x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോളാർ പ്ലാന്‍റ് സ്ഥാപിച്ചവർ പ്രതിസന്ധിയിൽ

വെബ്ഡെസ്ക്
Published: September 3, 2026 03:04 AM IST | Updated: September 3, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​​ച്ചി: ല​​​​​ക്ഷ​​​​​ങ്ങ​​​​​ൾ മു​​​​​ട​​​​​ക്കി വീ​​​​​ടി​​​​​നു​​​​​മു​​​​​ക​​​​​ളി​​​​​ൽ സൗ​​​​​രോ​​​​​ർ​​​​​ജ പ്ലാ​​​​​ന്‍റ് സ്ഥാ​​​​​പി​​​​​ച്ച ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ, കെ​​​​​എ​​​​​സ്ഇ​​​​​ബി നെ​​​​​റ്റ് മീ​​​​​റ്റ​​​​​ർ ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​തു കാ​​​​​ര​​​​​ണം പ്ലാ​​​​​ന്‍റ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​കാ​​​​​തെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽ.

ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന മീ​​​​​റ്റ​​​​​ർ ക്ഷാ​​​​​മം മൂ​​​​​ന്നു മാ​​​​​സ​​​​​മാ​​​​​യി അ​​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​ണ്. അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കി മാ​​​​​സ​​​​​ങ്ങ​​​​​ൾ കാ​​​​​ത്തി​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ് ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക്. മീ​​​​​റ്റ​​​​​ർ ക്ഷാ​​​​​മം എ​​​​​ന്നു​​​​തീ​​​​​രു​​​​​മെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് കെ​​​​​എ​​​​​സ്ഇ​​​​​ബി​​​​​ക്ക് ഉ​​​​​ത്ത​​​​​ര​​​​​മി​​​​​ല്ല.

വീ​​​​​ട്ടു​​​​​കാ​​​​​ർ കെ​​​​​എ​​​​​സ്ഇ​​​​​ബി​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തും കെ​​​​​എ​​​​​സ്ഇ​​​​​ബി ലൈ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​പ​​​​​യോ​​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ വൈ​​​​​ദ്യു​​​​​തി തി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​ണു നെ​​​​​റ്റ് മീ​​​​​റ്റ​​​​​ർ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. കെ​​​​​എ​​​​​സ്ഇ​​​​​ബി വ​​​​​യ്ക്കു​​​​​ന്ന മീ​​​​​റ്റ​​​​​റി​​​​​ന് ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്തം വാ​​​​​ട​​​​​ക ന​​​​​ൽ​​​​​ക​​​​​ണം. ഇ​​​​​തി​​​​​നോ​​​​​ടു താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്കു സ്വ​​​​​ന്ത​​​​​മാ​​​​​യി മീ​​​​​റ്റ​​​​​ർ വാ​​​​​ങ്ങി​​​​​വ​​​​​യ്ക്കാം.

6000 രൂ​​​​​പ​​​​​വ​​​​​രെ​​​​​യാ​​​​​ണു പു​​​​​റ​​​​​ത്ത് മീ​​​​​റ്റ​​​​​റി​​​​​ന്‍റെ വി​​​​​ല. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം വ​​​​​രെ മാ​​​​​ത്ര​​​​​മേ ഇ​​​​​ത്ത​​​​​രം മീ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക് വാ​​​​​റ​​​​​ന്‍റി​​​​​യു​​​​​ള്ളൂ. 30 രൂ​​​​​പ വീ​​​​​തം വാ​​​​​ട​​​​​ക ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്ത സൗ​​​​​ജ​​​​​ന്യ വാ​​​​​റ​​​​​ന്‍റി​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ കെ​​​​​എ​​​​​സ്ഇ​​​​​ബി മീ​​​​​റ്റ​​​​​ർ സ്ഥാ​​​​​പി​​​​​ക്കാ​​​​​നാ​​​​​ണ് വീ​​​​​ട്ടു​​​​​കാ​​​​​ർ​​​​​ക്ക് താ​​​​​ത്പ​​​​​ര്യം.

നെ​​​​​റ്റ് മീ​​​​​റ്റ​​​​​ർ കി​​​​​ട്ടാ​​​​​നി​​​​​ല്ലാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ട് സ്വ​​​​​ന്ത​​​​​മാ​​​​​യി മീ​​​​​റ്റ​​​​​ർ വാ​​​​​ങ്ങി വ​​​​​യ്ക്കാ​​​​​നാ​​​​​ണ് കെ​​​​​എ​​​​​സ്ഇ​​​​​ബി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ കെ​​​​​എ​​​​​സ്ഇ​​​​​ബി ത​​​​​യാ​​​​​റാ​​​​​കി​​​​​ല്ല. സ്വ​​​​​കാ​​​​​ര്യ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​ണു മീ​​​​​റ്റ​​​​​ർ​​​​​ക്ഷാ​​​​​മം വ​​​​​രു​​​​​ത്തി​​​​​ത്തീ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന ആ​​​​​ക്ഷേ​​​​​പ​​​​​വു​​​​​മു​​​​​ണ്ട്.

പു​​​​​തി​​​​​യ സ്മാ​​​​​ർ​​​​​ട്ട് മീ​​​​​റ്റ​​​​​ർ സം​​​​​വി​​​​​ധാ​​​​​നം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്ന് കെ​​​​​എ​​​​​സ്ഇ​​​​​ബി ത​​​​​ന്നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ഇ​​​​​പ്പോ​​​​​ൾ വാ​​​​​ങ്ങി​​​​​യ മീ​​​​​റ്റ​​​​​ർ ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മോ​​​​​യെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​മു​​​​​ണ്ട്.

തു​​​ട​​​രു​​​ന്ന സാ​​​മ്പ​​​ത്തി​​​ക, ഊ​​​ർ​​​ജ ന​​​ഷ്‌​​​ടം

പ​​​​​ക​​​​​ൽ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന സൗ​​​​​രോ​​​​​ർ​​​​​ജം വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​​ഗി​​​​​ച്ച​​​​​ശേ​​​​​ഷം മി​​​​​ച്ചം​​​​​വ​​​​​രു​​​​​ന്ന​​​​​ത് കെ​​​​​എ​​​​​സ്ഇ​​​​​ബി​​​​​യു​​​​​ടെ ​ഗ്രി​​​​​ഡി​​​​​ലേ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് നെ​​​​​റ്റ് മീ​​​​​റ്റ​​​​​ർ ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. യൂ​​​​​ണി​​​​​റ്റി​​​​​ന് 2.69 രൂ​​​​​പ പ്ര​​​​​തി​​​​​ഫ​​​​​ല​​​​​മാ​​​​​യി കെ​​​​​എ​​​​​സ്ഇ​​​​​ബി ന​​​​​ൽ​​​​​കും. പ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യ വൈ​​​​​ദ്യു​​​​​തി രാ​​​​​ത്രി​​​​​യി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​​ഗി​​​​​ക്കാം. ശേ​​​​​ഷം ഉ​​​​​പ​​​​​യോ​​​​​​ഗി​​​​​ക്കു​​​​​ന്ന വൈ​​​​​ദ്യു​​​​​തി​​​​​ക്കു​​​​​ള്ള പ​​​​​ണം മീ​​​​​റ്റ​​​​​ർ വാ​​​​​ട​​​​​ക​​​​​യ്ക്കൊ​​​​​പ്പം ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ മ​​​​​തി.

എ​​​​​ന്നാ​​​​​ൽ മീ​​​​​റ്റ​​​​​റി​​​​​ലെ പി​​​​​ശ​​​​​കു​​​​​മൂ​​​​​ലം വൈ​​​​​ദ്യു​​​​​തി ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യാ​​​​​ൽ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ സ​​​​​ഹി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും. ഈ ​​​​​അ​​​​​വ്യ​​​​​ക്ത​​​​​ത​​​​​ക​​​​​ൾ കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്ന് മീ​​​​​റ്റ​​​​​ർ വാ​​​​​ങ്ങാ​​​​​തെ പ​​​​​ല​​​​​രും കെ​​​​​എ​​​​​സ്ഇ​​​​​ബി​​​​​യു​​​​​ടെ മീ​​​​​റ്റ​​​​​റി​​​​​നാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. നെ​​​​​റ്റ് മീ​​​​​റ്റ​​​​​ർ സ്ഥാ​​​​​പി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മേ ഓ​​​​​ൺ ഗ്രി​​​​​ഡ് സൗ​​​​​രോ​​​​​ർ​​​​​ജ പ്ലാ​​​​​ന്‍റ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ച്ചു​​​​​തു​​​​​ട​​​​​ങ്ങാ​​​​​നാ​​​​​കൂ. അ​​​​​തു​​​​​കൊ​​​​​ണ്ട് ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ന്ന ഓ​​​​​രോ ദി​​​​​വ​​​​​സ​​​​​വും വ​​​​​ൻ ഊ​​​​​ർ​​​​​ജ​​​​​ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്കും കെ​​​​​എ​​​​​സ്ഇ​​​​​ബി​​​​​ക്കും.

Tags : SolarPlant Installers Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up