x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബോ​ക്സിം​ഗ് താ​ര​ത്തെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം, കോ​ച്ചി​നെ​തി​രെ കേ​സ്


Published: May 23, 2026 12:52 PM IST | Updated: May 23, 2026 12:52 PM IST

ബം​ഗ​ളൂ​രു: പ​തി​നേ​ഴു​കാ​രി​യാ​യ ബോ​ക്സിം​ഗ് താ​ര​ത്തെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കോ​ച്ചി​നെ​തി​രെ പോ​ക്സോ കേ​സ്. ചെ​ന്നൈ​യി​ൽ ബോ​ക്സിം​ഗ് മ​ത്സ​ര​ത്തി​നാ​യി പോ​യ​പ്പോ​ൾ മു​റി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്ക​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. നി​ല​വി​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ടും പ​റ​യാ​തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം തി​രി​ച്ച​റി​ഞ്ഞ വീ​ട്ടു​കാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മു​ന്പും ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ പ​രാ​തി​ക​ൾ ഉ‍​യ​ർ​ന്നി​രു​ന്നു​വെ​ന്നും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കേ​സു​ക​ളി​ൽ നി​ന്ന് ഊ​രി​പ്പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : coach molest boxing star

Recent News

Corehub Up