x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ട​ന്നൂ​രി​ല്‍ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്‌ക്
Published: September 30, 2026 02:27 PM IST | Updated: September 30, 2026 02:27 PM IST

എംഡിഎംഎയുമായി അറസ്റ്റിലായ ഡോക്ടർമാർ

ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ല്‍ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം പു​തു​പൊ​ന്നാ​നി പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ എ​ച്ച് സി​ദ്ധി​ക് മ​ക​ന്‍ ഡോ​ക്ട​ര്‍ എ​ച്ച്.​എ. ഇ​ർ​ഷാ​ദ് (33), ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് കൂ​ളി ബ​സാ​റി​ല്‍ സ​ദ്മം വീ​ട്ടി​ല്‍ സി ​പ​ത്മ​നാ​ഭ​ന്‍ മ​ക​ന്‍ ഡോ​ക്ട​ര്‍ സി.​പി. സി​ദ്ധാ​ര്‍​ഥ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രി​ട്ടി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ര​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​രി​ലെ സ്‌​കൈ പാ​ല​സ് ബാ​റി​ന്റെ റൂ​മി​ലും ആ​ഡം​ബ​ര ജീ​പ്പാ​യ താ​ര്‍ വാ​ഹ​ന​ത്തി​ലു​മാ​യി സൂ​ക്ഷി​ച്ച 2.809 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പി​ടി​യി​ലാ​യ​ത് .ഒ​രാ​ള്‍ ബാം​ഗ്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി ​ജി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​യും , മ​റ്റൊ​രാ​ള്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യു​വ ഡോ​ക്ട​റു​മാ​ണ്.​ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ലും എം​ഡി​എം​എ വാ​ങ്ങി​യ​ത് ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണെ​ന്ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Tags : Mattannur doctors arrested MDMA Excise

Recent News

Corehub Up