x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​വാ​ള വി​ല​ക്ക​യ​റ്റ​ നി​യ​ന്ത്ര​ണം; 100 ട​ണ്‍ സ​വാ​ള​യു​ടെ ആ​ദ്യ​ഘ​ട്ടം സം​സ്ഥാ​ന​ത്തെ​ത്തി

വെബ്ഡെസ്ക്
Published: September 10, 2026 12:41 AM IST | Updated: September 10, 2026 12:41 AM IST

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​പ​ണി​യി​ൽ സ​വാ​ള വി​ല കി​ലോ​ഗ്രാ​മി​ന് 65 മു​ത​ൽ 70 രൂ​പ വ​രെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ലോ​ഗ്രാ​മി​ന് 35 രൂ​പ നി​ര​ക്കി​ൽ സ​വാ​ള ല​ഭ്യ​മാ​ക്കു​ന്ന സം​സ്ഥാ​ന​ത​ല വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പാ​ള​യം ഹോ​ർ​ട്ടി​കോ​ർ​പ്പ് വി​പ​ണി​യി​ൽ വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് ലോ​ഡ് സ​വാ​ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി അ​യ​ച്ചു.

ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ക്ക് പു​റ​മെ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യും സ​വാ​ള വി​ത​ര​ണം ചെ​യ്യും. സ​പ്ലൈ​കോ വ​ഴി​യും വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കൃ​ഷി​വ​കു​പ്പ് അ​റി​യി​ച്ചു.

കൃ​ഷി ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി 100 ട​ണ്‍ സ​വാ​ള അ​ടി​യ​ന്ത​ര​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ 30 ട​ണ്ണി​ൽ 20 ട​ണ്‍ ഇ​തി​ന​കം കേ​ര​ള​ത്തി​ലെ​ത്തി. ഇ​തി​ൽ 10 ട​ണ്‍ വ​ട​ക്ക​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കും 10 ട​ണ്‍ തെ​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു​മാ​ണ് എ​ത്തി​ച്ച​ത്.

30 ട​ണ്‍ സ​വാ​ളകൂ​ടി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വ​ഴി​യാ​ണ് സ​വാ​ള സം​ഭ​രി​ച്ച് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

Tags : Savala Reach Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up