x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ കു​റ​വ്; രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 12:48 AM IST | Updated: July 24, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വു​ണ്ട്. സ്പെ​ഷ​ലൈ​സ്ഡ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു സ്ഥ​ലം മാ​റു​ന്ന ഡോ​ക്‌​ട​ർ​മാ​ർ​ക്കു പ​ക​രം നി​യ​മ​നം ന​ട​ക്കു​ന്നി​ല്ല.

ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ക​ട്ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി നാ​ലു​ വ​ർ​ഷ​മാ​കു​ന്പോ​ഴും പൂ​ർ​ണ​സ​ജ്ജ​മാ​യി​ട്ടു​മി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​പി വി​ഭാ​ഗ​ത്തി​ൽ സ്പെ​ഷ​ലൈ​സ്ഡ് ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം എ​ല്ലാ​ ദി​വ​സ​വും ല​ഭി​ക്കു​ന്ന​തു​മി​ല്ല. താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​രെ നി​യ​മി​ച്ചാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി അ​ന്പ​തി​ലേ​റെ ഡോ​ക്‌​ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് ജ​ന​റ​ൽ മെ​ഡി​സി​ൻ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, ഓ​ർ​ത്തോ​പീ​ഡി​ക്, പീ​ഡി​യാ​ട്രീ​ഷ​ൻ, ഗൈ​ന​ക്കോ​ള​ജി, ഓ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വു​ണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി കൂ​ടാ​തെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​വി​ധ സ്പെ​ഷാ​ലാ​റ്റി​ക​ളി​ൽ 18 ഡോ​ക്‌​ട​ർ​മാ​രു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ത്ര​യും ആ​ശു​പ​ത്രി​ക​ളി​ലാ​യി 15 അ​ത്യാ​ഹി​ത വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ നി​ല​വി​ലു​ണ്ട്. ജി​ല്ല​യി​ലെ കു​ടു​ബ​ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 25 അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ​മാ​രു​ടെ ഒ​ഴി​വു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലും, ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് ജ​ന​റ​ൽ മെ​ഡി​സ​നും റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലും ഓ​രോ ഒ​ഴി​വു​ക​ളു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​റി ഒ​ഫ്താ​ൽ​മോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ, ഡെ​ർ​മ​റ്റൊ​ള​ജി എ​ന്നി​വ​യി​ൽ ഓ​രോ ഒ​ഴി​വു​ക​ൾ ഉ​ണ്ട്.
ഡോ​ക്‌​ട​ർ​മാ​ർ വി​ര​മി​ച്ച ശേ​ഷം​ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ത​സ്തി​ക​ക​ൾ ത​ന്നെ നി​ല​വി​ലി​ല്ല. ആ​റ് കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ വേ​ണ്ട സ്ഥാ​ന​ത്ത് മൂ​ന്നു പേ​രാ​ണ് ജോ​ലി നോ​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews doctors

Recent News

Corehub Up