x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​രു​​ത്ത​​രെ നേ​​രി​​ടാ​​ൻ ഇ​​ന്ത്യ​​ സജ്ജം

വെബ്ഡെസ്ക്
Published: September 3, 2026 04:42 AM IST | Updated: September 3, 2026 04:42 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു​​വ​​ട്ടം ലോ​​ക​​ചാ​​ന്പ്യന്മാരായ ബ്ര​​സീ​​ൽ, ര​​ണ്ടു​​വ​​ട്ടം ചാ​​ന്പ്യന്മാരാ​​യ ഉ​​റ​​ഗ്വെ, ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ പാ​​ന​​മ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​ന്താ​​രാ​​ഷ്ട്ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള 26 അം​​ഗ ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഹെ​​ഡ് കോ​​ച്ച് ഖാ​​ലി​​ദ് ജ​​മീ​​ൽ പ്ര​​ഖ്യാ​​പി​​ച്ച ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഇ​​ടം പി​​ടി​​ച്ചു.

അ​​തേ​​സ​​മ​​യം പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളാ​​യ സ​​ന്ദേ​​ശ് ജി​​ങ്കാ​​ൻ, ലാ​​ലി​​യ​​ൻ​​സു​​വാ​​ല ചാം​​ഗ്തേ എ​​ന്നി​​വ​​ർ​​ക്ക് സ്ഥാ​​നം ല​​ഭി​​ച്ചി​​ല്ല എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം. ബി​​ജോ​​യ് വ​​ർ​​ഗീ​​സ്, ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ൻ, മു​​ഹ​​മ്മ​​ദ് സ​​നാ​​ൻ, സ​​ഹ​​ൽ അ​​ബ്ദു​​ൽ സ​​മ​​ദ് എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ൽ ഇ​​ടം നേ​​ടി​​യ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ.

സീ​​നി​​യ​​ർ ഗോ​​ൾ കീ​​പ്പ​​ർ ഗു​​ർ​​പ്രീ​​ത് സിം​​ഗ് സ​​ന്ധു, ആ​​കാ​​ശ് മി​​ശ്ര, അ​​ൻ​​വ​​ർ അ​​ലി, ജ​​യ് ഗു​​പ്ത, ഫാ​​റൂ​​ഖ് ചൗ​​ധ​​രി, മ​​ൻ​​വീ​​ർ സിം​​ഗ്, റ​​ഹീം അ​​ലി, റ​​യാ​​ൻ വി​​ല്യം​​സ് അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളെ​​ല്ലാം 26 അം​​ഗ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

14ന് പ​​രി​​ശീ​​ല​​ന ക്യാം​​പ്

മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് മു​​ന്നോ​​ടി​​യാ​​യി 14നു ​​ബം​​ഗ​​ളൂ​​രു​​വി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ന ക്യാം​​പ് ആ​​രം​​ഭി​​ക്കും. 16ന് ​​ബം​​ഗ​​ളൂ​​രു​​വി​​ൽവ​​ച്ച് ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ പാ​​ന​​മ​​യെ നേ​​രി​​ടും. ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് കോ​​ൽ​​ക്ക​​ത്ത​​യി​​ൽവ​​ച്ച് ക​​രു​​ത്ത​​രും അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​മാ​​രു​​മാ​​യ ബ്ര​​സീ​​ലി​​നെ​​യും ഒ​​ക്ടോ​​ബ​​ർ ആ​​റി​​ന് മു​​ൻ ലോ​​ക ചാ​​ന്പ്യ​​ൻ​​കൂ​​ടി​​യാ​​യ ഉ​​റു​​ഗ്വെ​​യെ​​യും ഇ​​ന്ത്യ നേ​​രി​​ടും. ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ വ​​ന്പ​​ൻ ശ​​ക്തി​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ ക​​ളി​​ക്കാ​​നെ​​ത്തു​​ന്ന​​ത് ആ​​രാ​​ധ​​ക​​രെയും ആ​​വേ​​ശ​​ത്തി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ 26 അം​​ഗ ടീം:

​​ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ: അ​​ൽ​​ബി​​നോ ഗോ​​മ​​സ്, ഗു​​ർ​​പ്രീ​​ത് സിംഗ്‌ സ​​ന്ധു, പ്ര​​ഭ്സു​​ഖാ​​ൻ സിംഗ്‌ ഗി​​ൽ, സോം ​​കു​​മാ​​ർ.

പ്ര​​തി​​രോ​​ധ നി​​ര: അ​​ഭി​​ഷേ​​ക് സിംഗ്‌ ടെ​​ക്ചാം, ആ​​കാ​​ശ് മി​​ശ്ര, അ​​ൻ​​വ​​ർ അ​​ലി, ബി​​ജോ​​യ് വ​​ർ​​ഗീ​​സ്, ഹ​​മിം​​ഗ്ത​​ൻ​​മാ​​വി​​യ റാ​​ൽ​​റ്റെ, ജ​​യ് ഗു​​പ്ത, പ്രാം​​വീ​​ർ, റി​​ക്കി മീ​​തെ​​യ് ഹാ​​ബാം.

മ​​ധ്യ​​നി​​ര: അ​​നി​​രു​​ദ്ധ് ഥാ​​പ്പ, ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ൻ, ഫാ​​റൂ​​ഖ് ചൗ​​ധ​​രി, ലാ​​ലെ​​ങ്മാ​​വി​​യ റാ​​ൽ​​റ്റെ, മ​​ക്കാ​​ർ​​ട്ട​​ണ്‍ നി​​ക്സ​​ൻ, മു​​ഹ​​മ്മ​​ദ് സ​​നാ​​ൻ, റി​​ക്കി ഷാ​​ബോ​​ങ്, സ​​ഹ​​ൽ അ​​ബ്ദു​​ൽ സ​​മ​​ദ്.

മു​​ന്നേ​​റ്റ നി​​ര: എ​​ഡ്മ​​ണ്ട് ലാ​​ൽ​​റി​​ൻ​​ഡി​​ക, ഇ​​ർ​​ഫാ​​ൻ യാ​​ദ്വാ​​ദ്, മ​​ൻ​​വീ​​ർ സി​​ങ്, റ​​ഹീം അ​​ലി, റ​​യാ​​ൻ വി​​ല്യം​​സ്, വി​​ക്രം പ്ര​​താ​​പ് സിംഗ്‌.

റി​​സ​​ർ​​വ് താ​​ര​​ങ്ങ​​ൾ: ഗോ​​ൾ​​കീ​​പ്പ​​ർ ഹൃ​​തി​​ക് തി​​വാ​​രി, പ്ര​​തി​​രോ​​ധ താ​​ര​​ങ്ങ​​ളാ​​യ ചിം​​ഗ്ലെ​​ൻ​​സാ​​ന സിം​​ഗ് കോ​​ണ്‍​ഷാം, റോ​​ഷ​​ൻ സിംഗ്‌ നൊ​​റെം, മ​​ധ്യ​​നി​​ര താ​​രം സു​​രേ​​ഷ് സിംഗ്‌ വാ​​ങ്ജാം.

K-Rail Survey

ടി​​ക്ക​​റ്റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാം...

വ​​ന്പ​​ൻ ടീ​​മു​​ക​​ൾ ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്ന ച​​രി​​ത്ര​​പ​​ര​​മാ​​യ അ​​ന്താ​​രാ​​ഷ്ട്ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ന് ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ൾ ആ​​വേ​​ശ​​ത്തോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ടി​​ക്ക​​റ്റു​​ക​​ൾ​​ക്ക് വ​​ൻ ഡി​​മാ​​ൻ​​ഡ് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. അ​​തേ​​സ​​മ​​യം, ആ​​രാ​​ധ​​ക​​ർ ഉ​​റ്റു​​നോ​​ക്കു​​ന്ന ഇ​​ന്ത്യ-​​ബ്ര​​സീ​​ൽ മ​​ത്സ​​ര​​ത്തി​​നാ​​യു​​ള്ള ടി​​ക്ക​​റ്റു​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ വി​​ൽ​​പ്പ​​ന ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​രം​​ഭി​​ച്ചു. ആ​​രാ​​ധ​​ക​​രു​​ടെ വ​​ൻ തി​​ര​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഘ​​ട്ടം ഘ​​ട്ട​​മാ​​യാ​​ണ് ടി​​ക്ക​​റ്റ് വി​​ൽ​​പ്പ​​ന ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഡി​​സ്ട്രി​​ക്റ്റ് ആ​​പ്പി​​ലൂ​​ടെ ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്യാം.

ടി​​ക്ക​​റ്റ് എ​​ങ്ങ​​നെ ഓ​​ണ്‍​ലൈ​​നാ​​യി ബു​​ക്ക് ചെ​​യ്യാം?
ഡി​​സ്ട്രി​​ക്ട് ആ​​പ്പ് അ​​ല്ലെ​​ങ്കി​​ൽ വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റു​​ക​​ൾ വാ​​ങ്ങാം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല് മു​​ത​​ൽ ടി​​ക്ക​​റ്റ് വി​​ൽ​​പ​​ന ആ​​രം​​ഭി​​ച്ചു.

മ​​ത്സ​​രം: ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് കോ​​ൽ​​ക്ക​​ത്ത​​യി​​ലെ സോ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യം.

ഗേ​​റ്റ് തു​​റ​​ക്കു​​ന്ന സ​​മ​​യം: മ​​ത്സ​​ര​​ദി​​വ​​സം വൈ​​കു​​ന്നേ​​രം 4:00 മു​​ത​​ൽ ആ​​രാ​​ധ​​ക​​ർ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​യി സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഗേ​​റ്റു​​ക​​ൾ തു​​റ​​ക്കും.

നി​​ർ​​ദേ​​ശ​​ങ്ങ​​ൾ: പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് ക്യു​​ആ​​ർ കോ​​ഡു​​ള്ള ഡി​​ജി​​റ്റ​​ൽ ടി​​ക്ക​​റ്റോ പ്രി​​ന്‍റൗ​​ട്ടോ ഒ​​റി​​ജി​​ന​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യോ ക​​രു​​ത​​ണം.

K-Rail Survey

മ​​ല​​യാ​​ളി സാന്നിധ്യം

ബ്ര​​സീ​​ൽ, ഉ​​റു​​ഗ്വെ, പാ​​ന​​മ ടീ​​മു​​ക​​ളെ നേ​​രി​​ടാ​​നു​​ള്ള ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച് നാ​​ലു മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ. ബി​​ജോ​​യ് വ​​ർ​​ഗീ​​സ് (ഡി​​ഫ​​ൻ​​ഡ​​ർ), മു​​ഹ​​മ്മ​​ദ് സ​​നാ​​ൻ, സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ്, ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ൻ (മി​​ഡ് ഫീ​​ൽ​​ഡ​​ർ​​മാ​​ർ) എ​​ന്നി​​വ​​രാ​​ണ് സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ.

അ​​തേ​​സ​​മ​​യം കോ​​ച്ച് ഖാ​​ലി​​ദ് ജ​​മാ​​ൽ പ്ര​​ഖ്യാ​​പി​​ച്ച 26 അം​​ഗ ടീ​​മി​​ൽ സെ​​ൻ​​ട്ര​​ൽ ഡി​​ഫ​​ൻ​​ഡ​​ർ സ​​ന്ദേ​​ശ് ജി​​ങ്കാ​​നെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല.

Tags : India Football Challenges Sports Deepika

Recent News

Corehub Up