Sports
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ചിത്രം തെളിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജി ബയേൺ മ്യൂണിക്കിനെയും അഴ്സണൽ അത്ലറ്റികോ മാഡ്രിഡിനെയും നേരിടും.
ഇരുപാദ ക്വാർട്ടറിൽ പിഎസ്ജി ലിവർപൂളിനെയും (4-0) ബയേൺ റയൽ മാഡ്രിഡിനെയും (6-4) തകർത്തു. അത്ലറ്റികോ ബാഴ്സലോണയെ 3-2നും അഴ്സണൽ സ്പോർട്ടിംഗ് ലിസ്ബണെ ഒറ്റ ഗോളിനും മറികടന്നു. 28നും 29നുമാണ് ആദ്യപാദ സെമി.
രണ്ടാംപാദം മേയ് അഞ്ചിനും ആറിനും നടക്കും. 30ന് ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലാണ് ഫൈനൽ.
Sports
കൊച്ചി: 17 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി കേരള ബോക്സിംഗ് കൗണ്‍സില്‍ സെമി പ്രൊ ബോക്സിംഗ് പരിശീലന പദ്ധതി ആരംഭിക്കുന്നു.
ആദ്യഘട്ടം ആലപ്പുഴ ഹരിപ്പാട് കാവല്‍ ഓഡിറ്റോറിയത്തില്‍ 19ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Sports
മിലാന്: കോപ്പ ഇറ്റാലിയ ഫുട്ബോളില്‍ ആറ് തവണ ചാമ്പ്യന്മാരായ നാപ്പോളിയെ അട്ടിമറിച്ച് കോമൊ സെമിയില്‍. നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു.
ഷൂട്ടൗട്ടില്‍ 7-6ന്റെ ജയത്തോടെ കോമൊ സെമിയിലേക്കു മുന്നേറി. 40 വര്‍ഷത്തിനുശേഷമാണ് കോമൊ കോപ്പ ഇറ്റാലിയ സെമിയില്‍ പ്രവേശിക്കുന്നത്.