x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊതുവിതരണ കേന്ദ്രത്തിലെത്തിച്ച അരിയിൽ വീണ്ടും പുഴുക്കൾ

വെബ്ഡെസ്ക്
Published: September 10, 2026 12:24 AM IST | Updated: September 10, 2026 12:24 AM IST

ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​രി​​​ച്ചാ​​​​ക്കു​​​​ക​​​​ൾ തു​​​​റ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു.

വാ​​​ഴ​​​ക്കു​​​ളം: പൊ​​​തു​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച അ​​​രി​​​യി​​​ൽ വീ​​​ണ്ടും പു​​​ഴു​​​ക്ക​​​ൾ. വാ​​​ഴ​​​ക്കു​​​ള​​​ത്ത് ടൗ​​​ണി​​​ൽ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് വ​​​ഴി​​​യി​​​ലു​​​ള്ള റേ​​​ഷ​​​ൻക​​​ട​​​യി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30 ഓ​​​ടെ എ​​​ത്തി​​​ച്ച അ​​​രി​​​യി​​​ലാ​​​ണ് പു​​​ഴു​​​ക്ക​​​ളെ ക​​​ണ്ട​​​ത്.

മൂ​​​വാ​​​റ്റു​​​പു​​​ഴ, കോ​​​ത​​​മം​​​ഗ​​​ലം, കു​​​ന്ന​​​ത്തു​​​നാ​​​ട് താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത റേ​​​ഷ​​​ൻ അ​​​രി​​​യി​​​ൽ പു​​​ഴു​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്ത അ​​​രി മു​​​ഴു​​​വ​​​ൻ തി​​​രി​​​ച്ചെ​​​ടു​​​ത്ത് തൃ​​​ക്ക​​​ള​​​ത്തൂ​​​ർ എ​​​ൻ​​​എ​​​ഫ്എ​​​സ്എ ഗോ​​​ഡൗ​​​ണി​​​ൽ തി​​​രി​​​കെ എ​​​ത്തി​​​ച്ചി​​​രു​​​ന്നു.

നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ 20 ട​​​ൺ അ​​​രി ഭ​​​ക്ഷ്യ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ടെ​​​ന്നും തീ​​​രു​​​മാ​​​നി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച വി​​​ത​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും വാ​​​ഴ​​​ക്കു​​​ള​​​ത്ത് എ​​​ത്തി​​​ച്ച അ​​​രി​​​യി​​​ലും പു​​​ഴു​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി. താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ​​​റും പൊ​​​ലി​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​രി പ​​​രി​​​ശോ​​​ധി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച വാ​​​ഴ​​​ക്കു​​​ള​​​ത്ത് അ​​​രി എ​​​ത്തി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യും അ​​​രി​​​യെ​​​ത്തി​​​ച്ച​​​ത്. ചൊ​​​വ്വാ​​​ഴ്ച തി​​​രി​​​ച്ച​​​യ​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​രി നീ​​​ക്കം ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും ഗോ​​​ത​​​മ്പ്, പ​​​ച്ച​​​രി, ആ​​​ട്ട തു​​​ട​​​ങ്ങി​​​യ​​​വ തി​​​രി​​​ച്ചി​​​റ​​​ക്കി വാ​​​ഹ​​​നം ശു​​​ചീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ഇ​​​ന്ന​​​ലെ മ​​​റ്റൊ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​രി പ​​​രി​​​ശോ​​​ധി​​​ച്ച് ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​യ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​ൽ നി​​​ന്നോ ഇ​​​ത​​​ര ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളി​​​ൽ നി​​​ന്നോ ആ​​​കാം ഇ​​​ന്ന​​​ലെ എ​​​ത്തി​​​ച്ച അ​​​രി​​​യി​​​ൽ പു​​​ഴു​​​ക്ക​​​ൾ വ്യാ​​​പി​​​ച്ച​​​തെ​​​ന്നാ​​​ണു സം​​​ശ​​​യം. വാ​​​ഴ​​​ക്കു​​​ള​​​ത്ത് ചാ​​​ക്കു തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ചാ​​​ക്കി​​​നു​​​ള്ളി​​​ൽ പു​​​ഴു​​​ക്ക​​​ളെ ക​​​ണ്ടി​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ എ​​​ത്തി​​​ച്ച അ​​​രി​​​യും ഇ​​​റ​​​ക്കാ​​​തെ തി​​​രി​​​ച്ച​​​യ​​​ച്ചു.

ഭ​​​ക്ഷ്യ​​​ക​​​മ്മിഷ​​​ൻ ഇ​​​ട​​​പെ​​​ട്ടു

സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ​​​ക​​​മ്മിഷ​​​ൻ അം​​​ഗം കെ.​​​എ​​​ൻ. സു​​​ഗ​​​ത​​​ൻ തൃ​​​ക്ക​​​ള​​​ത്തൂ​​​രി​​​ലെ ഗോ​​​ഡൗ​​​ണി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പു​​​ഴു​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ 835 ചാ​​​ക്ക് അ​​​രി വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​ക​​​ളോ​​​ട് ഉ​​​ട​​​ന​​​ടി തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ബാ​​​ക്കി​​​യു​​​ള്ള 1,400 ചാ​​​ക്ക് അ​​​രി സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ക്വാ​​​ളി​​​റ്റി ക​​​ൺ​​​ട്രോ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം മാ​​​ത്രം വി​​​ത​​​ര​​​ണം ചെ​​​യ്താ​​​ൽ മ​​​തി​​​യെ​​​ന്നും ഉ​​​പ​​​ഭോ​​​ഗ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത അ​​​രി യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും വി​​​ത​​​ര​​​ണം ചെ​​​യ്യ​​​രു​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ട്ടു. വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ര്‍​ട്ട് ഭ​​​​ക്ഷ്യ​​​​ക​​​​മ്മീ​​​​ഷ​​​​ന്‍ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​ന് ന​​​​ല്‍​കി.

Tags : Worms Rice PublicDistribution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up