപ്പിനെ പ്രഖ്യാപിച്ചു. ലോകകപ്പിലെ പരാജിത ടീമിൽനിന്നും ഉയിർത്തെഴുന്നേൽപ്പാണ് വെല്ലുവിളിയായി ക്ലോപ്പിന് മുന്നിലുള്ളത്.
Sports
പാരിസ്: ഫ്രഞ്ച് ഇതിഹാസ താരവും മുൻ റയൽ മഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഒൗദ്യോഗികമായി കരാർ ഒപ്പിട്ടു. 2030 പകുതി വരെയാണ് 54കാരനായ സിദാൻ ഫ്രാൻസുമായി കരാറിലെത്തിയിരിക്കുന്നത്.
14 വർഷത്തെ നീണ്ട സേവനത്തിന് ശേഷം ഫ്രഞ്ച് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ദിദിയർ ദെഷാംപിനു പകരക്കാരനായാണ് സിദാൻ ചുമതലയേൽക്കുന്നത്. റയലിന്റെ പരിശീലകനായി തിളങ്ങി പടിയിറങ്ങിയ സിദാൻ പിന്നീട് മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല.
റയൽ മഡ്രിഡിന് തുടർച്ചയായി മൂന്ന് യുവേഫ ചാന്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ ട്രോഫികളും സമ്മാനിച്ച ശേഷം പരിശീലക രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സിദാൻ. അദേഹത്തിന്റെ തിരിച്ചുവരവിനായി വർഷങ്ങളായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
1998ൽ ദെഷാംപ് നായകനായി ലോകകപ്പ് ഉയർത്തുന്പോൾ ടീമിലെ നിർണായക താരമായിരുന്നു സിദാൻ. 1998ലെ ബാല്ലണ് ഡി ഓർ ജേതാവ് കൂടിയാണ് മുൻ റയൽ മാഡ്രിഡ് ഇതിഹാസ താരമായ സിദാൻ.
Sports
മയാമി: ഫ്രഞ്ച് പുരുഷ ഫുട്ബോള് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ദിദിയെ ദേഷാംപ് പടിയിറങ്ങി. ഫിഫ 2026 ലോകകപ്പ് ലൂസേഴ്സ് ഫൈനലില് ഇംഗ്ലണ്ടിന് എതിരായതായിരുന്നു ഫ്രഞ്ച് മുഖ്യപരിശീലകന് എന്ന നിലയില് ദേഷാംപിന്റെ അവസാന മത്സരം.
ഫിഫ ലോകകപ്പില് മാത്രം ഫ്രാന്സിനെ 27 മത്സരങ്ങളില് പരിശീലിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില് ഏറ്റവും കൂടുതല് മത്സരങ്ങളില് മാനേജര് ആയതിന്റെ റിക്കാര്ഡും ദേഷാംപിനു സ്വന്തം. ഇതില് 20 മത്സരത്തില് ജയം സ്വന്തമാക്കി. 2018 ലോകകപ്പ് നേടിയപ്പോള് 2022ല് രണ്ടാം സ്ഥാനം. ഇത്തവണ നാലാം സ്ഥാനവും.
2012ല് ഫ്രഞ്ച് ടീമിന്റെ കോച്ചായി. ദേഷാംപിന്റെ ശിക്ഷണത്തില് 185 മത്സരങ്ങളില് ഇറങ്ങിയ ഫ്രാന്സ് 120 എണ്ണം ജയിച്ചു. 35 സമനിലയും 30 തോല്വിയും. 64.9 ആണ് വിജയ ശതമാനം.
നേട്ടങ്ങള്:
ഫിഫ ലോകകപ്പ്:
2018 ചാമ്പ്യന്, 2022 റണ്ണേഴ്സ് അപ്പ്
യുവേഫ നേഷന്സ് ലീഗ്:
2020-21 ചാമ്പ്യന്. 2024-25 മൂന്നാം സ്ഥാനം
യൂറോ കപ്പ്: 2016 റണ്ണേഴ്സ് അപ്പ്
Sports
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സ്ഥാനത്തുനിന്ന് പുറത്താക്കി. ആഷസ് പരമ്പരയിലെ കനത്ത തിരിച്ചടിക്കും ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിക്കും പിന്നാലെയാണ് നടപടി.
ടെസ്റ്റ് പദവി ഒഴിഞ്ഞെങ്കിലും മക്കല്ലം പരിമിത ഓവർ ടീമുകളുടെ പരിശീലകനായി തുടരും. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനെയും മാറ്റാനുള്ള തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്. നൈറ്റ് ക്ലബ് വിവാദത്തെ തുടർന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ വഴിത്തിരിവാ, ആക്രമണോത്സുക ബാസ്ബോൾ ശൈലി ഇംഗ്ലണ്ട് ടീമിൽ കൊണ്ടുവന്നത് മക്കല്ലവും സ്റ്റോക്സും ചേർന്നായിരുന്നു. എന്നാൽ സമീപകാലത്തെ തുടർച്ചയായ തോൽവികളും വിവാദങ്ങളും ഈ കൂട്ടുകെട്ടിന്റെ തകർച്ചയ്ക്ക് കാരണമാവുകയായിരുന്നു.
Sports
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.
നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.
Sports
മുംബൈ: ഇന്ത്യന് പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന് മുന് താരവും സെന്റര് ഓഫ് എക്സലന്സ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മണ് എത്തുന്നു.
സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പര, ഏഷ്യന് ഗെയിംസ് എന്നീ ടൂര്ണമെന്റുകളില് ലക്ഷ്മണ് ഇന്ത്യന് ടീമിനെ പരിശീലിപ്പിക്കും.
വെസ്റ്റ് ഇന്ഡീസിനെതിരായ ഇന്ത്യയുടെ ഹോം പരമ്പരയുടെ ആദ്യഘട്ടവും ഏഷ്യന് ഗെയിംസും ഒരേസമയം വരുന്ന സാഹചര്യത്തിലാണ് പരിശീലക ചുമതല വിഭജിച്ചത്. അതേസമയം, മുഖ്യ പരിശീലകന് ഗൗതം ഗംഭീര് സീനിയര് ടീമിനൊപ്പം തുടരും.
Sports
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയല് മാഡ്രിഡിന്റെ കോച്ചായി ഹോസെ മൗറീഞ്ഞോയെ നിയമിച്ചു.
13 വര്ഷങ്ങള്ക്കുശേഷം റയൽ മാനേജരായി മൗറീഞ്ഞോയുടെ തിരിച്ചുവരവ്. റയലിലേക്കുള്ള രണ്ടാം വരവ് മൂന്നു വര്ഷത്തെ കാരാറിലാണ്.
Sports
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിന്റെ പരിശീലകനും മുൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിംഗ് ഡിയോ അറിയിച്ചു.
ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ ജസ്പാലിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കിടെയിലും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
ഇന്ത്യയിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. നേരത്തെ, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണംസംഭവിച്ചത്.
"ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ അദ്ദേഹത്തിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. എന്നാൽ അത് ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതി അദ്ദേഹം യാത്ര തുടരുകയായിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ അസ്വസ്ഥത വീണ്ടും രൂക്ഷമായതോടെയാണ് ഡൽഹിയിൽ എത്തിയ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടിയത്'.-സഹോദരൻ സുഭാഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
ജസ്പാൽ റാണയാണ് മനു ഭാകറിന്റെ കായിക മുന്നേറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തി. ജസ്പാൽ റാണയുടെ കീഴിലെ പരിശീലനത്തിലാണ് മനു ഭാകർ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ നേടിയത്.
ടോക്കിയോ ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം മത്സരരംഗത്ത് നിന്നും പിന്മാറാൻ ആലോചിച്ച മനുവിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കീഴിലെ പരിശീലനമായിരുന്നു.
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യ കണ്ട ഏറ്റവും വിജയിയായ കായികതാരങ്ങളിൽ ഒരാളാണ് ജസ്പാൽ റാണ. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസ് വേദികളിൽ അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചു.
ഇന്ത്യയ്ക്കായി അദ്ദേഹം നടത്തിയ ഏറ്റവും മികച്ച പ്രകടനം 2006-ലെ ദോഹ ഏഷ്യൻ ഗെയിംസിലായിരുന്നു. അവിടെ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റിക്കാർഡിനൊപ്പമെത്തിയ അദ്ദേഹം രാജ്യത്തിനായി മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി ചരിത്രം കുറിച്ചു.
തന്റെ കരിയറിൽ ആകെ 15 കോമൺവെൽത്ത് മെഡലുകൾ (ഒൻപത് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം) റാണ നേടിയിട്ടുണ്ട്. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം അർജുന അവാർഡും (1994), പത്മശ്രീയും (1997), മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും (2020) നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1994-ൽ മിലാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ ജൂനിയർ വിഭാഗത്തിൽ ലോക റിക്കാർഡോടെ സ്വർണം നേടിയാണ് ജസ്പാൽ റാണ കായിക രംഗത്തേക്ക് ചുവടുവച്ചത്. വെറും 18-ാം വയസിൽ അദ്ദേഹം സ്വന്തമാക്കിയ ഈ ചരിത്ര നേട്ടം ഇന്ത്യൻ ഷൂട്ടിംഗിന്റെ ഭാവി മാറ്റിയെഴുതുമെന്ന പ്രഖ്യാപനമായിരുന്നു.
National
ബംഗളൂരു: പതിനേഴുകാരിയായ ബോക്സിംഗ് താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ച കോച്ചിനെതിരെ പോക്സോ കേസ്. ചെന്നൈയിൽ ബോക്സിംഗ് മത്സരത്തിനായി പോയപ്പോൾ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കൻ ശ്രമിച്ചുവെന്നാണ് പരാതി. നിലവിൽ ഇയാൾ ഒളിവിലാണ്.
ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പോയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ ഇയാൾ താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നു. ആദ്യഘട്ടത്തിൽ ആരോടും പറയാതിരുന്നെങ്കിലും പിന്നീട് പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം തിരിച്ചറിഞ്ഞ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മുന്പും ഇയാൾക്കെതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് കേസുകളിൽ നിന്ന് ഊരിപ്പോയതായും റിപ്പോർട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sports
കറാച്ചി: പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സര്ഫറാസ് അഹമ്മദ് നിയമിതനായി.
അടുത്ത മാസം ബംഗ്ലാദേശിന് എതിരായ രണ്ട് മത്സര പരമ്പരയാണ് സര്ഫറാസിന്റെ ശിക്ഷണത്തില് പാക്കിസ്ഥാന്റെ ആദ്യ പരീക്ഷണഘട്ടം. ബംഗ്ലാദേശിന് എതിരായ പരമ്പയില് നാല് പുതുമുഖങ്ങളെയും ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഷാന് മസൂദാണ് ക്യാപ്റ്റന്.
2017ല് പാക്കിസ്ഥാനെ ചാമ്പ്യന്സ് ട്രോഫി ഏകദിന കിരീടത്തില് എത്തിച്ച ക്യാപ്റ്റനാണ് സര്ഫറാസ് അഹമ്മദ്. ഇന്ത്യയെ ഫൈനലില് കീഴടക്കിയായിരുന്നു പാക്കിസ്ഥാന് ചാമ്പ്യന്സ് ട്രോഫി ഏകദിന കിരീടം സ്വന്തമാക്കിയത്.
ബാറ്റിംഗ് കോച്ചായി ആസാദ് ഷഫീഖിനെയും ബൗളിംഗ് കോച്ചായി ഉമര് ഗുലിനെയും പാക് ക്രിക്കറ്റ് ബോര്ഡ് (പിസിബി) നിയോഗിച്ചു. 38കാരനായ സര്ഫറാസ് 54 ടെസ്റ്റും 117 ഏകദിനവും 61 ട്വന്റി-20യും പാക് ജഴ്സിയില് കളിച്ചിട്ടുണ്ട്.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല് ടീമില് ഇടംനേടാന് ശ്രമിക്കുന്ന നെയ്മര് ഗോള്നേടിയ മത്സരത്തില് സാന്റോസ് എഫ്സിക്കു സമനില.
ലാറ്റിനമേരിക്കന് ടൂര്ണമെന്റായ കോപ്പ സുഡാമെറിക്കാനയില് പരാഗ്വെന് ക്ലബ്ബായ റെക്കോലെറ്റ എഫ്സിക്ക് എതിരേ സാന്റോസിനായി നാലാം മിനിറ്റില് നെയ്മര് ഗോള് സ്വന്തമാക്കി. മത്സരം 1-1 സമനിലയായി.
നെയ്മര് നിലവിലെ ഫോമില് തുടര്ന്നാല് ബ്രസീലിന്റെ ലോകകപ്പ് ടീമില് ഇടം ലഭിക്കുമെന്ന് ദേശീയ ടീം മുഖ്യപരിശീലകനായ കാര്ലോ ആന്സിലോട്ടി വ്യക്തമാക്കി.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല് ടീമില് ഇടംനേടാന് ശ്രമിക്കുന്ന നെയ്മര് ഗോള്നേടിയ മത്സരത്തില് സാന്റോസ് എഫ്സിക്കു സമനില. ലാറ്റിനമേരിക്കന് ടൂര്ണമെന്റായ കോപ്പ സുഡാമെറിക്കാനയില് പരാഗ്വെന് ക്ലബ്ബായ റെക്കോലെറ്റ എഫ്സിക്ക് എതിരേ സാന്റോസിനായി നാലാം മിനിറ്റില് നെയ്മര് ഗോള് സ്വന്തമാക്കി. മത്സരം 1-1 സമനിലയായി. നെയ്മര് നിലവിലെ ഫോമില് തുടര്ന്നാല് ബ്രസീലിന്റെ ലോകകപ്പ് ടീമില് ഇടം ലഭിക്കുമെന്ന് ദേശീയ ടീം മുഖ്യപരിശീലകനായ കാര്ലോ ആന്സിലോട്ടി വ്യക്തമാക്കി.
Sports
ലിസ്ബണ്: ക്രിസ്റ്റ്യാനോ റൊണാള്ഡോ പോര്ച്ചുഗല് ദേശീയ ഫുട്ബോള് ടീമിന്റെ അവിഭാജ്യഘടകമാണെന്ന് അടിവരയിട്ട് മുഖ്യപരിശീലകന് റോബര്ട്ടോ മാര്ട്ടിനെസ്. 41കാരനായ റൊണാള്ഡോ നിലവില് കാൽ മസിൽ പരിക്കിനെത്തുടര്ന്ന് വിശ്രമത്തിലാണ്. “ക്രിസ്റ്റ്യാനോ ഞങ്ങളുടെ നായകനാണ്.
തീവ്രമായ തീക്ഷ്ണതയുള്ള റോള് മോഡല്. അദ്ദേഹം 41 വയസുള്ള വെറുമൊരു കളിക്കാരനല്ല. ഓരോദിനവും കളി മെച്ചപ്പെടുത്താന് ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. യുവതാരങ്ങള്ക്ക് ഉത്തേജനമാകുന്ന മാതൃകാ ക്യാപ്റ്റന്’’ - റോബര്ട്ടോ മാര്ട്ടിനെസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് 71 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോഴാണ് റൊണാള്ഡോതന്നെയാണ് ടീമിന്റെ നെടുംതൂണെന്നും ക്യാപ്റ്റനെന്നും മാര്ട്ടിനെസ് അടിവരയിട്ടത്.
2022 ലോകകപ്പില് ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സ്റ്റാര്ട്ടിംഗ് ഇലവനില് ഉള്പ്പെടുത്താതെ ഫെര്ണാണ്ടോ സാന്റോസ് പോര്ച്ചുഗല് ടീമിനെ ഇറക്കിയത് വിവാദമായിരുന്നു. 2022 ലോകകപ്പിനു പിന്നാലെ സാന്റോസിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു.
പോര്ച്ചുഗല് ദേശീയ ടീമിനായി അവസാനം കളിച്ച 30 മത്സരങ്ങളില്നിന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോ 25 ഗോള് സ്വന്തമാക്കി. 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരങ്ങളില് റൊണാള്ഡോയുടെ അഭാവത്തിലാണ് പോര്ച്ചുഗല് ഇറങ്ങുന്നത്. മെക്സിക്കോയ്ക്ക് എതിരായ കഴിഞ്ഞ സൗഹൃദ മത്സരത്തില് പോര്ച്ചുഗല് ഗോള്രഹിത സമനില വഴങ്ങിയിരുന്നു.
സൗദി പ്രൊ ലീഗില് അല് നസര് എഫ്സിക്കു വേണ്ടി ഫെബ്രുവരി 28നു കളത്തില് ഇറങ്ങിയപ്പോഴാണ് റൊണാള്ഡോയ്ക്കു പരിക്കേറ്റത്. നിലവില് അല് നസറില് റൊണാള്ഡോ തനിയെ പരിശീലനത്തിലാണ്. അടുത്ത ആഴ്ച താരം കളത്തിലെത്തുമെന്നു റോബര്ട്ടോ മാര്ട്ടിനസ് പറഞ്ഞു.
രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് മത്സരം കളിച്ചതിന്റെയും ഗോള് നേടിയതിന്റെയും റിക്കാര്ഡ് റൊണാള്ഡോയുടെ പേരിലാണ്, 226 മത്സരങ്ങളില്നിന്ന് 143 ഗോള്.
Todays Story
രണ്ടുമാസത്തെ അവധിക്കാലം തുടങ്ങുകയായി. ഇനി കളിച്ചു തിമിർത്തു നടക്കുന്ന സമയം. കുളത്തിലും പുഴയിലും ഒക്കെ നീന്തൽ അറിയില്ലെങ്കിലും ഇറങ്ങാൻ വെമ്പുന്ന കാലം.
നീന്തൽ അറിയാത്തതുകൊണ്ട് നിലയില്ലാ വെള്ളത്തിലേക്ക് ആണ്ടു പോയി ജലംകൊണ്ട് മുറിവേറ്റവർ നിരവധി. നീന്തൽ പഠിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും ശീലവും ആക്കേണ്ട കാലം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ഗൾഫിലെ ചില സ്കൂളുകളിൽ വിദ്യാർഥികൾ നിർബന്ധമായും തെരഞ്ഞെടുത്ത പരിശീലനം നേടേണ്ട രണ്ട് സംഭവങ്ങളുണ്ട്. ഒന്നു നീന്തൽ രണ്ട് ഫുട്ബോൾ.
ഇതിൽ ഏതെങ്കിലും ഒരെണ്ണം കുട്ടികൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് സ്കൂളിൽ ചേരുമ്പോൾ തന്നെ അധികൃതർ പറയാറുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകളിൽ ഈ നിബന്ധന ഇല്ലെങ്കിലും കുട്ടികൾ നിർബന്ധമായും നീന്തൽ പഠിച്ചിരിക്കണം എന്ന് പറയുന്ന ഒരാളുണ്ട്.
തൃശൂർ ജില്ലയിലെ ആളൂർ കുഴിക്കാട്ടുശേരി സ്വദേശി ഹരിലാൽ മൂത്തേടത്ത്. എം. എസ്. ഹരിലാൽ വലിയ അപകടങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് പേര് രക്ഷിച്ചിരിക്കുന്നത്.
നീന്തൽ അറിയാത്തതുമൂലം സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുമ്പോൾ ആയിരക്കണക്കിനാളുകളെ നീന്തൽ സാക്ഷരരാക്കി മാറ്റിയ ഹരിലാൽ മാഷ് ചെയ്ത കാര്യം നിറഞ്ഞ നന്ദിയോടെ മാത്രമേ വിവരിക്കാനാകൂ.
വർഷങ്ങളായി നിരവധി ആളുകളെയും നീന്തൽ പഠിപ്പിക്കുക എന്ന ദൗത്യം ആവേശം ഒട്ടും കുറയാതെ ഏറ്റെടുത്ത് മുന്നോട്ടു നീന്തി കുതിക്കുകയാണ് ഹരിലാൽ.
Kerala
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്വിയാണ് കാരണം. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും.
സീസണില് ആറുമത്സരങ്ങള് കളിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചിലും തോറ്റു. ശനിയാഴ്ച വന് തോല്വിയോടെ ടീം മാനേജ്മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ആറ് മത്സരങ്ങളിൽനിന്ന് ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പട്ടികയില് പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
യുറോപ്യന് ഫുട്ബോളില് ദീര്ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള് താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്.
Sports
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി ക്രിസ്റ്റണെ നിയമിച്ചു. ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ നിലവിലെ കോച്ച് സനത് ജയസൂര്യ സ്ഥാനം ഒഴിഞ്ഞിരുന്നു. രണ്ടുവർഷത്തേക്കാണ് നിയമനം.
2027 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുകയെന്നതാണ് പുതിയ കോച്ചിന്റെ പ്രധാന ഉത്തരവാദിത്തം. ശ്രീലങ്കന് ക്രിക്കറ്റിന്റെ ഹൈ പെര്ഫോമന്സ് സെന്റര് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനമെന്ന് ബോര്ഡ് വ്യക്തമാക്കി. 2028 ഏപ്രില് 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
2011 ൽ ഇന്ത്യൻ ടീം ഏകദിന ലോകകപ്പ് നേടിയപ്പോൾ ഗാരി ക്രിസ്റ്റനായിരുന്നു കോച്ച്. 2011 - 2013 കാലയളവില് ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്മാറ്റുകളിലും ഒന്നാം നമ്പറിലെത്തിക്കാന് ക്രിസ്റ്റണ് സാധിച്ചിരുന്നു. 2024 ഏപ്രിലില് പാക്കിസ്ഥാന്റെ കോച്ചായി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ആറു മാസം കഴിഞ്ഞ് രാജിവച്ചിരുന്നു.
Sports
ബംഗളൂരു: ബാസ്കറ്റ്ബോൾ പരിശീലകനും അന്താരാഷ്ട്ര റഫറിയുമായ കെ.എസ്. നായർ (84) അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം.
കേരളാ സ്പോർട്സ് കൗൺസിലിന്റെ കോഴിക്കോട് സ്പോർട്സ് ഡവലപ്മെന്റ് ഓഫീസറുമായിരുന്നു.
വിരമിച്ച ശേഷം മാഹിയിൽ താമസമാക്കിയ കെ.എസ്. നായർ വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തം മകളോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറി.
ഭാര്യ: ടി.സി. ജയലക്ഷ്മി. മക്കൾ: അനു ശിവദാസൻ, നന്ദന ശിവദാസൻ. മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്കരൻ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബംഗളൂരു കുഡ്ലു ക്രിമറ്റോറിയത്തിൽ.
Sports
ന്യൂഡൽഹി: പി.ആർ.ശ്രീജേഷ് ദേശീയ ജൂണിയർ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി തുടരാൻ സാധ്യത. പരിശീലക സ്ഥാനത്തേക്ക് ശ്രീജേഷ് വീണ്ടും അപേക്ഷ നൽകി. നിയമനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
2024 ഓസ്റ്റിൽ ശ്രീജേഷിനെ ഇന്ത്യയുടെ ജൂണിയർ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിച്ചിരുന്നു. നിലവിലെ കരാർ ഡിസംബറിൽ അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ വീണ്ടും നൽകിയിരിക്കുന്നത്. ശ്രീജേഷ് ഉൾപ്പടെ ഏഴോളം പേർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ നൽകിയിട്ടുണ്ട്.
സക്രീനിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ നിയമനം ഉണ്ടാകുമെന്നും ദേശീയ ഹോക്കി സെക്രട്ടറി ജനറൽ ഭോല നാഥ് അറിയിച്ചു. ചെന്നൈയിൽ നടന്ന എഫ്ഐഎച്ച് പുരുഷ ഹോക്കി ജൂണിയർ ലോകകപ്പിൽ ശ്രീജേഷിന്റെ കീഴിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര കൈവിട്ടതോടെ കോച്ച് ഗൗതം ഗംഭീറിനു മേൽ സമ്മർദം അധികരിക്കുന്നതോടൊപ്പം നാണക്കേടിന്റെ റിക്കാർഡുകളുടെ എണ്ണം കൂടുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പര 2-1നാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഏകദിന പരന്പര ജയിക്കുന്നത്.
ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 41 റണ്സിന് ജയിച്ചാണ് ന്യൂസിലൻഡ് പരന്പര സ്വന്തമാക്കിയത്. കഴിഞ്ഞ 16 പരന്പരകളിലും ഇന്ത്യ ജയിച്ചപ്പോൾ ഗംഭീറിനും ഗില്ലിനും കീഴിൽ ഇന്ത്യ ആദ്യമായി തോൽവി അറിഞ്ഞു എന്നത് കോച്ചിനും ഇളംമുറക്കാരൻ നായകനും സമ്മർദം കൂട്ടുന്നു.
തോറ്റു തുടങ്ങി
കോച്ച് എന്ന നിലയിൽ ഗംഭീര തോൽവിയോടെയായിരുന്നു ഗംഭീറിന്റെ അരങ്ങേറ്റം. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര തോറ്റായിരുന്നു ഗംഭീറിന്റെ പരീക്ഷണങ്ങളുടെ തുടക്കം. 1997നു ശേഷം ആദ്യമായാണ് ശ്രീലങ്കയോട് ഇന്ത്യ ഏകദിന പരന്പര തോൽക്കുന്നത്.
സന്പൂർണ പരാജയം
2024 നവംബറിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് ടെസ്റ്റ് പരന്പരയിൽ സന്പൂർണ തോൽവി. 1988ന് ശേഷം ആദ്യമായി ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരന്പര അടിയറ വച്ചു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 46 റണ്സിന് ഓൾ ഒൗട്ടായതോടെ ഹോം ടെസ്റ്റിൽ ഇന്ത്യയുടെ കുറഞ്ഞ സ്കോറിന്റെ നാണക്കേടും പിറന്നു.
പ്രോട്ടീസ് ഊഴം
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരന്പരയിലും പൂർണ തോൽവി. ഇന്ത്യയിൽ 25 വർഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരന്പര ജയവുമായി തെംബ ബൗമയും സംഘവും മടങ്ങി.
2025 നവംബറിൽ ഗോഹട്ടി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് 408 റണ്സിന് തോറ്റു. ഇന്ത്യൻ മണ്ണിൽ റണ്സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ടെസ്റ്റ് തോൽവി എന്ന റിക്കാർഡും ഗംഭീറിന്റെ ശിക്ഷണത്തിൽ ഏറ്റുവാങ്ങി.
ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് തഴയപ്പെട്ടതിനു പിന്നാലെ ഫോമില്ലായ്മ മറയ്ക്കാൻ ശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് നേതൃത്വത്തിലെ വീഴ്ചകൾ മറയ്ക്കുക എളുപ്പമല്ല. നിരാശപ്പെടുത്തുന്ന പ്രകടനം ട്വന്റി20 ലോകകപ്പ് ഓപ്പണറുടെ റോളിൽനിന്ന് തഴയപ്പെടാനിടയാക്കി. ന്യൂസിലൻഡിനെതിരേ കരുതി കളിച്ച് ഫോം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴും തുടർ തോൽവികൾ നായകനെ ചോദ്യമുനയിലാക്കുന്നു.
ന്യൂസിലൻഡിനെതിരായ പരന്പര നഷ്ടമായതിനു പിന്നാലെ ചില മേഖലകൾ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നായിരുന്നു ഗില്ലിന്റെ വിശദീകരണം. വിരാട് കോഹ്ലിയെ പുകഴ്ത്തിയ ഗിൽ ബൗളർമാരുടെ പ്രകടനത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റിലേക്ക്
ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര തോൽവിക്ക് പിന്നാലെ ഗിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നു. വ്യാഴാഴ്ച മുതൽ രാജ്കോട്ടിൽ സൗരാഷ്ട്രയ്ക്കെതിരേ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിനു വേണ്ടി ഗിൽ കളിക്കും.
Sports
മാഞ്ചസ്റ്റര്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് സൂപ്പര് ക്ലബ്ബായ മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സിയെ മുന്താരമായിരുന്ന മൈക്കിള് കാരിക്ക് പരിശീലിപ്പിക്കും.
റൂബെന് അരിമോമിന്റെ പിന്ഗാമിയായാണ് മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ മാനേജര് സ്ഥാനത്ത് കാരിക്ക് എത്തുന്നത്. മുമ്പ് 2021ല് ഇടക്കാല മാനേജരായി കാരിക്ക് എത്തിയിരുന്നു.
Sports
പട്യാല: ഇന്ത്യയുടെ ജാവലിന് സൂപ്പര് താരം നീരജ് ചോപ്രയും ചെക് മുന് ജാവലിന് താരവും കോച്ചുമായ യാങ് സെലസ്നിയും വഴി പിരിഞ്ഞു.
2025 ദോഹ ഡയമണ്ട് ലീഗായിരുന്നു സെലസ്നിയുടെ ശിക്ഷണത്തില് നീരജിന്റെ ആദ്യ കോമ്പറ്റീഷന്. കരിയറില് ആദ്യമായി നീരജ് 90 മീറ്റര് ക്ലിയര് ചെയ്തത് അന്നാണ്.
ജാവനില് ത്രോയിലെ ലോകറിക്കാര്ഡിന് (98.48 മീറ്റര്) ഉടമയാണ് ചെക് താരമായ യാങ് സെലസ്നി. ഒളിമ്പിക്സില് മൂന്നു സ്വര്ണവും ഒരു വെള്ളിയും ലോക ചാമ്പ്യന്ഷിപ്പില് മൂന്നു സ്വര്ണവും രണ്ട് വെള്ളിയും സെലസ്നി നേടിയിട്ടുണ്ട്.
Sports
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി മരീനെ വീണ്ടും നിയമിച്ചു. 2017 മുതൽ 2021 വരെ ടീമിന്റെ പരീശിലകനായിരുന്നു ഡച്ചുകാരനായ മരീൻ. ഹരേന്ദ്ര സിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യ മരീനെ തിരികെ എത്തിച്ചത്.
2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകളെ നാലാം സ്ഥാനത്തെത്തിച്ചതും ടീമിനെ ആദ്യമായി ലോക റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിച്ചതും മരീനായിരുന്നു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നിൽക്കണ്ടാണ് ഈ നിയമനം.
ടീമിലെ പല താരങ്ങളെയും നേരത്തെ തന്നെ അടുത്തറിയാവുന്ന മരീന്റെ മടങ്ങിവരവ് നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഹോക്കിക്ക് വലിയ ആശ്വാസമാണ്. ഹരേന്ദ്ര സിംഗിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കാതിരിക്കാനാണ് ഹോക്കി ഇന്ത്യ ഇത്ര വേഗത്തിൽ ഈ നിയമനം നടത്തിയത്.
ടീമിന്റെ ഫിറ്റ്നസിന് മുൻഗണന നൽകുന്ന മരീന്റെ ശൈലി പഴയ വിജയങ്ങൾ ആവർത്തിക്കാൻ സഹായിക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഡോ. ദിലീപ് ടിർക്കി പറഞ്ഞു.
National
ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ പബ്ലിക് പാർക്കിൽ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വന്നിരുന്ന ആഫ്രിക്കൻ പൗരനു നേരെ അധിക്ഷേപവും ഭീഷണിയുമുയർത്തുന്ന ബിജെപി കൗൺസിലറുടെ വീഡിയോ പുറത്ത്.
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ രേണു ചൗധരിയാണ് ഹിന്ദി അറിയാത്തതിന്റെ പേരിൽ ആഫ്രിക്കൻ സ്വദേശിക്കു നേരെ അപകീർത്തിപരമായ പ്രസ്താവനകൾ നടത്തുന്നതായി വീഡിയോയിൽ കാണുന്നത്.
നിങ്ങളിവിടെ പണം സമ്പാദിക്കുന്നുണ്ടെങ്കിൽ ഹിന്ദി പഠിച്ചിരിക്കണമെന്നും ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ ഇയാളെ പാർക്കിൽനിന്ന് പുറത്താക്കണമെന്നും രേണു ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിജെപി കൗൺസിലറുടെ അപകീർത്തിപരവും ഭരണഘടനാമൂല്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന വാക്കുകൾക്കെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. എന്നാൽ വിഷയം മാസങ്ങൾക്കു മുന്നേ ഉയർത്തിയതാണെന്നും അവിടുത്തെ നിവാസികൾ കോച്ചിനു വേണ്ടി വാദിച്ചതിനാൽ അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിച്ചുവെന്നും രേണു പിന്നീട് വിശദീകരിച്ചു.
Sports
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പുതിയ പരിശീലകനായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയെ നിയമിച്ചു. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് സംഗക്കാരയെത്തുന്നത്.
നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്നയാളാണ് സംഗക്കാര. നേരത്തേ രാജസ്ഥാന്റെ പരിശീലകനായി മുൻ ലങ്കൻ താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതൽ 2024 വരെയാണ് പരിശീലകനായി പ്രവർത്തിച്ചത്.
പിന്നാലെ 2025 സീസണിൽ ദ്രാവിഡ് ടീമിനെ പരിശീലിപ്പിച്ചു. അടുത്തിടെയാണ് നായകൻ സഞ്ജു സാംസൺ ടീം വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയത്. പകരം ചെന്നെയിൽ നിന്ന് രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി.