x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഗ് ഡേ... ബി​​സി​​സി​​ഐ നി​​ർ​​ണാ​​യ​​ക യോ​​ഗം ഇ​​ന്ന്

വെബ്ഡെസ്ക്
Published: September 3, 2026 04:30 AM IST | Updated: September 3, 2026 04:30 AM IST

ബിസിസിഐ

മും​​ബൈ: ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​യു​​ടെ ഭാ​​വി പ​​ദ്ധ​​തി​​ക​​ളും താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കു​​ള്ള മാ​​ർ​​ക്കി​​ട​​ലും ഒ​​പ്പം 2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് അ​​ട​​ക്ക​​മു​​ള്ള വ​​ന്പ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യും വി​​ല​​യി​​രു​​ത്താ​​ൻ ബി​​സി​​സി​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക അ​​വ​​ലോ​​ക​​ന യോ​​ഗം ഇ​​ന്ന് ന​​ട​​ക്കും.

ബോ​​ർ​​ഡ് ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്ക് പു​​റ​​മെ ഹെ​​ഡ് കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​ർ, ചീ​​ഫ് സെ​​ല​​ക്ട​​ർ അ​​ജി​​ത് അ​​ഗാ​​ർ​​ക​​ർ, സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സ് ത​​ല​​വ​​ൻ വി​​വി​​എ​​സ് ല​​ക്ഷ്മ​​ണ്‍ എ​​ന്നി​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ന് ശേ​​ഷം ജൂ​​ലൈ​​യി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന യോ​​ഗ​​മാ​​ണ് സിം​​ബാ​​വ്ബെ, ശ്രീ​​ല​​ങ്ക പ​​ര​​ന്പ​​ര​​ക​​ൾ കാ​​ര​​ണം മാ​​റ്റി​​വ​​ച്ച​​ത്.

സീ​​നി​​യ​​ർ പു​​രു​​ഷ ടീ​​മി​​ന്‍റെ സ​​മീ​​പ​​കാ​​ല പ്ര​​ക​​ട​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണ് യോ​​ഗ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ ഉ​​ൾ​​പ്പടെ​​യു​​ള്ള താ​​ര​​ങ്ങ​​ളു​​ടെ പ​​രി​​ക്കു​​ക​​ളും ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​നം, ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി, 2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി​​യ സു​​പ്ര​​ധാ​​ന പ​​ര​​ന്പ​​ര​​ക​​ൾ​​ക്കാ​​യു​​ള്ള ഭാ​​വി പ​​ദ്ധ​​തി​​ക​​ളും യോ​​ഗം ച​​ർ​​ച്ച ചെ​​യ്യും. ഹി​​റ്റ്മാ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ലോ​​ക​​ക​​പ്പ് ഭാ​​വി​​യും ച​​ർ​​ച്ച​​യാ​​കും.

ന​​യം ഫി​​റ്റ്!

ടീം ​​തെരഞ്ഞെടു​​പ്പ് ന​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക മാ​​റ്റ​​വു​​മാ​​യി ബി​​സി​​സി​​ഐ. പ​​രി​​ക്കേ​​റ്റ താ​​ര​​ങ്ങ​​ളെ ഫി​​റ്റ്ന​​സ് പൂ​​ർ​​ണ​​മാ​​യി കൈ​​വ​​രി​​ക്കു​​ന്ന​​തി​​ന് മു​​ന്പ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്നു എ​​ന്ന വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കി​​ടെ​​യാ​​ണ് പു​​തി​​യ ന​​യ​​വു​​മാ​​യി ബി​​സി​​സി​​ഐ രം​​ഗ​​ത്ത് വ​​ന്ന​​ത്. അ​​ഫ്ഗാ​​നി​​സ്ഥാനെതി​​രേ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടെ​​യാ​​ണ് പു​​തി​​യ ന​​യം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​ത്.
ജ​​സ്പ്രീ​​ത് ബും​​റ, നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ, ഹ​​ർ​​ഷി​​ത് റാ​​ണ തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ളു​​ടെ പേ​​രു​​ക​​ൾ​​ക്ക് ഒ​​പ്പം ബി​​സി​​സി​​ഐ ഫി​​റ്റ്ന​​സ് ക​​ണ്ടീ​​ഷ​​ൻ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പൂ​​ർ​​ണ​​മാ​​യ ഫി​​റ്റ്ന​​സ് തെ​​ളി​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ ഇ​​വ​​ർ​​ക്ക് വ​​രു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ക്കാ​​നാ​​കൂ എ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

പ്ര​​ധാ​​ന മാറ്റം:

200 % ഫി​​റ്റ്ന​​സ്: പ​​രി​​ക്കി​​ൽ നി​​ന്ന് മു​​ക്ത​​നാ​​യ ഒ​​രു ക​​ളി​​ക്കാ​​ര​​ൻ 100 ശ​​ത​​മാ​​ന​​മ​​ല്ല, 200 ശ​​ത​​മാ​​ന​​വും പൂ​​ർ​​ണ കാ​​യി​​ക​​ക്ഷ​​മ​​ത കൈ​​വ​​രി​​ച്ചു​​വെ​​ന്ന് ബി​​സി​​സി​​ഐ സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സ് ഉ​​റ​​പ്പു​​വ​​രു​​ത്തി​​യാ​​ൽ മാ​​ത്ര​​മേ മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ​​ക്കു​​ക​​യു​​ള്ളൂ എ​​ന്ന് ബി​​സി​​സി​​ഐ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

പ​​ക​​ര​​ക്കാ​​രെ ക​​ണ്ടെ​​ത്ത​​ൽ: ഫി​​റ്റ്ന​​സ് ടെ​​സ്റ്റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന താ​​ര​​ങ്ങ​​ൾ​​ക്ക് പ​​ക​​രം ആ​​രെ തെരഞ്ഞെെ​​ടു​​ക്ക​​ണം എ​​ന്ന​​തി​​ൽ ബി​​സി​​സി​​ഐ​​യും സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സും ത​​മ്മി​​ൽ സു​​താ​​ര്യ​​മാ​​യ ആ​​ശ​​യ​​വി​​നി​​മ​​യം ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : BCCI Decision Meeting Sports Deepika

Recent News

Corehub Up