ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലി ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത. യുഎഇക്കും സൗദിക്കും ഇറാനും ഇടയിലാണ് പ്രധാന തർക്കം.
യുഎഇയുമായും ഇറാനുമായും ഇന്ത്യ പ്രത്യേക ചർച്ചകൾ നടത്തി. രണ്ടുപേർക്കും സ്വീകാര്യമായ വാചകങ്ങൾ ഉൾക്കൊള്ളിക്കാനാണ് നീക്കം. നാളെ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അതേസമയം, ബ്രസീൽ പ്രസിഡന്റ് ഉച്ചകോടിക്ക് എത്തില്ല. ഇന്ത്യ - ചൈന ചർച്ച ശനിയാഴ്ച നടക്കും.
വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തും. 12നും 13നുമാണ് ബ്രിക്സ് ഉച്ചകോടി. റഷ്യ, ചൈന പ്രസിഡന്റുമാർ അടക്കം ഇരുന്നൂറോളം ലോക നേതാക്കൾ ഡൽഹിയിൽ എത്തും.
Tags : BRICS Summit West Asian conflict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash