x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ് സെ​മി ഇന്ന്

വെബ്ഡെസ്ക്
Published: September 10, 2026 04:00 AM IST | Updated: September 10, 2026 04:02 AM IST

ഹർമൻ പ്രീത്, നിഗർ സുൽത്താന ജോതി

ദു​ബാ​യ്: 2026 ഏ​ഷ്യ ക​പ്പ് വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ആ​ദ്യ സെ​മി പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​ന്ന് ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. ഗ്രൂ​പ്പ് എ ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ഇ​ന്ത്യ​യു​ടെ സെ​മി ഫൈ​ന​ല്‍ പ്ര​വേ​ശം.

ഗ്രൂ​പ്പ് ബി ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് ബം​ഗ്ലാ​ദേ​ശ്. ഗ്രൂ​പ്പ് എ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പാ​ക്കി​സ്ഥാ​നും ബി ​ചാ​മ്പ്യ​ന്മാ​രാ​യ ശ്രീ​ല​ങ്ക​യും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി. നാ​ളെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ x ശ്രീ​ല​ങ്ക സെ​മി പോ​രാ​ട്ടം.

ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ആ​ധി​കാ​രി​ക ജ​യം നേ​ടി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ 94 റ​ൺ​സി​നു താ​യ്‌​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി​യ ഇ​ന്ത്യ, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​നെ 137 റ​ൺ​സി​നും മൂ​ന്നാം​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഏ​ഴു വി​ക്ക​റ്റി​നും ത​ക​ർ​ത്തു.

ഏ​ഴു ത​വ​ണ ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യാ​ണ് നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​ർ. ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ല​ങ്ക​യു​ടെ കി​രീ​ട​നേ​ട്ടം.

Tags : India Bangladesh Semi AsiaCup Twenty20 Cricket Womens

Recent News

Corehub Up