x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കാണാനാകില്ലെന്ന് കേന്ദ്രസർക്കാർ

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: September 10, 2026 02:05 AM IST | Updated: September 10, 2026 02:05 AM IST

സുപ്രീം കോടതി

ന്യൂ​ഡ​ല്‍ഹി: ഇം​ഗ്ലീ​ഷി​നെ ത​ദ്ദേ​ശീ​യ ഭാ​ഷ​യാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. എ​ന്നാ​ല്‍ ,നി​ല​വി​ലെ സി​ബി​എ​സ്ഇ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രീ​ക്ഷ​യി​ല്‍ മൂ​ന്നാം ഭാ​ഷ നി​ര്‍ബ​ന്ധ​മാ​യും വേ​ണ​മെ​ന്ന​തി​ല്‍ ഇ​ള​വ് ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍ച്ച​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് സ​ര്‍ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ര്‍ജി​ക്കാ​ര്‍ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ഗോ​പാ​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഇം​ഗ്ലീ​ഷി​നെ മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത അ​ല്ലെ​ങ്കി​ല്‍ വി​ദേ​ശ ഭാ​ഷാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് തേ​ടി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ക്ക് വി​യോ​ജി​പ്പു​ണ്ട്, അ​ത് സം​ബ​ന്ധി​ച്ച് വാ​ദ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത മ​റു​പ​ടി ന​ല്‍കി.

സി​ബി​എ​സ്ഇ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം, ഏ​ഴ് മു​ത​ല്‍ ഒ​ന്‍പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഇ​തി​ല്‍നി​ന്ന് ഇ​ള​വ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ ആ​റാം ക്ലാ​സ് ബാ​ച്ചി​ന് ഇ​ള​വി​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ നി​ല​വി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2031ഓ​ടെ മൂ​ന്നാം ഭാ​ഷ നി​ര്‍ബ​ന്ധി​ത​മാ​യി പ​ത്താം ക്ലാ​സ് ബോ​ര്‍ഡ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തു​ള്‍പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ബാ​ധ​ക​മാ​കും.കേ​സ് സെ​പ്റ്റം​ബ​ര്‍ 17ന് ​പ​രി​ഗ​ണി​ക്കും.

Tags : English IndigenousLanguage Considered CentralGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up