x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനേഡിയൻ ഉത്പന്നങ്ങൾക്ക് യുഎസ് നിരോധനം

വെബ്ഡെസ്ക്
Published: September 9, 2026 11:22 PM IST | Updated: September 9, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

ടൊ​​​റ​​​ന്‍റോ: കാ​​​ന​​​ഡ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​രയു​​​ദ്ധ​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ചൂ​​​ടു​​​പ​​​ക​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക ക​​​നേ​​​ഡി​​​യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

കാ​​​ന​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, മ​​​ദ്യം, മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ‌​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് ക​​​ഴി​​​ഞ്ഞദി​​​വ​​​സം അ​​​റി​​​യി​​​ച്ചു. കാ​​​ന​​​ഡ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ക​​​ദേ​​​ശം 20 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ പു​​​തി​​​യ തീ​​രു​​വ ചു​​​മ​​​ത്തി​​​യ​​​തി​​​നു പ​​​ക​​​ര​​​മാ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി.

അ​​​മേ​​​രി​​​ക്ക​​​യെ അ​​​മി​​​ത​​​മാ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തു കു​​​റ​​​യ്ക്കു​​​മെ​​​ന്നും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​നു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി നേ​​​ര​​​ത്തേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

വ​​​ലു​​​തും നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ നീ​​​ക്കം.

അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ മു​​​ൻ​​​ഗ​​​ണ​​​ന​​​ ല​​​ഭി​​​ക്കാ​​​ത്തി​​​ട​​​ത്തോ​​​ളം ക​​​നേ​​​ഡി​​​യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ക​​​രാ​​​റു​​​ക​​​ളി​​​ൽ അ​​​യോ​​​ഗ്യ​​​ത ക​​​ല്പി​​​ക്കാ​​​ൻ യു​​​എ​​​സ് ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന് ട്രം​​​പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Tags : US Ban CanadianProducts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business

Recent News

Corehub Up