ന്യൂഡൽഹി: പി.ആർ.ശ്രീജേഷ് ദേശീയ ജൂണിയർ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി തുടരാൻ സാധ്യത. പരിശീലക സ്ഥാനത്തേക്ക് ശ്രീജേഷ് വീണ്ടും അപേക്ഷ നൽകി. നിയമനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
2024 ഓസ്റ്റിൽ ശ്രീജേഷിനെ ഇന്ത്യയുടെ ജൂണിയർ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിച്ചിരുന്നു. നിലവിലെ കരാർ ഡിസംബറിൽ അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ വീണ്ടും നൽകിയിരിക്കുന്നത്. ശ്രീജേഷ് ഉൾപ്പടെ ഏഴോളം പേർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ നൽകിയിട്ടുണ്ട്.
സക്രീനിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ നിയമനം ഉണ്ടാകുമെന്നും ദേശീയ ഹോക്കി സെക്രട്ടറി ജനറൽ ഭോല നാഥ് അറിയിച്ചു. ചെന്നൈയിൽ നടന്ന എഫ്ഐഎച്ച് പുരുഷ ഹോക്കി ജൂണിയർ ലോകകപ്പിൽ ശ്രീജേഷിന്റെ കീഴിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.
Tags : P.R.Sreejesh Junior Hockey Coach