പ്രതീകാത്മക ചിത്രം
വെള്ളാനിക്കര: ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി കേരള കാർഷിക സർവകലാശാല വിദ്യാർഥിക്ഷേമ ഡയറക്ടറേറ്റ് ഇന്റർകൊളീജിയറ്റ് ബാസ്കറ്റ്ബോൾ മത്സരം നടത്തി. വൈസ് ചാൻസലർ ഡോ. ടി. സജിതാ റാണി ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥിക്ഷേമ ഡയറക്ടർ ഡോ. ബി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫസർ ഡോ. ബി.ആർ. സിയാദ്, റിസർച്ച് ഡയറക്ടർ ഡോ. എ. ലത, സീഡ്സ് ഡയറക്ടർ ഡോ. ബിന്ദു, ഇ-ലേണിംഗ് ഡയറക്ടർ ഡോ. ബെറിൻ പത്രോസ്, വെള്ളാനിക്കര കോളജ് ഓഫ് ഫോറസ്ട്രി ഡീൻ ഡോ. പി.ഒ. നാമിർ, ഡോ. സുരേന്ദ്ര ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോണ്‍മെന്റൽ സയൻസ് (സിസിസിഇഎസ്) വെള്ളാനിക്കര ജേതാക്കളായി. കോളജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര റണ്ണറപ്പായി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോളജ് ഓഫ് ഫോറസ്ട്രി വെള്ളാനിക്കര ജേതാക്കളായപ്പോൾ കോളജ് ഓഫ് അഗ്രികൾച്ചർ വെള്ളാനിക്കര റണ്ണറപ്പായി. ജനറൽ കൗണ്‍സിൽ അംഗം ഡോ. കെ.സി. അയൂബ് സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews basketball