x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞങ്ങൾക്ക് നീ​​​​തി​​​​യും ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും വേണം; പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ നേ​പ്പാ​ൾ

വെബ്ഡെസ്ക്
Published: September 3, 2026 03:33 AM IST | Updated: September 3, 2026 03:33 AM IST

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ശി​​​​ശി​​​​ർ ഖ​​​​നാ​​​​ൽ

കാ​​​​ഠ്മ​​​​ണ്ഡു: മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ, വി​​​​ക​​​​സി​​​​ത-​​​​വ്യ​​​​വ​​​​സാ​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നേ​​​​പ്പാ​​​​ൾ. പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക​​​പി​​​​ന്തു​​​​ണ കേ​​​​വ​​​​ല​​​​മൊ​​​​രു കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മ​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് പ​​​​രി​​​​സ്ഥി​​​​തി​​​​നാ​​​​ശം വ​​​​രു​​​​ത്തി​​​​വ​​​​ച്ച രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​പ​​​​ര​​​​വും ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മാ​​​​യ ബാ​​​​ധ്യ​​​​ത​​​​യാ​​​​ണെ​​​​ന്നും നേ​​​​പ്പാ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ധ​​​​ന​​​​സ​​​​ഹാ​​​​യം യാ​​​​ചി​​​​ക്കു​​​​ന്ന ശൈ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നും മാ​​​​റി ‘നീ​​​​തി​​​​യും അ​​​​ർ​​​​ഹ​​​​മാ​​​​യ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും’ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ ന​​​​യ​​​​ത​​​​ന്ത്ര ച​​​​ട്ട​​​​ക്കൂ​​​​ടി​​​​ലേ​​​​ക്ക് രാ​​​​ജ്യം മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ശി​​​​ശി​​​​ർ ഖ​​​​നാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ‘ലോ​​​​സ് ആ​​​​ൻ​​​​ഡ് ഡാ​​​​മേ​​​​ജ് ഫ​​​​ണ്ടി​​​​നെ’ നേ​​​​പ്പാ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ​​​​മീ​​​​പി​​​​ച്ചു. അ​​​​ടു​​​​ത്ത യു​​​​എ​​​​ൻ പൊ​​​​തു​​​​സ​​​​ഭ​​​​യി​​​​ൽ നേ​​​​പ്പാ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബ​​​​ലേ​​​​ന്ദ്ര ഷാ ​​​​നേ​​​​രി​​​​ട്ടെ​​​​ത്തി ഹി​​​​മാ​​​​ല​​​​യ​​​​ൻ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​വും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യു​​​​ള്ള കാ​​​​ലാ​​​​വ​​​​സ്ഥാ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ആ​​​​ഗോ​​​​ള സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​കം പു​​​​റ​​​​ന്ത​​​​ള്ളു​​​​ന്ന​​​​തി​​​​ൽ വെ​​​​റും നി​​​​സാ​​​​ര പ​​​​ങ്ക് മാ​​​​ത്ര​​​​മു​​​​ള്ള നേ​​​​പ്പാ​​​​ൾ, ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നം മൂ​​​​ല​​​​മു​​​​ള്ള ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഘാ​​​​തം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്ന് നേ​​​പ്പാ​​​ൾ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ആ​​​​ഗോ​​​​ള കാ​​​​ർ​​​​ബ​​​​ൺ പു​​​​റ​​​​ന്ത​​​​ള്ള​​​​ലി​​​​ന്‍റെ 45 മു​​​​ത​​​​ൽ 48 ശ​​​​ത​​​​മാ​​​​നം വ​​​​രെ സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന​​​​ത് ചൈ​​​​ന, അ​​​​മേ​​​​രി​​​​ക്ക, ഇ​​​​ന്ത്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ്. ഇ​​​​തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ഹി​​​​തം ഏ​​​​ഴു​​​​മു​​​​ത​​​​ൽ എ​​​​ട്ടു ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ശീ​​​​ർ​​​​ഷ കാ​​​​ർ​​​​ബ​​​​ൺ പു​​​​റ​​​​ന്ത​​​​ള്ള​​​​ലി​​​​ൽ പാ​​​​ശ്ചാ​​​​ത്യ രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​ന്ത്യ വ​​​​ള​​​​രെ പി​​​​ന്നി​​​​ലാ​​​​ണ്.

പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഒ​​​​രാ​​​​ൾ പു​​​​റ​​​​ന്ത​​​​ള്ളു​​​​ന്ന കാ​​​​ർ​​​​ബ​​​​ൺ അ​​​​ള​​​​വ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ 17 ട​​​​ണ്ണും ചൈ​​​​ന​​​​യി​​​​ൽ 11 ട​​​​ണ്ണു​​​​മാ​​​​കു​​​​മ്പോ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലി​​​​ത് വെ​​​​റും മൂ​​​​ന്നു ട​​​​ൺ മാ​​​​ത്ര​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ എ​​​​ന്നും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : FloodDisaster Compensation Nepal DevelopedCountries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up