x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി. ​പ്ര​ദീ​പ്കു​മാ​ർ ഓം​ബു​ഡ്സ്മാ​ൻ

വെബ്ഡെസ്ക്
Published: September 9, 2026 11:35 PM IST | Updated: September 9, 2026 11:35 PM IST

ജ​​​സ്റ്റീ​​​സ് സി. ​​​പ്ര​​​ദീ​​​പ്കു​​​മാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽനി​​​ന്നു വി​​​ര​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് സി. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​റി​​​നെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓം​​​ബു​​​ഡ്സ്മാ​​​നാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട്, ത​​​ല​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജി​​​ല്ലാ ജ​​​ഡ്ജി തു​​​ട​​​ങ്ങി​​​യനി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച പ്ര​​​ദീ​​​പ് 2023 ഒ​​​ക്‌ടോ​​​ബ​​​റി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി കോ​​​ള​​​ജി​​​ൽനി​​​ന്ന് ബി​​​രു​​​ദ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽനി​​​ന്ന് എ​​​ൽ​​​എ​​​ൽ​​​ബി, എ​​​ൽ​​​എ​​​ൽ​​​എം ബി​​​രു​​​ദ​​​ങ്ങ​​​ളും നേ​​​ടി​​​യ പ്ര​​​ദീ​​​പ് കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ക​​​ഴി​​​ഞ്ഞ മേ​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽനി​​​ന്നു വി​​​ര​​​മി​​​ച്ച​​​ത്.

Tags :

Recent News

Corehub Up