Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctors

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ നി​വേ​ദ​നം ത​ള്ളി സ​ര്‍​ക്കാ​ര്‍; വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം വ​ര്‍​ധി​പ്പി​ക്കി​ല്ല

കോ​ഴി​ക്കോ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്തി​ല്ല. അ​ഞ്ചു ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ നി​വേ​ദ​നം ത​ള്ളി​ക്കൊ​ണ്ട് പെ​ന്‍​ഷ​ന്‍ പ്രാ​യം 56ല്‍​നി​ന്ന് 60 വ​യ​സാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്തി​യ​തി​നു സ​മാ​ന​മാ​യി ത​ങ്ങ​ള്‍​ക്കും പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍​മാ​രാ​യ ഡോ. ​എ.​സി. ഡേ​വി​ഡ്, ഡോ. ​എ.​എ​ല്‍. അ​ജി​ത്, ഡോ. ​ബി. അ​ജി​ത് ബാ​ബു, ഡോ. ​ആ​ര്‍. മി​നി, ഡോ. ​പി.​എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ 2025ല്‍ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു. നി​വേ​ദ​നം പ​രി​ശോ​ധി​ച്ച് നാ​ലു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ സ​ര്‍​ക്കാ​രി​നോ​ടു നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 10 അം​ഗ സ​മി​തി സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്തു​ന്ന​ത് വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നു സൂ​ചി​പ്പി​ച്ച​തി​നോ​ടൊ​പ്പം പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്തി​യാ​ല്‍ സ​ര്‍​ക്കാ​രി​നു​ണ്ടാ​യേ​ക്കാ​വു​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ടി​യ​ന്ത​ര പെ​ന്‍​ഷ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത മാ​റ്റി​വ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ​ത്.

അ​ടു​ത്ത നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ല​വി​ലെ പ്രാ​യ​പ​രി​ധി അ​നു​സ​രി​ച്ച് 343 വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രാ​ണ് വി​ര​മി​ക്കേ​ണ്ട​ത്. ഇ​വ​ര്‍​ക്ക് വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യ​മാ​യി ന​ല്‍​കേ​ണ്ട തു​ക 36.83 കോ​ടി രൂ​പ​യാ​ണ്. അ​തേ നാ​ലു വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ 800ല​ധി​കം പു​തി​യ വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ള്‍ പ​ഠി​ച്ചി​റ​ങ്ങും. ഇ​തി​ല്‍ പി​എ​സ്‌​സി വ​ഴി പ്ര​തീ​ക്ഷി​ക്കാ​വു​ന്ന നി​യ​മ​നം 130 മാ​ത്ര​മാ​ണ്. താ​ത്കാ​ലി​ക, ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 172 പേ​ര്‍​ക്കു കൂ​ടി നി​യ​മ​നം ന​ല്‍​കാ​ന്‍ സാ​ധി​ച്ചേ​ക്കും.

ദേ​ശീ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി (എ​ന്‍​പി​എ​സ്) തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​ന്‍​ഷ​ന്‍ പ്രാ​യം ഇ​തി​ന​കം 60 ആ​യ​തി​നാ​ല്‍ വി​ര​മി​ക്ക​ല്‍ പ്രാ​യം വീ​ണ്ടും ഉ​യ​ര്‍​ത്തി​യാ​ല്‍ വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു നി​യ​മ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Kerala

ഒ​പി സ​മ​യം വ​ർ​ധി​പ്പി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം; പ്ര​തി​ഷേ​ധ​വു​മാ​യി കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി വ​രെ വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

ആ​ശു​പ​ത്രി​ക​ളി​ലെ അ​മി​ത​മാ​യ തി​ര​ക്കും ജോ​ലി​ഭാ​ര​വും പ​രി​ഹ​രി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം ജോ​ലി സ​മ​യം നീ​ട്ടു​ന്ന​തു​പോ​ലു​ള്ള കു​റു​ക്കു​വ​ഴി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ വ​ർ​ധി​പ്പി​ക്കാ​തെ ഒ​പി സ​മ​യം മാ​ത്രം നീ​ട്ടു​ന്ന​ത് ചി​കി​ത്സ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രെ ക​ടു​ത്ത ശാ​രീ​രി​ക-​മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും കെ​ജി​എം​ഒ​എ പ്ര​തി​ക​രി​ച്ചു.

അ​ടി​യ​ന്തി​ര​മാ​യി ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

Kerala

ശ​മ്പ​ള​കു​ടി​ശി​ക ഉ​ട​ന്‍ അ​നു​വ​ദി​ക്കും; ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം ഒ​രാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​ച്ചു, ഒ.​പി, ശ​സ്ത്ര​ക്രി​യ​ക​ള്‍ ഇ​ന്നു​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​ഠി​ച്ച​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നടത്തിവ​ന്ന സ​മ​രം ഒ​രാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​ച്ചു. ഇ​തോ​ടു​കൂ​ടി ഒ​പി​ക​ള്‍, അ​ധ്യ​യ​നം, ശ​സ്ത്ര​ക്രി​യ​ക​ള്‍ എ​ന്നി​വ ഇ​ന്നു​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് രോ​ഗി​ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ സ​മ​ര​ പ​രി​പാ​ടി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നീ​ട്ടി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടു​കൂ​ടി ഒ​രാ​ഴ്ച​ത്തേ​ക്ക് നി​രാ​ഹാ​ര സ​മ​ര​വും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളി​ലാ​ണ് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 18 മാ​സ​ത്തെ കു​ടി​ശി​ക ഇ​പ്പോ​ള്‍ ത​ന്നെ അ​നു​വ​ദി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും ബാ​ക്കി 39 മാ​സ​ത്തെ തു​ക നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ന​ല്‍​കാ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ല്‍​കു​ക​യാ​യി​രു​ന്നു.

ത​സ്തി​ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​റോ​സ്‌​നാ​ര ബീ​ഗ​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​സ് അ​ര​വി​ന്ദും അ​റി​യി​ച്ചു.

Kerala

മെ‍​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​രം താ​ത്കാ​ലി​മാ​യി നി​ർ​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മെ‍​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി വ​ന്ന സ​മ​രം താ​ത്കാ​ലി​മാ​യി നി​ർ​ത്തി​വ​ച്ചു. സ​ർ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഒ​രാ​ഴ്ച സ​മ​രം നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കെ​ജി​എം​സി​ടി​എ അ​റി​യി​ച്ചു.

നാ​ളെ മു​ത​ൽ അ​ധ്യ​യ​നം, ഒ​പി, ശ​സ്ത്രി​ക്രി​ക​ള്‍ തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കും. 18 മാ​സ​ത്തെ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്നും ബാ​ക്കി 39 മാ​സ​ത്തെ കു​ടി​ശി​ക നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ന​ൽ​കാ​മെ​ന്നും സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​യും സം​ഘ​ട​ന​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കാ​നും ത​സ്തി​ക​ള്‍ കൂ​ട്ടാ​നും അ​ടി​യ​ന്തി​ര ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

District News

ഡോ​ക്ട​ർ​മാ​ർ​ക്കു സ്ഥ​ലം​മാ​റ്റം, തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്തി

തൃ​ശൂ​ർ: ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്തി​വ​ച്ച് അ​ധി​കൃ​ത​ർ. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള ഒ​പി ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഇ​ട​മാ​ണു തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ആ​റു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യ കാ​ഷ്വാ​ലി​റ്റി​യി​ൽ നി​ല​വി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​വ​രെ നാ​ലു ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്കൂ​ടി സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ ഒ​പി പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​യി​രു​ന്നു.

നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണു തൃ​ശൂ​ര്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വും എ​ത്തു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തി​ര​ക്കു കു​റ​യ്ക്കാ​നാ​യാ​ണ് ഒ​രു​വ​ർ​ഷം മു​ൻ​പ് ഈ​വ​നിം​ഗ് ഒ​പി ആ​രം​ഭി​ച്ച​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന അ​ത്യാ​ഹി​ത​മി​ല്ലാ​ത്ത രോ​ഗി​ക​ളെ ഈ​വ​നിം​ഗ് ഒ​പി​യി​ലേ​ക്കു വി​ടു​ക​യാ​ണു പ​തി​വ്. ഇ​പ്പോ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു. ഇ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്ലാ​ത്ത രോ​ഗി​ക​ളെ​പ്പോ​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കു​ക, പ്ര​വേ​ശ​ന ത​സ്തി​ക​യി​ലെ ശ​മ്പ​ള അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ ത​സ്തി​ക​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു.

ഒ​പി​യും അ​ടി​യ​ന്തി​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണ​വും ഡോ​ക്ട​ർ​മാ​ർ തു​ട​രു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ പ്ര​തി​നി​ധി​ക​ളും മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ധ​ന​കാ​ര്യ മ​ന്ത്രി എ​ന്നി​വ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​രം ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക്; ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രം ഇ​ന്ന് ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ-​ധ​ന മ​ന്ത്രി​മാ​രു​മാ​യി കെ​ജി​എം​സി​ടി​എ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച സ​മ​യ​വാ​യ​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ നി​ർ​ത്തി​വ​ച്ചി​ട്ട് ഇ​ന്ന് ആ​റ് ദി​വ​സം പി​ന്നി​ടും. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​യ ഉ​റ​പ്പ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് കെ​ജി​എം​സി​ടി​എ​യു​ടെ തീ​രു​മാ​നം.

ശ​മ്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ത​സ്തി​ത​ക​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. അ​തേ​സ​മ​യം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ.​ബി​ന്ദു സു​ന്ദ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് കൂ​ട്ട​ത്തോ​ടെ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​തി​ഷേ​ധ​ത്തി​ൽ സൂ​പ്ര​ണ്ടി​നെ മ​ർ​ദി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കെ​ജി​എം​ഒ​എ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Kerala

ഡ്യൂട്ടിയിൽ എത്താത്തവരുടെ ഹാജർ വെട്ടും: ഡോക്ടർമാരെ പൂട്ടാൻ ഡയസ്നോൺ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു.

ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് വകുപ്പ് മേധാവിമാർ നൽകിയില്ല.

ശമ്പള കുടിശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു. അതേസമയം, സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും ഇന്ന് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.

Kerala

സ​ർ​ക്കാ​ർ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ല; ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. 19 മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വ​യ്‌​ക്കും.

ശ​മ്പ​ള ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി സ​മ​ര​രം​ഗ​ത്തു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് കെ​ജി​എം​സി​ടി​എ അ​റി​യി​ച്ചു.

Kerala

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ക, ഡോ​​​ക‌്ട​​​ർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് കെ​​​ജി​​​എം​​​സി​​​റ്റി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​ന്ന​​​ലെ കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മ​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ളും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ് ധ​​​ർ​​​ണ ന​​​ട​​​ത്തി.

ഇ​​​തോ​​​ടൊ​​​പ്പം അ​​​നി​​​ശ്ചി​​​ത​​​കാ​​​ല റി​​​ലേ സ​​​ത്യ​​​ഗ്ര​​​ഹ​​​വും ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​ഗ്ര​​​ഹം. ഇ​​​ന്നു മു​​​ത​​​ൽ നി​​​രാ​​​ഹാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലാ​​​യി​​​രി​​​ക്കും.

Kerala

ഇവർക്കുമാകാം ഡോക്‌ടർ;ഫി​സി​യോ, ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റാ​പ്പിസ്റ്റു​ക​ൾക്ക് പേ​രി​നു മു​ന്നി​ല്‍ ഡോ​ക്‌ട​ര്‍ പ​ദ​വി ചേ​ര്‍​ക്കാമെന്ന് ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: അം​​​​ഗീ​​​​കൃ​​​​ത മെ​​​​ഡി​​​​ക്ക​​​​ല്‍ ഡി​​​​ഗ്രി ഇ​​​​ല്ലാ​​​​ത്ത ഫി​​​​സി​​​​യോ തെ​​​​റാ​​​​പ്പി​​​​സ്റ്റു​​​​ക​​​​ളും ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ല്‍ തെ​​​​റാ​​​​പ്പി​​​​സ്റ്റു​​​​ക​​​​ളും പേ​​​​രി​​​​നു​​​ മു​​​​ന്നി​​​​ല്‍ ഡോ​​​​ക്‌​​ട​​ര്‍ എ​​​​ന്നു ചേ​​​​ര്‍​ക്കു​​​​ന്ന​​​​തും സ്വ​​​​ത​​​​ന്ത്ര പ്രാ​​​​ക്‌​​ടീ​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തും വി​​​​ല​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധം, രോ​​​​ഗ​​​​ശ​​​​മ​​​​നം, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം, ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​നം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​നം ന​​​​ല്‍​കാ​​​​ന്‍ ഹെ​​​​ല്‍​ത്ത് കെ​​​​യ​​​​ര്‍ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​ര്‍​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​ന്ത്യ​​​​ന്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഫി​​​​സി​​​​ക്ക​​​​ല്‍ മെ​​​​ഡി​​​​സി​​​​ന്‍ ആ​​​​ന്‍​ഡ് റി​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​നും ഇ​​​​ന്ത്യ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മ​​​​ട​​​​ക്കം സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് ത​​​​ള്ളി​​​​യ​​​​ത്.

എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ഷെ​​​​ഡ്യൂ​​​​ളി​​​​ലെ​​​​യും ക​​​​രി​​​​ക്കു​​​​ല​​​​ത്തി​​​​ലെ​​​​യും ചി​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ വ്യാ​​​​ഖ്യാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് എം​​​​ബി​​​​ബി​​​​എ​​​​സും സ​​​​മാ​​​​ന ​​​ബി​​​​രു​​​​ദ​​​​വു​​​​മു​​​​ള്ള ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് പാ​​​​സാ​​​​ക്കി​​​​യ ഒ​​​​രു നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ കോ​​​​ട​​​​തി​​​​ക​​​​ള്‍ സാ​​​​ധാ​​​​ര​​​​ണ​​​​ ഗ​​​​തി​​​​യി​​​​ല്‍ ത​​​​യാ​​​​റാ​​​​കാ​​​​റി​​​​ല്ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി​​​​സ്റ്റു​​​​ക​​​​ളെ​​​​യും ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ല്‍ തെ​​​​റാ​​​​പ്പി​​​​സ്റ്റു​​​​ക​​​​ളെ​​​​യും മെ​​​​ഡി​​​​ക്ക​​​​ല്‍ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​ഭാ​​​​ഗ​​​​മാ​​​​യി മാ​​​​ത്രം ചു​​​​രു​​​​ക്കാ​​​​ന്‍ ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

 

National

അൽ ഫലായിൽ ഡോക്ടർ നിയമനം തോന്നുംപടിയെന്ന് ഇഡി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തോ​​​ടെ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ റ​​​ഡാ​​​റി​​​ലാ​​​യ ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ അ​​​​ൽ ഫ​​​​ലാ​​​​ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​യി​​​ൽ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ച്ച​​​​തു പോ​​​​ലീ​​​​സ് വേ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നോ മ​​​​റ്റു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളോ ഇ​​​ല്ലാ​​​തെ​​​യാ​​​ണെ​​​ന്ന് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടറേ​​​​റ്റ് (ഇ​​​​ഡി).

ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ര​​​​ണ്ട് പേ​​​​രും ചാ​​​​വേ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​യാ​​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​ക്കു​​​റി​​​ച്ചാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ പ്ര​​​​മോ​​​​ട്ട​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ഡി ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി​​​​യി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​ൽ ഫ​​​​ലാ​​​​ ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​വാ​​​​ദ് അ​​​​ഹ്‌‌​​​​മ​​​​ദ് സി​​​​ദ്ദി​​​​ഖി (61), അ​​​​ൽ ഫ​​​​ലാ​​​​ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പ​​​​രാ​​​​തി. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഫീ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സി​​​​ദ്ദി​​​​ഖി അ​​​​ന​​​​ധി​​​​കൃ​​​​ത ഫ​​​​ണ്ടു​​​​ക​​​​ൾ സ്വ​​​​രൂ​​​​പി​​​​ച്ചെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

140 കോ​​​​ടി വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​വേ​​​​ഴ്സിറ്റിയു​​​​ടെ ഭൂ​​​​മി​​​​യും കെ​​​​ട്ടി​​​​ട​​​​വും ഇ​​​​ഡി ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും രേ​​​​ഖ​​​​ക​​​​ൾ പ്ര​​​​കാ​​​​രം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ​​​​ന്നും ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തി​​​​രി​​​​മ​​​​റി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലു​​​​ണ്ട്.

ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന മു​​​​സ​​​​മ്മി​​​​ൽ ഗ​​​​ന​​​​യ്, ഷ​​​​ഹീ​​​​ൻ സ​​​​യ്ദ്, ഉ​​​​മ​​​​ർ ന​​​​ബി എ​​​​ന്നി​​​​വ​​​​ർ സി​​​​ദ്ദി​​​​ഖി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യ​​​​തെ​​​​ന്ന് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും ഇ​​​​ഡി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സി​​​​ദ്ദി​​​​ഖി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് വ്യാ​​​​ജ പ്ര​​​​വൃത്തി​​​​പ​​​​രി​​​​ച​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യെ​​​​ന്നും ഇ​​​​ഡി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളി​​​​ലു​​​​ണ്ട്.

Kerala

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. ജ​നു​വ​രി 13 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ധ്യാ​പ​നം നി​ർ​ത്തും. തു​ട​ർ​ന്നു​ള്ള ആ​ഴ്ച്ച മു​ത​ൽ അ​ടി​യ​ന്തി​ര​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ളും നി​ർ​ത്തി​വ​യ്ക്കു​വാ​നാ​ണ് കെ​ജി​എം​സി​ടി​എ തീ​രു​മാ​നം. ‌‌‌‌

ഒ​പി ബ​ഹി​ഷ്‌​ക​ര​ണം, അ​ടി​യ​ന്ത​ര​സേ​വ​നം ഒ​ഴി​കെ​യു​ള്ള ചി​കി​ത്സ​നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര​ങ്ങ​ള്‍ ചെ​യ്തി​ട്ടും ഫ​ലം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.

ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ന​ല്‍​കു​ക, താ​ത്കാ​ലി​ക കൂ​ട്ട​സ്ഥ​ലം മാ​റ്റം ഒ​ഴി​വാ​ക്കു​ക, കൂ​ടു​ത​ല്‍ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത മ​റ്റ് എ​ല്ലാ ചി​കി​ത്സ​ക​ളും നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

District News

റാ​ങ്ക് തി​ള​ക്ക​ത്തി​ൽ മ​ന​സ​മ്മ​തം മൂ​ളി ഡോ​ക്ട​ർ​മാ​ർ

ക​ണ്ണൂ​ർ: വി​വാ​ഹ ഒ​രു​ക്ക​ത്തി​നി​ടെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കി​ന്‍റെ ഇ​ര​ട്ടി​മ​ധു​ര​വു​മാ​യി പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രാ​യ ഡോ. ​ജി​ത്തു ഡൊ​മി​നി​ക്കും
ഡോ. ​ഷെ​റി​ൻ ജോ​സും.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്രാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ അ​ഞ്ച് പ്ര​മു​ഖ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു ന​ട​ന്ന അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലാ​ണ് സ​ർ​ജ​ന്മാ​രാ​യ ഇ​രു​വ​രും ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ഡോ. ​ജി​ത്തു ഡൊ​മി​നി​ക്ക് മി​നി​മ​ൽ അ​ക്സ​സ്സ​ർ​ജ​റി​യി​ലും ഡോ. ​ഷെ​റി​ൻ ജോ​സ് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യി​ലു​മാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്.

എം​ബി​ബി​എ​സി​ന്‍റെ അ​ഞ്ചു​വ​ർ​ഷ​ത്തെ​യും പി​ജി​യു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ​യും കോ​ഴ്സി​നു​ശേ​ഷം മൂ​ന്നു വ​ർ​ഷം നീ​ളു​ന്ന​താ​ണ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോ​ഴ്സ്. കാ​സ​ർ​ഗോ​ഡ് ചി​റ്റാ​രി​ക്കാ​ൽ കി​ഴ​ക്കേ​ൽ ഹൗ​സി​ൽ ഡൊ​മി​നി​ക്ക്- മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഡോ. ​ജി​ത്തു ഡൊ​മി​നി​ക്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു എം​ബി​ബി​എ​സ് പ​ഠ​നം.

ഡ​ൽ​ഹി ഹി​ന്ദു​റാ​വോ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി​ജി​ക്കു​ശേ​ഷം ഡ​ൽ​ഹി എ​യിം​സി​ൽ സീ​നി​യ​ർ റ​സി​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. സ​ഹോ​ദ​രി ആ​ദി​ത്യ ബം​ഗ​ളൂ​രു​വി​ൽ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ ഒ​റ്റ​പ്ലാ​ക്ക​ൽ ജോ​സ്- കൊ​യ്‌​ലി ന​ഴ്സിം​ഗ് കോ​ള​ജ് ട്യൂ​ട്ട​ർ എ​ൽ​സ ജോ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡോ. ​ഷെ​റി​ൻ ജോ​സ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സും മൈ​സൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പി​ജി​യും പൂ​ർ​ത്തി​യാ​ക്കി. സ​ഹോ​ദ​രി ഷാ​ർ​ലി​ൻ ബം​ഗ​ളൂ​രു ഐ​ഐ​എ​മ്മി​ൽ ജോ​ലി ചെ​യ്യു​ന്നു. സ​ഹോ​ദ​ര​ൻ ജോ​യ​ൽ ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റാ​ണ്.

മാ​ട്രി​മോ​ണി വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ആ​റു​മാ​സം മു​ന്പ് വി​വാ​ഹം ഉ​റ​പ്പി​ച്ചു. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി പ്ര​വേ​ശ​ന​ത്തി​ന് ഇ​രു​വ​രും ഓ​ൺ​ലൈ​ൻ കോ​ച്ചിം​ഗി​ൽ ചേ​ർ​ന്നു. അ​തി​നു​പു​റ​മേ വീ​ഡി​യോ കോ​ൾ വ​ഴി പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ങ്കി​ട്ട് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ വി​വാ​ഹ മ​ന​സ​മ്മ​തം ഇ​ന്ന​ലെ ക​ണ്ണൂ​ർ തെ​ക്കി​ബ​സാ​ർ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ ന​ട​ന്നു. വി​വാ​ഹം ജ​നു​വ​രി മൂ​ന്നി​ന് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

District News

ഡോ​ക്ട​ർ​മാ​ർ റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: റോ​​​​ഡി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​ർ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. കൊ​​​​ല്ലം പു​​​​ന്ന​​​​ല ചാ​​​​ച്ച്പു​​​​ന്ന ഇ​​​​ഞ്ചൂ​​​​ർ ല​​​​ക്ഷം​​​​വീ​​​​ട് ലി​​​​നീ​​​​ഷ് ഭ​​​​വ​​​​നി​​​​ൽ ഡെ​​​​ന്നി​​​​സ് ജോ​​​​സ​​​​ഫി​​​​ന്‍റെ മ​​​​ക​​​​ൻ വി.​​​​ഡി. ലി​​​​നു (40) വാ​​​​ണ് വൈ​​​​റ്റി​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു 2.30 ഓ​​​​ടെ​ മ​​​​രി​​​​ച്ച​​​​ത്. ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ വ​​​​ലി​​​​യ​​​​കു​​​​ള​​​​ത്ത് ബൈ​​​​ക്കും സ്കൂ​​​​ട്ട​​​​റും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചാ​​​​ണ് യു​​​​വാ​​​​വി​​​​ന് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി 8.30 ഓ​​​​ടെ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ-​​​​വൈ​​​​ക്കം റോ​​​​ഡി​​​​ലാ​​​​യി​​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ലി​​​​നു സ​​​​ഞ്ച​​​​രി​​​​ച്ച സ്‌​​​​കൂ​​​​ട്ട​​​​റും മു​​​​ള​​​​ന്തു​​​​രു​​​​ത്തി ചെ​​​​ങ്ങോ​​​​ല​​​​പ്പാ​​​​ടം സ്വ​​​​ദേ​​​​ശി വി​​​​പി​​​​ൻ, വേ​​​​ഴ​​​​പ്പ​​​​റ​​​​മ്പ് സ്വ​​​​ദേ​​​​ശി മ​​​​നു എ​​​​ന്നി​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച ബൈ​​​​ക്കും ത​​​​മ്മി​​​​ൽ കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ് ശ്വാ​​​​സ​​​​മെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത നി​​​​ല​​​​യി​​​​ൽ റോ​​​​ഡി​​​​ൽ കി​​​​ട​​​​ന്ന ലി​​​​നു​​​​വി​​​​ന്‍റെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി അ​​​​തു​​​​വ​​​​ഴി ക​​​​ട​​​​ന്നു​​​​വ​​​​ന്ന മൂ​​​​ന്ന് യു​​​​വ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ റോ​​​​ഡ​​​​രി​​​​ക് ശ​​​​സ്ത്ര​​​​കി​​​​യാ ടേ​​​​ബി​​​​ളാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ കാ​​​​ർ​​​​ഡി​​​​യാ​​​​ക് ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​വി​​​​ഭാ​​​​ഗം അ​​​​സി. പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​ബി. മ​​​​നൂ​​​​പ്, അ​​​​പ​​​​ക​​​​ടം ക​​​​ണ്ട് വാ​​​​ഹ​​​​നം നി​​​​ർ​​​​ത്തി​​​​യി​​​​റ​​​​ങ്ങി​​​​യ ക​​​​ട​​​​വ​​​​ന്ത്ര ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ. ​​​​തോ​​​​മ​​​​സ് പീ​​​​റ്റ​​​​ർ, ഭാ​​​​ര്യ ഡോ. ​​​​ദി​​​​ദി​​​​യ കെ. ​​​​തോ​​​​മ​​​​സ് എന്നിവര്‍ ചേ​​​​ർ​​​​ന്നാ​​​​ണു ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ ന​​​​ടു​​​​റോ​​​​ഡി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ പോ​​​​ലീ​​​​സി​​​​നോ​​​​ടു കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ശ​​​​സ്ത്ര​​​​ക്രി​​​​യ. നാ​​​​ട്ടു​​​​കാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യ ബ്ലേ​​​​ഡു​​​കൊ​​​​ണ്ട് ഡോ. ​​​​മ​​​​നൂ​​​​പ്, ലി​​​​നു​​​​വി​​​​ന്‍റെ ക​​​​ഴു​​​​ത്തി​​​​ൽ ഒ​​​​രു മു​​​​റി​​​​വു​​​​ണ്ടാ​​​​ക്കി. ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ശീ​​​​ത​​​​ള​​​​പാ​​​​നീ​​​​യ​​​​ത്തി​​​​ന്‍റെ സ്ട്രോ ​​​​ക​​​​ട​​​​ത്തി​​​​വി​​​​ട്ട് ശ്വാ​​​​സ​​​​ഗ​​​​തി തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു. ആ​​​​ദ്യം പേ​​​​പ്പ​​​​ർ സ്ട്രോ​​​​യാ​​​​ണു കി​​​​ട്ടി​​​​യ​​​​ത്. പി​​​​ന്നീ​​​​ട് പ്ലാ​​​​സ്റ്റി​​​​ക്കി​​​​ന്‍റെ സ്ട്രോ ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഡോ. ​​​​തോ​​​​മ​​​​സ് പീ​​​​റ്റ​​​​റും ഡോ. ​​​​ദി​​​​ദി​​​​യ കെ. ​​​​തോ​​​​മ​​​​സും ഒ​​​​പ്പം നി​​​​ന്നു.
ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വെ​​​​ളി​​​​ച്ചം ന​​​​ൽ​​​​കി​​​​യ​​​​ത് നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ​​​​യും പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ​​​​യും മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. നാ​​​​ലു മി​​​​നി​​​​റ്റു കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ശ​​​​സ്ത്ര​​​​ക്രി​​​​യ. തു​​​​ട​​​​ർ​​​​ന്ന് ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ വൈ​​​​റ്റി​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ക്കും വ​​​​രെ ഡോ. ​​​​മ​​​​നൂ​​​​പ് ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​യി കൂ​​​​ടെ നി​​​​ന്നു. ഈ ​​​​ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ യു​​​​വാ​​​​വ് ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മെ​​​​ന്ന് ഡോ​​​​ക്‌​​ട​​ർ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ട്ടേ​​​​റെ​​​​യാ​​​​ളു​​​​ക​​​​ൾ ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​രെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

'ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ പ്രവൃത്തി, ഡോക്ടർമാർക്ക് നന്ദി': നടുറോഡിലെ ശസ്ത്രക്രിയയിൽ പ്രതികരിച്ച് സതീശൻ

കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടുറോഡിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഒരു ജീവൻ രക്ഷിക്കുക, ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക, അത് ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്നും പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വി.ഡി. സതീശന്‍റെ കുറിപ്പിന്‍റെ പൂർണരൂപം:

ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്

ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്

രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.

National

കോവിഡ് ഡ്യൂട്ടിയിൽ  മരിച്ച ഡോക്ടർമാർക്ക് നഷ്ടപരിഹാരം 

ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി.

സ്വകാര്യ ഡോക്‌ടർമാർക്ക് കേന്ദ്രസർക്കാരിന്‍റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി വിധി റദ്ദാക്കി. കോവിഡ് കാരണം മരിച്ച ഡോക്‌ടർമാരുടെ കുടുംബങ്ങൾ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ വിധി.

കുടുംബങ്ങളോട് നഷ്‌ടപരിഹാരം ലഭിക്കില്ലെന്ന് പറയാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മഹാരോഗത്തെ നേരിടുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഡോക്‌ടർമാരുടെ കാര്യത്തിൽ അലംഭാവം കാണിച്ചാൽ സമൂഹം മാപ്പ് നൽകില്ലെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് പറഞ്ഞിരുന്നു.

District News

കോ​ട്ട​യം മെ​ഡി. കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം ന​ട​ത്തി

ഗാ​​ന്ധി​​ന​​ഗ​​ർ: സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഒ​​പി ബ​​ഹി​​ഷ്ക​​രി​​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും ബ​​ഹി​​ഷ്ക​​ര​​ണം ന​​ട​​ന്നു. ആ​​രോ​​ഗ്യ മ​​ന്ത്രി​​യു​​മാ​​യി കെ​​ജി​​എം​​സി​​ടി​​എ അ​​ടു​​ത്തി​​ടെ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് സ​​മ​​രം തു​​ട​​രു​​ന്ന​​ത്.

ഒ​​പി, ഓ​​പ്പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​ർ, അ​​ധ്യാ​​പ​​നം തു​​ട​​ങ്ങി വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ൾ പ​​ണി​​മു​​ട​​ക്കി​​ന്‍റെ ഭാ​​ഗ​​മാ​​യി. ഒ​​പി​​ക​​ളി​​ൽ രോ​​ഗി​​ക​​ൾ കു​​റ​​വായിരുന്നു. അ​​തേ​​സ​​മ​​യം സ​​മ​​ര​​മ​​റി​​യാ​​തെ എ​​ത്തി​​യ രോ​​ഗി​​ക​​ൾ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി. അ​​ത്യാ​​ഹി​​തം, ലേ​​ബ​​ർ റൂം, ​​അ​​ടി​​യ​​ന്ത​​ര ഓ​​പ്പ​​റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ൾ സ​​മ​​ര​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യെ​​ങ്കി​​ലും മ​​റ്റ് ഓ​​പ്പ​​റേ​​ഷ​​നു​​ക​​ൾ​​ക്ക് മു​​ട​​ക്കം നേ​​രി​​ട്ടു. ജൂ​​ണി​​യ​​ർ ഡോ​​ക്ട​​ർ​​മാ​​ർ ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു.


ഡോ​​ക്ട​​ർ​​മാ​​ർ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ല്‍ ഭി​​ന്ന​​ത രൂ​​പ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഡോ​​ക്ട​​ർ​​മാ​​രു​​ടെ മ​​റ്റൊ​​രു സം​​ഘ​​ട​​ന​​യാ​​യ കേ​​ര​​ള ഗ​​വ. പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് മെ​​ഡി​​ക്ക​​ല്‍ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സ​​മ​​ര​​ത്തി​​ല്‍​നി​​ന്ന് വി​​ട്ടു​​നി​​ന്നു.
ശ​​ന്പ​​ള പ​​രി​​ഷ്‌​​ക​​ര​​ണ കു​​ടി​​ശി​​ക വി​​ത​​ര​​ണം ചെ​​യ്യു​​ക, സം​​സ്ഥാ​​ന​​ത്ത് പു​​തി​​യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് മു​​മ്പ് ആ​​വ​​ശ്യ​​മാ​​യ ത​​സ്തി​​ക​​ക​​ള്‍ സൃ​​ഷ്‌​​ടി​​ക്കു​​ക, രോ​​ഗി​​ക​​ൾ​​ക്ക് ആ​​നു​​പാ​​തി​​ക​​മാ​​യി ഡോ​​ക്ട​​ർ​​മാ​​രെ സൃ​​ഷ്ടി​​ക്കു​​ക തു​​ട​​ങ്ങി വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ചാ​​ണ് കെ​​ജി​​എം​​സി​​ടി​​എ ഒ​​പി ബ​​ഹി​​ഷ്ക​​ര​​ണം ന​​ട​​ത്തി​​യ​​ത

National

ആ​ർ​ഡി​എ​ക്സ്, എ​കെ 47: ഡ​ൽ​ഹി​ക്ക് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത് വ​ൻ സ്ഫോ​ട​ക ശേ​ഖ​രം; ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ വ​ൻ സ്ഫോ​ട​ക ശേ​ഖ​ര​വും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി. ഉ​ഗ്ര​സ്‌​ഫോ​ട​ക​ശേ​ഷി​യു​ള്ള 350 കി​ലോ ആ​ര്‍​ഡി​എ​ക്‌​സ്, എ​കെ 47 തോ​ക്കു​ക​ള്‍, വെ​ടി​ക്കോ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ര്‍​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ ആ​ദി​ല്‍ അ​ഹ​മ്മ​ദ് റാ​ത്ത​ര്‍ ഏ​താ​നും ദി​വ​സം മു​മ്പ് പി​ടി​യി​ലാ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​ര​ണ്‍​പൂ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. ഡോ​ക്ട​ര്‍ ആ​ദി​ലി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫ​രീ​ദാ​ബാ​ദി​ലെ ഹോ​സ്പി​റ്റ​ലി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ര്‍ മു​സ​മ്മി​ല്‍ ഷ​ക്കീ​ലി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി​യാ​ണ് മു​സ​മ്മി​ൽ ഷ​ക്കീ​ൽ. ആ​ശു​പ​ത്രി​യി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​കി​യ​ത് ഇ​യാ​ൾ ആ​ണെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ, അ​ന​ന്ത​നാ​ഗി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ. ​ആ​ദി​ലി​ന്‍റെ ലോ​ക്ക​റി​ല്‍ നി​ന്ന് എ​കെ 47 റൈ​ഫി​ളും മ​റ്റ് വെ​ടി​ക്കോ​പ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പി​ടി​യി​ലാ​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ജ​മ്മു​കാ​ഷ്മീ​രി​ലെ ഭീ​ക​ര സം​ഘ​ട​ന​ക​ളാ​യ ജ​യ്‌​ഷെ മു​ഹ​മ്മ​ദ്, ഗ​സ് വാ​ത് അ​ല്‍ ഹി​ന്ദ് എ​ന്നി​വ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം.

സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ സ്ഫോ​ട​നം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ടൈ​മ​റു​ക​ളും ക​ണ്ടെ​ടു​ത്തു. ഒ​ക്ടോ​ബ​റി​ലാ​ണ് ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളെ അ​നു​കൂ​ലി​ച്ച് ശ്രീ​ന​ഗ​റി​ൽ പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സി​സി​ടി​വി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദി​ൽ അ​ഹ​മ്മ​ദാ​ണ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​ന​ന്ത​നാ​ഗ് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് ആ​ദി​ൽ അ​ഹ​മ്മ​ദ്.

Kerala

ആ​രോ​ഗ്യവ​കു​പ്പി​ൽ ഡോ​ക്‌ടർ​മാ​രു​ടെ 202 ത​സ്തി​ക സൃ​ഷ്‌ടിക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ 202 ത​​​​സ്തി​​​​ക സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. സൂ​​​​പ്പ​​​​ർ​​​​ സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെയും സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും മ​​​​റ്റ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെയും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യാ​​​ണി​​​ത്.

ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി-20, ന്യൂ​​​​റോ​​​​ള​​​​ജി-9, നെ​​​​ഫ്രോ​​​​ള​​​​ജി-10, യൂ​​​​റോ​​​​ള​​​​ജി-4, ഗാ​​​​സ്ട്രോ​​​​എ​​​​ന്‍റോള​​​​ജി- ഒ​​​​ന്ന്, കാ​​​​ർ​​​​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ൻ- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ൻ-8, കാ​​​​ഷ്വാ​​​​ലി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ-48 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​ത്.

ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ-12, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി- 9, ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി- 9, ​​​​പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്-3, അ​​​​ന​​​​സ്തേ​​​​ഷ്യ-21, റേ​​​​ഡി​​​​യോ​​​​ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ്-12, റേ​​​​ഡി​​​​യോ​​​​ തെ​​​​റാ​​​​പ്പി- ഒ​​​​ന്ന്, ഫോ​​​​റ​​​​ൻ​​​​സി​​​​ക് മെ​​​​ഡി​​​​സി​​​​ൻ- അ​​​​ഞ്ച്, ഓ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക്സ്- നാ​​​​ല്, ഇ​​​​എ​​​​ൻ​​​​ടി- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യും ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു.

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്, വൈ​​​​ക്കം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ച സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ൻ സി​​​​എം​​​​ഒ-8, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ർ-4, ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി- ​​​​ഒ​​​​ന്ന്, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി-3, ​​​​ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്-3, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് അ​​​​ന​​​​സ്തേ​​​​ഷ്യ-4, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് റേ​​​​ഡി​​​​യോ​​​​ള​​​​ജി- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളും സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

Kerala

മെഡിക്കൽ കോളജുകളിൽ ഇന്നും ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ; വലഞ്ഞ് രോഗികൾ

കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഗവൺമെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഒപിയിൽ ഉണ്ടാകൂ.

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടർമാരുടെ റിലേ ഒപി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു.

നാ​ലു വ​ർ​ഷം വൈ​കി ന​ട​പ്പി​ലാ​ക്കി​യ, 10 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണം മൂ​ലം ന​ഷ്ട​പ്പെ​ട്ട ശ​മ്പ​ള-​ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ന​ൽ​കു​ക, പ്ര​വേ​ശ​ന ത​സ്തി​ക ആ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ ശ​മ്പ​ള​നി​ർ​ണ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ട് വയ്​ക്കു​ന്ന​ത്.

 

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​എം​​​സി​​​ടി​​​എ) ന​​​ട​​​ത്തിവ​​​രു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.

ഒപിയി​​​ൽ പിജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സേ​​​വ​​​നം മാ​​​ത്ര​​​മാ​​​ണു ല​​​ഭ്യ​​​മാ​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തി​​​യ​​​റി ക്ലാ​​​സു​​​ക​​​ളും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.

ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തോ​​​ടനു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധസ​​​മ​​​ര​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​നത​​​ല ഉ​​​ദ്ഘാ​​​ട​​​നം കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കെ​​​ജി​​​എം​​​സി​​​ടി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​റോ​​​സ്ന​​​രാ ബീ​​​ഗം നി​​​ർ​​​വ​​​ഹി​​​ച്ചു.​​

പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ച​​​ട്ട​​​പ്പ​​​ടി സ​​​മ​​​ര​​​വും തു​​​ട​​​ർ​​​ന്നു. കാ​​​ഷ്വാ​​​ലി​​​റ്റി, ലേ​​​ബ​​​ർ റൂം, ​​​ഐ​​​സി​​​യു തു​​​ട​​​ങ്ങി​​​യ അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​​ാ വിഭാഗങ്ങ​​​ളെ സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നും ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്തും.

Kerala

ഡോ​ക്ട​ർ​മാ​ർ തി​ങ്ക​ളാ​ഴ്ച ഒ​പി നി​ർ​ത്തി​വ​ച്ചു പ്ര​തി​ഷേ​ധി​ക്കും

 തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ തി​ങ്ക​ളാ​ഴ്ച ഒ​പി നി​ർ​ത്തി​വ​ച്ചു പ്ര​തി​ഷേ​ധി​ക്കും. നി​ല​വി​ൽ ന​ട​ക്കു​ന്ന സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തി​ങ്ക​ളാ​ഴ്ച​ത്തെ ഒ​പി ബ​ഹി​ഷ്ക​ര​ണം.

ആ​വ​ശ്യ​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ മു​ഖം തി​രി​ച്ച സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഒ​പി നി​ർ​ത്തി​വ​ച്ചു​ള്ള സ​മ​ര​മാ​ർ​ഗം സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​മ​ര​രീ​തി​യി​ലേ​ക്കു ത​ങ്ങ​ളെ ത​ള്ളി​വി​ട്ട​തി​ന്‍റെ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു മാ​ത്ര​മാ​ണെ​ന്നും കെ​ജി​എം​സി​ടി​എ വ്യ​ക്ത​മാ​ക്കി.

District News

ബാലികയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

പാ​ല​ക്കാ​ട്: ഒ​മ്പ​തു​വ​യ​സു​കാ​രി​യു​ടെ ഒ​ടി​ഞ്ഞ കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ജൂ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ മു​സ്ത​ഫ, ജൂ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ​ക്ട​ർ സ​ര്‍​ഫ​റാ​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ജി​ല്ലാ ആ​ശു​പ​ത്രി ശാ​സ്ത്രീ​യ​വും ഉ​ചി​ത​വു​മാ​യ ചി​കി​ത്സ ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു ഡി​എം​ഒ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഡി​എം​ഒ ന​ല്‍​കി​യ ഈ ​റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ത​ള്ളി.

കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു പ്ലാ​സ്റ്റ​ർ ഇ​ട്ട​തു​കൊ​ണ്ട​ല്ലെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ വി​ശ​ദീ​ക​ര​ണം. അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കാ​വു​ന്ന കോം​പ്ലി​ക്കേ​ഷ​ൻ മൂ​ല​മാ​ണു കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന​തെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. ആ​ശു​പ​ത്രി​രേ​ഖ​ക​ൾ പ്ര​കാ​രം, ന​ൽ​കാ​വു​ന്ന എ​ല്ലാ ചി​കി​ത്സ​യും കു​ട്ടി​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​കെ. ജ​യ​ശ്രീ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നു ​ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് പ​ല്ല​ശ്ശ​ന ഒ​ഴി​വു​പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ് -പ്ര​സീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി വി​നോ​ദി​നി​യു​ടെ കൈ​യാ​ണ് മു​ട്ടി​നു​താ​ഴെ മു​റി​ച്ചു​മാ​റ്റി​യ​ത്.

പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ​നി​ന്ന് കൈ​ക്ക് പ്ലാ​സ്റ്റ​ര്‍ ഇ​ട്ട് പ​റ​ഞ്ഞ​യ​ച്ചു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തും പ​രി​ക്ക് പ​ഴു​ത്ത് ദു​ര്‍​ഗ​ന്ധം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ​വ​ച്ച് കു​ട്ടി​യു​ടെ കൈ​യു​ടെ ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

National

രാജ്യത്തിനു വേണം കൂടുതൽ ഡോക്‌ടർമാരെ; പരിഷ്കാരങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ


ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷം​​​കൊ​​​​ണ്ട് 75,000 മെ​​​​ഡി​​​​ക്ക​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ പു​​​​തു​​​​താ​​​​യി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്ന കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​ത​​​​യി​​​​ല​​​​ട​​​​ക്കം സു​​​​പ്ര​​​​ധാ​​​​ന പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ (എ​​​​ൻ​​​​എം​​​​സി). യോ​​​​ഗ്യ​​​​രാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ എ​​​​ണ്ണ​​​​വും അ​​​​തു​​​​വ​​​​ഴി മെ​​​​ഡി​​​​ക്ക​​​​ൽ സീ​​​​റ്റു​​​​ക​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു രാ​​​​ജ്യ​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ ഡോ​​​ക്‌​​​ട​​​ർ​​​​മാ​​​​രെ​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മം.


220 കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​മെ​​​​ന്ന​​​​താ​​​​ണ് എ​​​​ൻ​​​​എം​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ സ്ഥാ​​​​പ​​​​ന ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​നം. 330 കി​​​​ട​​​​ക്ക​​​​ക​​​​ൾ എ​​​​ന്ന മു​​​​ൻ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഈ ​​​​വ​​​​ലി​​​​യ ഇ​​​​ള​​​​വ്. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​ജു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ലും സു​​​​പ്ര​​​​ധാ​​​​ന മാ​​​​റ്റ​​​​ങ്ങ​​​​ൾ എ​​​​ൻ​​​​എം​​​​സി വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ത​​​​ര അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള 30 ശ​​​​ത​​​​മാ​​​​നം നി​​​​യ​​​​മ​​​​ന ക്വോ​​​​ട്ട പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. ഇ​​​​തു​​​പ്ര​​​​കാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നാ​​​​ട്ട​​​​മി, മെ​​​​ഡി​​​​ക്ക​​​​ൽ ഫി​​​​സി​​​​യോ​​​​ള​​​​ജി, മെ​​​​ഡി​​​​ക്ക​​​​ൽ ഫാ​​​​ർ​​​​മ​​​​ക്കോ​​​​ള​​​​ജി, മെ​​​​ഡി​​​​ക്ക​​​​ൽ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ എം​​​​എ​​​​സ്‌​​​സി​​​​യോ പി​​​​എ​​​​ച്ച്ഡി​​​​യോ ഉ​​​​ള്ള എം​​​​ബി​​​​ബി​​​​എ​​​​സ് ഇ​​​​ത​​​​ര ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​നാ​​​​ട്ട​​​​മി, ഫി​​​​സി​​​​യോ​​​​ള​​​​ജി, ഫാ​​​​ർ​​​​മ​​​​ക്കോ​​​​ള​​​​ജി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​ത്തു വ​​​​ർ​​​​ഷം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക ഇ​​​​ത​​​​ര സ്പെ​​​​ഷ​​​ലി​​​​സ്റ്റു​​​​ക​​​​ൾ ഇ​​​​നി​​​മു​​​​ത​​​​ൽ അ​​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കും യോ​​​​ഗ്യ​​​​രാ​​​​ണ്.


പി​​​​ജി​​​​ക്കു​​​ശേ​​​​ഷം സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം പ്ര​​​​വൃ​​​ത്തി​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള സ്പെ​​​​ഷ​​​​ലി​​​​സ്റ്റു​​​​മാ​​​​രും ക​​​​ണ്‍സ​​​​ൾ​​​​ട്ട​​​​ന്‍റ്സും ഇ​​​​നി അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് യോ​​​​ഗ്യ​​​​രാ​​​​ണ്. നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ബ​​​​യോ​​​​മെ​​​​ഡി​​​​ക്ക​​​​ൽ വി​​​ഷ​​​യ​​​ത്തി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന ഗ​​​​വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണു വ്യ​​​​വ​​​​സ്ഥ.


പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് നാ​​​​ഷ​​​​ണ​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് (എ​​​​ൻ​​​​ബി​​​​ഇ​​​​എം​​​​എ​​​​സ്) അം​​​​ഗീ​​​​ക​​​​രി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ധ്യാ​​​​പ​​​​ന​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള സീ​​​​നി​​​​യ​​​​ർ ക​​​​ണ്‍സ​​​​ൾ​​​​ട്ട​​​​ന്‍റു​​​​മാ​​​​ർ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ട്. ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റു വ​​​​ർ​​​​ഷം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഡി​​​​പ്ലോ​​​​മ​​​​യു​​​​ള്ള സ്പെ​​​​ഷ​​​​ലി​​​​സ്റ്റു​​​​ക​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കും യോ​​​​ഗ്യ​​​​രാ​​​​ണ്. അ​​​​നാ​​​​ട്ട​​​​മി, ഫി​​​​സി​​​​യോ​​​​ള​​​​ജി, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പ്രീ​​​​ക്ലി​​​​നി​​​​ക്ക​​​​ൽ, പാ​​​​രാ​​​​ക്ലി​​​​നി​​​​ക്ക​​​​ൽ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റാ​​​​കാ​​​​നു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി 50 വ​​​​യ​​​​സാ​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ഡോ​​​ക്‌​​​ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​രും​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം ആ​​​​രം​​​​ഭി​​​​ക്കാ​​​​നും അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.


ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം ര​​​​ണ്ട് അ​​​​ധ്യാ​​​​പ​​​​ക​​​​രും ര​​​​ണ്ടു സീ​​​​റ്റു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പി​​​​ജി കോ​​​​ഴ്സു​​​​ക​​​​ളും തു​​​​ട​​​​ങ്ങാം. നേരത്തേ മൂ​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​രും ഒ​​​​രു സീ​​​​നീ​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റും വേ​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മാ​​​​ന​​​​ദ​​​​ണ്ഡം.

Leader Page

കാ​രു​ണ്യ​സ്പ​ർ​ശ​ത്തോ​ടെ ആരോ​ഗ്യ​രം​ഗ​ത്തും കൃ​ത്രി​മ​ബു​ദ്ധി വ​ര​ണം

ജൂ​ലൈ ഒ​ന്ന്. ഡോ​ക്‌‌​ട​ർ​മാ​രു​ടെ ദേ​ശീ​യ​ദി​നം. സ​മൂ​ഹ​ത്തി​ന് അ​വ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യും സ്മ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ദി​നം. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ന​ട​ത്തു​ന്ന സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​ട്ടാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഡോ​ക്‌​ട​റും വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ മാ​ർ​ഗ​ദ​ർ​ശി​യു​മാ​യ ഡോ. ​ബി​ദാ​ൻ ച​ന്ദ്ര റോ​യി​യു​ടെ (ഡോ. ​ബി.​സി.​ റോ​യ്) സ്മ​ര​ണാ​ർ​ഥ​മാ​ണ് ഇ​ന്ത്യ​യി​ൽ ഡോ​ക്‌​ടേ​ഴ്സ് ഡേ ​ആ​ച​രി​ക്കു​ന്ന​ത്.

“Behind the mask caring for caregivers” എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഡോ​ക്‌​ടേ​ഴ്സ് ദി​ന സ​ന്ദേ​ശം. ചി​കി​ത്സ​യ്ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ത​ങ്ങ​ളു​ടെ സ​മ​യ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ന​ല്ലൊ​രു ഭാ​ഗ​വും മാ​റ്റി​വ​യ്ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​ഗ്യം രാ​ജ്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. 340 ഓ​ളം ഡോ​ക്‌​ട​ർ​മാ​ർ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന കാ​രി​ത്താ​സ് ആശുപത്രി അ​തി​ന്‍റെ യ​ശ​സി​നും വി​ശ്വാ​സ്യ​ത​യ്ക്കും അ​വ​രോ​ട് എ​ക്കാ​ല​വും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.
ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ന​മ്മു​ടെ രാ​ജ്യം നി​ര​വ​ധി ആ​രോ​ഗ്യ സം​ര​ക്ഷ​ണ വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ൽ മെ​ഡി​ക്ക​ൽ സ്പെ​ഷ​ലി​സ്റ്റു​ക​ളും ഡോ​ക്‌​ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​രോ​ഗ്യ പ​രി​ര​ക്ഷാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും 75 ശ​ത​മാ​ന​വും കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 25 ശ​ത​മാ​നം മാ​ത്രം താ​മ​സി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ലാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നു. ബാ​ക്കി​യു​ള്ള ഏ​ക​ദേ​ശം 75 ശ​ത​മാ​നം​വ​രു​ന്ന 716 ദ​ശ​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം. മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ ലോ​കോ​ത്ത​ര ആ​രോ​ഗ്യ​ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​മ്മു​ടെ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ നി​ര​ക്ക് 1,000 പേ​ർ​ക്ക് 0.7 ആ​യി​രു​ന്നു, ഇ​ത് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ 1,000 പേ​ർ​ക്ക് 3.5 കി​ട​ക്ക​ക​ൾ എ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ത്തേ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണ്. ഈ ​വി​ട​വ് നി​ക​ത്താ​നു​ള്ള ഒ​രേ​യൊ​രു വ​ഴി, മാ​റ്റ​ങ്ങ​ളി​ൽ ഊ​ന്ന​ൽ​ന​ൽ​കു​ക എ​ന്ന​താ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണോ ഉ​ത്ത​രം?

ഇ​ന്ത്യ​യി​ൽ സ​മ്പൂ​ർ​ണ ആ​രോ​ഗ്യ പ​രി​ര​ക്ഷ എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്ക​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും പ​ര​സ്പ​രം കൈ​കോ​ർ​ത്തു മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ട്. അ​തു സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​താ​ണ് ന​ല്ല വാ​ർ​ത്ത.​ന​മ്മു​ടെ രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കൃ​ത്രി​മ​ബു​ദ്ധി ഇ​ന്ന് വ​ള​രെ സ​ഹാ​യ​ക​മാ​കു​ന്നു. ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ് ഇ​ക്വി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ((IBEF) ക​ണ​ക്ക​നു​സ​രി​ച്ച്, ഇ​ന്ത്യ​ൻ ആ​രോ​ഗ്യ സം​ര​ക്ഷ​ണ വ്യ​വ​സാ​യം 2017ൽ 160 ​ബി​ല്യ​ൺ ഡോ​ള​റി​ൽനി​ന്ന് 2020ഓ​ടെ 280 ബി​ല്യ​ൺ ഡോ​ള​റാ​യി വ​ള​ർ​ന്നി​ട്ടു​ണ്ട്. ഈ ​വ​ള​ർ​ച്ച നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച​തുകൊ​ണ്ടാ​ണ്. ഇ​ല​ക്‌​ട്രോ​ണി​ക് ഹെ​ൽ​ത്ത് റി​ക്കാ​ർ​ഡു​ക​ൾ (EHRS) ന​ട​പ്പി​ൽ വ​ന്ന​തോ​ടെ ആ​രോ​ഗ്യ പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നോ​ട്ട​പ്പി​ശ​കു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നും ക്ലി​നി​ക്ക​ൽ കെ​യ​ർ പ്ര​ക്രി​യ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സാ​ധി​ക്കും എ​ന്നു നാം ​തി​രി​ച്ച​റി​ഞ്ഞു. പു​തി​യ കാ​ല​ത്തെ ക്ലൗ​ഡ് അ​ധി​ഷ്ഠി​ത സൊ​ലൂ​ഷ​നു​ക​ളും മൊ​ബൈ​ൽ ആ​പ്പു​ക​ളും ആ​ശു​പ​ത്രി​ക​ളെ​യും രോ​ഗി​ക​ളെ​യും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഒ​ന്നി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. EHRക​ൾ വ​ഴി ശേ​ഖ​രി​ക്കു​ന്ന ഡാ​റ്റ, ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ൽ, ക്ലി​നി​ക്ക​ൽ ഫ​ല​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ന​ലി​റ്റി​ക്സ് മോ​ഡ​ലു​ക​ളെ കൂ​ടു​ത​ൽ പ​രി​ഷ്ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​ച്ച​തോ​ടെ, രോ​ഗീ​പ​രി​ച​ര​ണ​മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ത​ന്നെ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ​ തു​ട​ങ്ങി എ​ന്ന​താ​ണ് വ​സ്തു​ത.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സാ​ങ്കേ​തി​കവി​ദ്യ ആ​രോ​ഗ്യ​മേ​ഖ​ല​യെ വ​ലി​യ​തോ​തി​ൽ മു​ന്നോ​ട്ടു ന​യി​ക്കു​ന്നു​ണ്ട്. വി​ട്ടു​മാ​റാ​ത്ത ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ് മി​ക​ച്ച പ​രി​ച​ര​ണം. അ​തി​ന് വേ​ണ്ട​തോ മി​ക​ച്ച​ സാ​ങ്കേ​തി​കവി​ദ്യ​യും. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (AI), ഓ​ട്ടോ​മേ​ഷ​ൻ, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് (IoT) തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഇ​ന്ന് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ മി​ക്ക​വാ​റും എ​ല്ലാ മേ​ഖ​ല​യി​ലും വ്യാ​പി​ച്ചി​രി​ക്കു​ന്നു. എ​ഐ​യു​ടെ അ​തു​ല്യ​മാ​യ ശ​ക്തി മ​നു​ഷ്യ​ന്‍റെ ക​ഴി​വു​ക​ളെ പൂ​ർ​ത്തീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വ്യാ​പ്തി ഗ​ണ്യ​മാ​യി വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. സ്വാ​ഭാ​വി​ക ഭാ​ഷാ പ്രോ​സ​സിം​ഗ്, ഇ​ന്‍റ​ലി​ജ​ന്‍റ് ഏ​ജ​ന്‍റ്സ്, കം​പ്യൂ​ട്ട​ർ വി​ഷ​ൻ, മെ​ഷീൻ ലേ​ണിം​ഗ്, വി​ദ​ഗ്ധ സം​വി​ധാ​ന​ങ്ങ​ൾ, ചാ​റ്റ്ബോ​ട്ടു​ക​ൾ, വോ​യ്സ് റെ​ക്ക​ഗ്‌​നി​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന എ​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സാ​ധ്യ​ത​ക​ൾ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​യി.

എ​ഐ, ഓ​ട്ടോ​മേ​ഷ​ൻ എ​ന്നി​വ ഏ​റ്റ​വും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് ഹെ​ൽ​ത്ത് റി​ക്കാ​ർ​ഡു​ക​ളു​ടെ ഡാ​റ്റ മാ​നേ​ജ്‍​മെ​ന്‍റ്. ഇ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​വി​ടെ​യും വേ​ഗ​മേ​റി​യ​തും ത​ട​സ​മി​ല്ലാ​ത്ത​തു​മാ​യ ല​ഭ്യ​ത സാ​ധ്യ​മാ​ക്കു​ന്നു. വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും സം​ഭ​രി​ക്കാ​നും പ​ഠ​ന​വി​ധേ​യ​മാ​ക്കാ​നും ഇ​പ്പോ​ൾ ത​ട​സ​മി​ല്ലാ​തെ​യാ​യി. ല​ബോറ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ, എ​ക്സ്റേ​ക​ൾ, സി​ടി സ്കാ​നു​ക​ൾ, ഡാ​റ്റാ എ​ൻ​ട്രി എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത് പോ​ലെ​യു​ള്ള ചി​ല നി​ര​ന്ത​ര ജോ​ലി​ക​ൾ ചെ​യ്യാ​ൻ​കൂ​ടി ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വ്യ​ക്തി​ഗ​ത മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ളെയും അ​ന​ലി​റ്റി​ക്സ് വ​ഴി ശേ​ഖ​രി​ച്ച വി​വ​ര​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ന​ൽ​കാ​ൻ ഇ​ന്ന് ആ​പ്പു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ഫാ​ർ​മ​സൂ​ട്ടി​ക്ക​ൽ​സ് വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്ന ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ​വ​ർ പ്രോ​ഗ്രാ​മു​ക​ൾ മ​രു​ന്നു​നി​ർ​മാ​ണ പ്ര​ക്രി​യ​യെ വ​ലി​യ തോ​തി​ലാ​ണ് സ​ഹാ​യി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ മ​റ്റൊ​രു അ​പ്ലി​ക്കേ​ഷ​നാ​ണ് പ്രി​സി​ഷ​ൻ മെ​ഡി​സി​ൻ. എ​ഐ പ​വ​ർ ബോ​ഡി സ്കാ​നു​ക​ൾ​ക്ക് കാ​ൻ​സ​റും ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ രോ​ഗ​ങ്ങ​ളും നേ​ര​ത്തേ ക​ണ്ടെ​ത്താ​നും ജ​നി​ത​ക​പ​ര​മാ​യി ആ​ളു​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കാ​നി​ട​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ്ര​വ​ചി​ക്കാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലേ​ക്ക് ഇ​ന്ന് സാ​ങ്കേ​തി​കവി​ദ്യ വ​ള​ർ​ന്നു​ക​ഴി​ഞ്ഞു. ഹെ​ൽ​ത്ത് കെ​യ​റി​ൽ, വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ണ​ക്റ്റു​ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സെ​ൻ​സ​റു​ക​ളു​ടെ​യും ശ​ക്തി അ​നാ​വ​ര​ണം ചെ​യ്യു​ന്ന​താ​ണ് IoT. 2008ൽ, ​ബ​ന്ധി​പ്പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം ഭൂ​മി​യി​ലെ ജ​ന​സം​ഖ്യ​യേക്കാ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. 2030 ആ​കു​മ്പോ​ഴേ​ക്കും 100 ബി​ല്യ​ൺ ക​ണ​ക്റ്റ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഭൂ​മി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഭാ​വി കൃ​ത്രി​മ​ബു​ദ്ധി​യു​ടേ​തോ?

ഭാ​വി​യി​ൽ ചെ​റി​യ ക്ലി​നി​ക്കു​ക​ൾ ഹോം ​ഹെ​ൽ​ത്ത് കെ​യ​ർ, വ​ലി​യ അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ സം​ര​ക്ഷ​ണ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ​മ്പൂ​ർ​ണ സ്പെ​ക്‌​ട്ര​ത്തി​നാ​യി​രി​ക്കും ഇ​ന്ത്യ സാ​ക്ഷ്യം വ​ഹി​ക്കു​ക. ആ​ശു​പ​ത്രി​ക​ൾ​ക്ക് പു​റ​ത്ത് കൂ​ടു​ത​ൽ ഹോം​കെ​യ​ർ, ആം​ബു​ലേ​റ്റ​റി, എ​മ​ർ​ജ​ന്‍റ് കെ​യ​ർ സേ​വ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കാ​ലം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. രോ​ഗ​ശാ​ന്തി എ​ന്ന​തി​ൽ​നി​ന്ന് പ്ര​തി​രോ​ധ സ​മീ​പ​ന​ത്തി​ലേ​ക്കു ശ്ര​ദ്ധ തി​രി​യും എ​ന്നു നാം ​മ​ന​സി​ലാ​ക്ക​ണം. വ്യ​ക്തി​ഗ​ത IoT അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​രോ​ഗ്യ​നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ ആ​രോ​ഗ്യം ട്രാ​ക്ക് ചെ​യ്യു​ന്ന രീ​തി​ത​ന്നെ മാ​റ്റും. ബ്ലോ​ക്ക് ചെ​യി​ൻ പോ​ലെ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ങ്ങ​നെ EHRക​ൾ ജ​ന​കീ​യ​മാ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും പേ​യ്മെ​ന്‍റു​ക​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ മ​റ്റ് സേ​വ​ന​ങ്ങ​ളു​മാ​യി അ​വ​യെ എ​ങ്ങ​നെ ബ​ന്ധി​പ്പി​ക്കു​ന്നു​വെ​ന്നും ഉ​ട​ൻ​ത​ന്നെ പു​ന​ർ​നി​ർ​വ​ചി​ക്കും. ചി​കി​ത്സ, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ എ​ന്നി​വ​യി​ൽ ഫി​സി​ഷ​ൻ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ​രി​ച​ര​ണം ന​ൽ​കു​ന്ന​വ​ർ എ​ന്നി​വ​രെ കൃ​ത്രി​മ​ബു​ദ്ധി കൂ​ടു​ത​ലാ​യി സ​ഹാ​യി​ക്കും.

ഇ​ൻ​ജ​സ്റ്റ​ബി​ൾ ഗു​ളി​ക മോ​ണി​റ്റ​റു​ക​ൾ, ബ​യോ സ്റ്റാ​മ്പു​ക​ൾ, പോ​ഷ​കാ​ഹാ​ര സെ​ൻ​സ​റു​ക​ൾ, അ​ക ഡോ​ക്‌​ട​ർ​മാ​ർ, 3D പ്രി​ന്‍റിം​ഗ് എ​ന്നി​വ കാ​ല​ക്ര​മേ​ണ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​കും. ഒ​രു വ​ള​ർ​ച്ച കാ​ൻ​സ​ർ ആ​ണോ എ​ന്ന് നി​ർ​ണ​യി​ക്കു​ന്ന​ത് പോ​ലെ​യു​ള്ള, പെ​ട്ടെ​ന്നു​ള്ള ഒ​രു തീ​രു​മാ​നം ആ​വ​ശ്യ​മാ​യ ഡ​യ​ഗ്‌​നോ​സ്റ്റി​ക് വെ​ല്ലു​വി​ളി​ക​ളി​ൽ എ​ഐ ഡോ​ക്‌​ട​ർ​മാ​ർ മ​നു​ഷ്യ ഡോ​ക്‌​ട​ർ​മാ​രേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഉ​യ​ർ​ന്നു​വ​രു​ന്ന വ്യ​ക്ത​മാ​യ ചോ​ദ്യം ഒ​ടു​വി​ൽ ഡോ​ക്‌​ട​റു​ടെ പ​ങ്ക് യ​ന്ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മോ എ​ന്ന​താ​ണ്. ‘സാ​ങ്കേ​തി​ക തൊ​ഴി​ലി​ല്ലാ​യ്മ’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഭ​യ​ത്തെ​ക്കു​റി​ച്ച് ന​മ്മ​ൾ പ​ല​പ്പോ​ഴും കേ​ൾ​ക്കാ​റു​ണ്ട്. ഓ​ട്ടോ​മേ​ഷ​ൻ ഡോ​ക്‌​ട​ർ​മാ​രു​ടെ അ​ന്ത്യം കു​റി​ക്കു​മെ​ന്ന് ചി​ല​ർ വി​ശ്വ​സി​ക്കു​മ്പോ​ൾ, മ​റു​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്, ‘അ​ക’​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ളു​ടെ​യും ക​ഴി​വു​ക​ളു​ടെ​യും അ​മി​ത​മാ​യ വി​ല​യി​രു​ത്ത​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള, പ​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഇ​തു​മൂ​ലം ഉ​ണ്ടാ​കു​മെ​ന്ന​താ​ണ്. അ​തി​നി​ട​യി​ലെ​വി​ടെ​യോ ആ​യി​രി​ക്കും യ​ഥാ​ർ​ഥ വ​സ്തു​ത.

മെ​ഷീ​നു​ക​ൾ ഒ​രി​ക്ക​ലും ഫി​സി​ഷ​ന്മാ​രെ പൂ​ർ​ണ​മാ​യും മാ​റ്റി​സ്ഥാ​പി​ക്കി​ല്ലെ​ന്ന് പ്ര​ത്യാ​ശി​ക്കാം. പ​ക്ഷേ, തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ശ​ക്തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നു​ഷ്യ​ന്‍റെ പ​ല ജോ​ലി​ക​ളും തീ​ർ​ച്ച​യാ​യും സാ​ങ്കേ​തി​ക​വി​ദ്യ ഏ​റ്റെ​ടു​ക്കും. കൂ​ടു​ത​ൽ വി​ജ​യം നേ​ടു​ന്ന​തി​ന് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലാ​ണ് ശ​ക്തി. ചി​ല ക​മ്പ​നി​ക​ൾ ‘അ​ക’​യെ ‘ഓ​ഗ്മെ​ന്‍റ​ഡ് ഇ​ന്‍റ​ലി​ജ​ൻ​സ്’ എ​ന്ന് വി​ളി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്, ഇ​ത് ‘അ​ക’​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന മ​നു​ഷ്യ​രെ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​പ​ക​രം സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്.

കൃ​ത്രി​മ​ബു​ദ്ധി​യെ ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ക്കാം

ഒ​രു ആ​ദ​ർ​ശ ലോ​ക​ത്ത്, മെ​ച്ച​പ്പെ​ട്ട​തും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഒ​രു നാ​ളെ സൃ​ഷ്ടി​ക്കാ​ൻ യ​ന്ത്ര​ങ്ങ​ളും മ​നു​ഷ്യ​രും ഒ​രു​മി​ച്ച് നി​ല​നി​ൽ​ക്കേ​ണ്ടി​വ​രും. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​പ്ര​സ​രം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള കാ​രു​ണ്യ​ത്തി​ന്‍റെ​യും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും മു​ഖം ന​ഷ്ട​പ്പെ​ടു​ത്തു​ന്നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഈ ​രം​ഗ​ത്തു നി​ൽ​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. രോ​ഗ​സ്ഥ​രാ​യ മ​നു​ഷ്യ​ർ​ക്ക് ഡോ​ക്ട​ർ ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​ണ്. ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ടും മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ആ ​ബ​ന്ധം. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ എ​ല്ലാ ന​ല്ല വ​ശ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും കാ​രു​ണ്യ​ത്തി​ന്‍റെ, സ്നേ​ഹ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശം​കൂ​ടി അ​തി​ൽ ഉ​ണ്ടാ​ക​ണം. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​മ്പോ​ൾ​ത​ന്നെ മാ​ന​വി​ക​ത​യു​ടെ​യും ക​രു​ണ​യു​ടെ​യും ഹൃ​ദ​യ​പൂ​ർ​വ​മാ​യ ജാ​ഗ്ര​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ​കൂ​ടി ആ​രോ​ഗ്യ​രം​ഗ​ത്തി​നു ക​ഴി​യ​ണം. ക​ർ​മ​നി​ര​ത​മാ​യ ആ​തു​ര​സേ​വ​നം വ്ര​ത​മാ​ക്കി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​ന്‍റെ മു​ത​ൽ​ക്കൂ​ട്ടാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പി​ന്തു​ണ​യ്ക്കു​ക​യും ആ​രോ​ഗ്യ അ​വ​ബോ​ധം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ന്ത​സോ​ടെ തൊ​ഴി​ൽ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഒ​പ്പം ഡോ​ക്‌​ട​ർ-​രോ​ഗീ ബ​ന്ധ​ത്തി​ലെ വി​ശ്വാ​സ​വും സ​ഹാ​നു​ഭൂ​തി​യും ശ​ക്തി​പ്പെ​ടു​ത്താ​നും ന​മു​ക്ക് ക​ഴി​യ​ണം.

District News

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടമായത് 4.43 കോടി രൂപ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.

വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.

തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

District News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ താൽക്കാലിക സ്ഥലംമാറ്റം; രോഗികൾക്ക് ആശങ്ക

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരു ഡസനിലധികം ഡോക്ടർമാരെ താൽക്കാലികമായി വയനാട് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് രോഗികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. അനസ്തേഷ്യ, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാർമക്കോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് വയനാട്ടിലേക്ക് മാറ്റിയത്. ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) വയനാട് മെഡിക്കൽ കോളേജിലെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്നാണ് സൂചന.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ തുടങ്ങിയ സീസണൽ രോഗങ്ങൾ കാരണം രോഗികളുടെ തിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കിടക്കകളുടെ ക്ഷാമം കാരണം പല രോഗികൾക്കും തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.

സ്ഥലംമാറ്റിയ ഡോക്ടർമാർക്ക് പകരമായി പുതിയ നിയമനങ്ങൾ നടത്തുന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്കാദമിക് പ്രവർത്തനങ്ങളെയും രോഗീപരിചരണത്തെയും ബാധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ സംസാരം. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ അധികൃതർ വ്യക്തമായ നിലപാട് അറിയിക്കണമെന്നാണ് ആവശ്യം.

District News

കാസർഗോഡ് മെഡിക്കൽ കോളേജിൽ പുതിയ വാർഡുകൾ തുറന്നു; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചു

കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതിയ വാർഡുകൾ തുറന്നതോടെ ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ വർധിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാർഡുകളാണ് രോഗികൾക്കായി തുറന്നു നൽകിയത്. ഇത് മെഡിക്കൽ കോളേജിന്റെ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.

വിവിധ രോഗവിഭാഗങ്ങളിലായി കൂടുതൽ കിടക്കകൾ ലഭ്യമായതോടെ കൂടുതൽ രോഗികൾക്ക് മെഡിക്കൽ കോളേജിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഒ.പി. വിഭാഗത്തിലും ഇൻപേഷ്യന്റ് വിഭാഗത്തിലും അനുഭവപ്പെട്ടിരുന്ന തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കൂടുതൽ ജീവനക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ വികസനം. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനും ഇത് സഹായകമാകും. വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

Latest News

Corehub Up