ലക്നൗ: ഉത്തർപ്രദേശിൽ പൊതുമേഖലയിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് പുനർനിയമനം നൽകുന്നതിലൂടെ 70 വയസുവരെ ജോലിയിൽ തുടരാനാകുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്. സംസ്ഥാനത്തെ പൊതു ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 65 വയസുവരെയാണ് ഡോക്ടർമാരുടെ സേവന കാലയളവ്. ആരോഗ്യമേഖലയുടെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡോക്ടർമാരുടെ പുനർനിയമനത്തിനു നടപടികൾ തുടങ്ങിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
Tags : UP Government doctors service extended 70 years of age Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash