x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഞ്ചു​കു​ഞ്ഞി​നെ ഉ​പ​യോ​ഗി​ച്ച് ക​രി​പ്പൂരി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്

വെബ്ഡെസ്ക്
Published: September 3, 2026 03:37 AM IST | Updated: September 3, 2026 03:37 AM IST

ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം

കൊ​​​ണ്ടോ​​​ട്ടി: എ​​​ട്ടു​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​ന്‍റെ ഡ​​​യ​​​പ്പ​​​റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സ്വ​​​ർ​​​ണം ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട്ട് നി​​​ന്നെ​​​ത്തി​​​യ ഡ​​​യ​​​റ​​​ക്‌​​ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം (ഡി​​​ആ​​​ർ​​​ഐ) പി​​​ടി​​​കൂ​​​ടി.

ഒ​​​രു​​​കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണ​​​മാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പി​​​താ​​​വ് ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​ച്ചു​​​വ​​​ച്ചും സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു. മി​​​ശ്രി​​​ത രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണു സ്വ​​​ർ​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. റാ​​​സ​​​ൽ​​​ഖൈ​​​മ​​​യി​​​ൽ​​നി​​​ന്നു ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​യാ​​​യ പി​​​താ​​​വും കു​​​ഞ്ഞും ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സാ​​​നി​​​റ്റ​​​റി നാ​​​പ്കി​​​നി​​​ൽ സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​വ​​​തി പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. 2.86 കോ​​​ടി​​​യു​​​ടെ 1955 ഗ്രാം ​​​ സ്വ​​​ർ​​​ണമാണ് ഇവരിൽനിന്നു പി​​​ടി​​​കൂ​​​ടിയത്.

ഇ​​​വ​​​രെ ചോ​​​ദ്യം​​ചെ​​​യ്ത​​​തി​​​ൽ​​നി​​​ന്നാ​​​ണ് ഡി​​​ആ​​​ർ​​​ഐ സം​​​ഘ​​​ത്തി​​​ന് ഈ ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഡി​​​ആ​​​ർ​​​ഐ സം​​​ഘം പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​യെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ആ​​​ർ​​​ഐ സം​​​ഘം പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

Tags : Gold Smuggling Karipur Child Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up