Image for representation
കൊച്ചി: മൂവാറ്റുപുഴയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. എസ്എഫ്‌ഐ മൂവാറ്റുപുഴ ഏരിയ പ്രസിഡന്‍റ് കാര്‍ത്തിക്ക്, ജോയിന്‍റ് സെക്രട്ടറി അനന്ദു, നിര്‍മ്മല കോളേജ് യൂണിറ്റ് സെക്രട്ടറി ജിനു എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.
നിര്‍മല കോളജില്‍ തെരഞ്ഞെടുപ്പിന് ശേഷം റോഡിലൂടെ നടന്നു പോയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. സംഭവത്തില്‍ മൂവാറ്റുപുഴ പൊലിസ് കേസ് എടുത്തു.
Tags : UnionElection SFI Activists