വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കേസിൽ ജയിലിൽനിന്നിറങ്ങിയ ഡിസിസി മുൻ അംഗം ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷമ ചോദിച്ചതു വഴി അദ്ദേഹം വലുതാകുകയും ഞാൻ ചെറുതാകുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
ജാമ്യത്തിൽ ഇറങ്ങിയ ചേന്തി അനിൽ മുഖ്യമന്ത്രിയോടു ക്ഷമാപണം നടത്തിയിരുന്നു. മുഖ്യമന്ത്രി ചേന്തി അനിലിനോടു ക്ഷമിക്കണമെന്നു ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും നേരത്തെ അഭ്യർഥിച്ചിരുന്നു.
ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ ചെന്പഴന്തിയിലെ സമ്മേളനത്തിനായി പോകുന്നതിനിടെ തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു.
Tags : Anil Deepika DeepikaNewspaper BreakingNews NewsUpdate Headlines VDSatheesan