x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രികാ​ന്‍റീ​ൻ പൂ​ട്ടി​യി​ട്ടു മാ​സ​ങ്ങ​ൾ; തു​റ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

വെബ് ഡെസ്ക്
Published: September 10, 2026 03:54 AM IST | Updated: September 10, 2026 03:54 AM IST

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ അ​ട​ച്ചി​ട്ട​നി​ല​യി​ൽ.

ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഞ്ചു​രോ​ഗ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടു മാ​സ​ങ്ങ​ൾ. ഭ​ക്ഷ​ണ​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച കാ​ന്‍റീ​ൻ അ​ഞ്ചു​മാ​സം മു​ന്പാ​ണ് അ​ട​ച്ച​ത്.

നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളും എ​ച്ച്ഐ​വി വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളു​മാ​ണു കൂ​ടു​ത​ൽ. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു ചാ​യ​യ്ക്കും മ​റ്റു ഭ​ക്ഷ​ണ​ത്തി​നു​മാ​യി ആ​ശു​പ​ത്രി​പ​രി​സ​ര​ത്ത് അ​ല​യേ​ണ്ട സ്ഥി​തി​യാ​ണ്. ടെ​ൻ​ഡ​ർ വി​ളി​ച്ച് 50 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ക്വോ​ട്ട് ചെ​യ്ത​യാ​ൾ​ക്കു കാ​ന്‍റീ​ൻ ന​ട​ത്തി​പ്പ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലൂം ഇ​തു​വ​രെ തു​റ​ക്കാ​നോ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നോ ത​യാ​റാ​യി​ട്ടി​ല്ല.

ചൂ​ടു​വെ​ള്ള​ത്തി​നാ​യി ചി​ല രോ​ഗി​ക​ൾ സ്വ​ന്തം വാ​ട്ട​ർ ഹീ​റ്റ​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം രോ​ഗി​ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ക​ള​ക്ട​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Canteen Closed

Recent News

Corehub Up