Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service

Idukki

ബി​എ​സ്എ​ന്‍​എ​ല്‍ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തും: എം​പി

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ്‌‌​വ​ര്‍​ക്ക് ക​വ​റേ​ജും മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ജി​ല്ല​യി​ലെ ക​ണ​ക്‌​ടി​വി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ യോ​ഗ​ത്തി​ലു​ണ്ടാ​യി.

വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ശൃം​ഖ​ല നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ളും പ​രാ​തി​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കേ​ണ്ട പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ദ്ദേ​ശ പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്നു നേ​രി​ട്ട് ശേ​ഖ​രി​ക്കും. ഇ​തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും എം​പി നേ​രി​ട്ട് ക​ത്ത​യ​യ്ക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ക​വ​റേ​ജും ഫൈ​ബ​ര്‍ ക​ണ​ക്‌​ടി​വി​റ്റി​യും വ​ര്‍​ധി​പ്പി​ക്കാ​നും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശൃം​ഖ​ല കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നെ​റ്റ്‌​വ​ര്‍​ക്ക് ക​വ​റേ​ജ് തീ​രെ ല​ഭ്യ​മ​ല്ലാ​ത്ത ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഏ​റെ ദു​ഷ്‌​ക​ര​മാ​യ ആ​ദി​വാ​സി, പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ലെ ക​ണ​ക്‌​ടി​വി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കും. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക മു​ന്‍​ഗ​ണ​ന ന​ല്‍​കും. ഇ​ട​മ​ല​ക്കു​ടി, മൂ​ന്നാ​ര്‍, ദേ​വി​കു​ളം, മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​പ്പി​ക്ക​ണ​മെ​ന്ന് എം​പി നി​ര്‍​ദേ​ശം ന​ല്‍​കി.

യു​എ​സ്ഒ​എ​ഫ് ഫ​ണ്ടു​പ​യോ​ഗി​ച്ച് ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി മു​ന്‍​പ് ല​ഭി​ച്ച​തും വ​നം​വ​കു​പ്പി​ന്‍റെ​യും തോ​ട്ട​ങ്ങ​ളു​ടെ​യും എ​ന്‍​ഒ​സി തു​ട​ങ്ങി​യ വി​വി​ധ അ​നു​മ​തി​ക​ള്‍ ല​ഭി​ക്കാ​ത്ത​തു​മൂ​ലം മു​ട​ങ്ങി​പ്പോ​യ​തു​മാ​യ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഇ​ട​പെ​ടും. പു​തു​താ​യി ട​വ​റു​ക​ള്‍ അ​നു​വ​ദി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​റ്റു ക​മ്പ​നി​ക​ളു​ടെ ട​വ​റു​ക​ള്‍ വാ​ട​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച് ബി​എ​സ്എ​ന്‍​എ​ലിന്‍റെ സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കും.

ബി​എ​സ്എ​ന്‍​എ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​വ​ത്ക​രി​ക്കു​ന്ന​തി​ന് വാ​ര്‍​ഡ്ത​ല വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വ​രാ​നി​രി​ക്കു​ന്ന ഗ്രാ​മ​സ​ഭ​ക​ളി​ലും വാ​ര്‍​ഡ് സ​ഭ​ക​ളി​ലും ഉ​ദ്യാ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി പു​തി​യ പ​ദ്ധ​തി​ക​ളെ​യും പ​രാ​തി പ​രി​ഹാ​ര​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ബി​എ​സ്എ​ന്‍​എ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി വ​​​ട​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി ജോ​​​ണ്‍. കെ​​​എ​​​സ്ആ​​​ര്‍​ടി​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്കു​​​ള്ള സൗ​​​ജ​​​ന്യ​​​യാ​​​ത്ര ആ​​​നു​​​കൂ​​​ല്യം എ​​​ല്ലാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

ആ​​​കെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്കു​​​ള്ള 5,765 ബ​​​സു​​​ക​​​ളു​​​ള്ള​​​തി​​​ല്‍ 1,406 ബ​​​സു​​​ക​​​ളാ​​​ണ് വ​​​ട​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​ത്. 24.38ശ​​​ത​​​മാ​​​നം മാ​​​ത്രം. സ​​​ര്‍​വീ​​​സു​​​ക​​​ള്‍ 33ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ച്ച് തൃ​​​ത്താ​​​ല കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഡി​​​പ്പോ​​​യും പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വി.​​​ടി. ബ​​​ല്‍​റാ​​​മി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

International

കോ​ഴി​ക്കോ​ട് - ദോ​ഹ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്

ദോ​ഹ: കോ​ഴി​ക്കോ​ട് - ദോ​ഹ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം മൂ​ലം താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ വി​മാ​നം പു​ല​ർ​ച്ചെ 2.35ന് ​കോ​ഴി​ക്കോ​ട് എ​ത്തി, തു​ട​ർ​ന്ന് 3.35ന് ​ദോ​ഹ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും.

ദോ​ഹ​യി​ൽ​നി​ന്നു മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​ണ​ക്ഷ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സി​ന്‍റെ കോ​ഴി​ക്കോ​ട് - മ​സ്ക​റ്റ് വി​മാ​ന സ​ർ​വീ​സ് ഈ ​മാ​സം ആ​റി​ന് പു​ന​രാ​രം​ഭി​ക്കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ കോ​ഴി​ക്കോ​ട് - മ​സ്ക​റ്റ് വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നു വീ​തം ഈ ​മാ​സം 31 വ​രെ​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കു​ക.

Kerala

വിനീതമായ സേവനം ലോകത്തെ പരിവർത്തനപ്പെടുത്തുന്ന ആയുധം: മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ

കാ​​​ക്ക​​​നാ​​​ട്: പെ​​​സ​​​ഹാ എ​​​ന്ന​​​ത് കേ​​​വ​​​ലം ഒ​​​രു സ്മ​​​ര​​​ണ​​​യ​​​ല്ല; ജീ​​​വി​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ത്തി​​​ൽ ഗു​​​ണ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള വ​​​ലി​​​യൊ​​​രു ക​​​ട​​​ന്നു​​​പോ​​​ക​​​ലാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ലെ പെ​​​സ​​​ഹാ വ്യാ​​​ഴ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. സീ​​​റോ ​​​മ​​​ല​​​ബാ​​​ർ​​​സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന പെ​​​സ​​​ഹാ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ളും തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ്ഥ​​​ല​​​കാ​​​ല​​​ങ്ങ​​​ളു​​​ടെ പ​​​രി​​​മി​​​ത​​​ക​​​ളി​​​ലു​​​പ​​​രി​​​, മ​​​നു​​​ഷ്യ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണ് ഈ ​​​ക​​​ട​​​ന്നു​​​പോ​​​ക​​​ൽ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​ത്. മി​​​ശി​​​ഹാ ഈ ​​​ലോ​​​ക​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ട​​​ന്നു​​​പോ​​​യ​​​ത് സ്വാം​​​ശ​​​ദാ​​​ന​​​ത്തി​​​ന്‍റെ പ​​​ര​​​കോ​​​ടി​​​യാ​​​യ പ​​​രി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും വി​​​നീ​​​ത​​​മാ​​​യ സേ​​​വ​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​മ മാ​​​തൃ​​​ക​​​യാ​​​യ പാ​​​ദ​​​ക്ഷാ​​​ള​​​ന​​​വും ലോ​​​ക​​​ത്തി​​​ന് ന​​​ൽ​​​കി​​​ക്കൊ​​​ണ്ടാ​​​ണ്. ഈ ​​​ര​​​ണ്ട് മാ​​​തൃ​​​ക​​​ക​​​ളോ​​​ളം ലോ​​​ക​​​ത്തെ മ​​​റ്റൊ​​​ന്നി​​​നും പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ സ​​​ത്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

“ഓ​​​രോ ക്രി​​​സ്തു​​​ശി​​​ഷ്യ​​​നും യേ​​​ശു​​​വി​​​ന്‍റേ​​​തി​​​നു തു​​​ല്യ​​​മാ​​​യ ക​​​ട​​​ന്നു​​​പോ​​​ക​​​ൽ ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്ക​​​ണം. അ​​​ധി​​​കാ​​​ര​​​മോ പ​​​ദ​​​വി​​​ക​​​ളോ അ​​​ല്ല, മ​​​റി​​​ച്ച് മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി സ്വ​​​യം മു​​​റി​​​ച്ചു​​​വി​​​ള​​​മ്പു​​​ന്ന സ്നേ​​​ഹ​​​വും എ​​​ളി​​​യ​​​വ​​​നെ ശു​​​ശ്രൂ​​​ഷി​​​ക്കാ​​​നു​​​ള്ള മ​​​ന​​​സു​​​മാ​​​ണ് ക്രൈ​​​സ്ത​​​വ സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ.” മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. സ്വാ​​​ർ​​​ഥ​​​ത​​​യി​​​ൽ​​​നി​​​ന്ന് സ്നേ​​​ഹ​​​ത്തി​​​ലേ​​​ക്കും അ​​​ഹ​​​ന്ത​​​യി​​​ൽ​​​നി​​​ന്ന് വി​​​ന​​​യ​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള ഈ ​​​ക​​​ട​​​ന്നു​​​പോ​​​ക​​​ൽ ഇ​​​ന്ന​​​ത്തെ ലോ​​​ക​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​റെ പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നും മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

മി​​​ശി​​​ഹാ​​​യു​​​ടെ കു​​​രി​​​ശു​​​മ​​​ര​​​ണ​​​ത്തി​​​ന്‍റെ സ്മ​​​ര​​​ണ​​​പു​​​തു​​​ക്കി ഇ​​​ന്ന് ദുഃ​​​ഖ​​​വെ​​​ള്ളി ആ​​​ച​​​രി​​​ക്കും. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ദുഃ​​​ഖ​​​വെ​​​ള്ളി​​​യു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. പീ​​​ഡാ​​​നു​​​ഭ​​​വ ച​​​രി​​​ത്ര​​​വാ​​​യ​​​ന, സ​​​ന്ദേ​​​ശം, കു​​​രി​​​ശു​​​ചും​​​ബ​​​നം, കു​​​രി​​​ശി​​​ന്‍റെ വ​​​ഴി എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

Business

പ്രി​ന്‍റിം​ഗ് സേ​വ​നനി​ര​ക്കി​ല്‍ വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ച് കെ​എം​പി​എ

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം പ്രി​​​​ന്‍റിം​​​​ഗ്, പാ​​​​ക്കേ​​​​ജിം​​​​ഗ് മേ​​​​ഖ​​​​ല​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന അ​​​​സം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​വ​​​​ര്‍​ധ​​​​ന​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം പ്രി​​​​ന്‍റിം​​​​ഗ് സേ​​​​വ​​​​ന നി​​​​ര​​​​ക്കു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി കേ​​​​ര​​​​ള മാ​​​​സ്റ്റ​​​​ര്‍ പ്രി​​​​ന്‍റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​എം​​​​പി​​​​എ) അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി പേ​​​​പ്പ​​​​ര്‍, പേ​​​​പ്പ​​​​ര്‍ ബോ​​​​ര്‍​ഡ്, മ​​​​ഷി, കെ​​​​മി​​​​ക്ക​​​​ല്‍​സ്, പ്രി​​​​ന്‍റിം​​​​ഗ് പ്ലേ​​​​റ്റു​​​​ക​​​​ള്‍, ഗം, ​​​​ലാ​​​​മി​​​​നേ​​​​ഷ​​​​ന്‍ ഫി​​​​ലിം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന അ​​​​സം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ല്‍ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ര്‍​ധ​​​​ന​​​വു​​​​ണ്ടാ​​​​യി.

വി​​​​ദ്യാ​​​​ഭ്യാ​​​​സം, പാ​​​​ക്കേ​​​​ജിം​​​​ഗ്, വാ​​​​ണി​​​​ജ്യ അ​​​​ച്ച​​​​ടി തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന പ്രി​​​​ന്‍റിം​​​​ഗ് വ്യ​​​​വ​​​​സാ​​​​യം ഇ​​​​ന്ന് ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്.

അ​​​​ച്ച​​​​ടി​​​നി​​​​ര​​​​ക്കു​​​​ക​​​​ള്‍ 20 ശ​​​​ത​​​​മാ​​​​ന​​​​മെ​​​​ങ്കി​​​​ലും വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് കെ​​​​എം​​​​പി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലൂ​​​​യി ഫ്രാ​​​​ന്‍​സി​​​​സ്, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഡി. ​​​​മ​​​​ന്‍​മോ​​​​ഹ​​​​ന്‍ ഷേ​​​​ണാ​​​​യി, റോ ​​​​മെ​​​​റ്റീ​​​​രി​​​​യ​​​​ല്‍ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം. ​​​​കൃ​​​​ഷ്ണ​​​​മൂ​​​​ര്‍​ത്തി എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. നി​​​​ര​​​​ക്ക് വ​​​​ർ​​​​ധ​​​​ന ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​ന്ന​​​​താ​​​​യി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

Kerala

കൊച്ചി- ഗൾഫ്: ഇന്നലെ 35 വിമാന സർവീസുകൾ

നെ​​​ടു​​​മ്പാ​​​ശേ​​​രി : കൊ​​​ച്ചി​​​ക്കും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യ്ക്കു​​​മി​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ 35 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി .

അ​​​ബു​​​ദാ​​​ബി -ആ​​​റ്, ദോ​​​ഹ -ര​​​ണ്ട് , ഷാ​​​ർ​​​ജ -ര​​​ണ്ട് , ദു​​​ബാ​​​യ് -മൂ​​​ന്ന് , മ​​​സ്ക​​​റ്റ് -ര​​​ണ്ട് , ജി​​​ദ്ദ - ഒ​​​ന്ന് , ദ​​​മാം- ഒ​​​ന്ന് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​യ​​​ത് .

കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് 18 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഗ​​​ൾ​​​ഫി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത് . ദു​​​ബാ​​​യ് -മൂ​​​ന്ന്, മ​​​സ്ക​​​റ്റ് - മൂ​​​ന്ന് , ഷാ​​​ർ​​​ജ - ര​​​ണ്ട് , അ​​​ബു​​​ദാ​​​ബി -ആ​​​റ് , ജി​​​ദ്ദ -ര​​​ണ്ട് , ദ​​​മാം- ഒ​​​ന്ന് , ദോ​​​ഹ -ഒ​​​ന്ന്.

National

അ​നു​മ​തി​യി​ല്ലാ​ത്ത വി​മാ​നം സ​ർ​വീ​സി​ന് അ​യ​ച്ചു; എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം തി​രി​കെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. എ​ട്ട് മ​ണി​ക്കൂ​റോ​ളം പ​റ​ന്ന ശേ​ഷം തി​രി​കെ പ​റ​ന്ന് വി​മാ​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ൻ​കൂ​വ​റി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ദീ​ർ​ഘ​ദൂ​ര പ​റ​ക്ക​ലി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ പ​റ​ക്കേ​ണ്ടി വ​ന്ന​ത്.

ഏ​ക​ദേ​ശം എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം ആ​കാ​ശ​മ​ധ്യേ യു​ടേ​ൺ എ​ടു​ത്ത് തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ185 വി​മാ​നം. ഈ ​പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത ത​രം വി​മാ​നം അ​യ​ച്ച​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​ര​നു​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​വി​ലെ 11.34ഓ​ടെ​യാ​ണ് വി​മാ​നം വാ​ൻ​കൂ​വ​റി​ലേ​ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്.

ബോ​യിം​ഗ് 777200 എ​ൽ​ആ​ർ വി​മാ​ന​മാ​ണ് വാ​ൻ​കൂ​വ​ർ സ​ർ​വീ​സി​നാ​യി എ​യ​ർ ഇ​ന്ത്യ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഈ ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് ആ ​റൂ​ട്ടി​ൽ പ​റ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ൻ​കൂ​വ​ർ റൂ​ട്ടി​ൽ ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ, അ​ത്ത​രം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക അ​ടി​യ​ന്ത​ര ഓ​ക്സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള ബോ​യിം​ഗ് 777 300 ഇ​ആ​ർ വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​സ​ർ​വീ​സി​ന് അ​നു​മ​തി​യു​ള്ള​ത്.

വി​മാ​നം ചൈ​നീ​സ് വ്യോ​മാ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തെ​റ്റാ​യ വി​മാ​ന​മാ​ണ് അ​യ​ച്ച​തെ​ന്ന വി​വ​രം അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പൈ​ല​റ്റി​നോ​ട് വി​മാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ​രി​യാ​യ വി​മാ​നം ഉ​പ​യോ​ഗി​ച്ച് യാ​ത്ര പു​ന​രാ​രം​ഭി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ വ​ക്താ​വ് അ​റി​യി​ച്ചു. ഈ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി അ​ദാ​ല​ത്ത്: 4869 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും വി​വി​ധ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​ക​ളു​ട​യം നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ 4869 കോ​ട​തി കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. 4,04,79,127 രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു. 27,85,300 രൂ​പ ക്രി​മി​ന​ല്‍​കേ​സ് പി​ഴ​യും ഈ​ടാ​ക്കി.
മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ പി​ഴ ഒ​ടു​ക്കി തീ​ര്‍​ക്കാ​വു​ന്ന​വ, എം​എ​സി​ടി, ബാ​ങ്ക്, ആ​ര്‍​ടി​ഒ, ബി​എ​സ്എ​ന്‍​എ​ല്‍, സി​വി​ല്‍ വ്യ​വ​ഹാ​രം, കു​ടും​ബ ത​ര്‍​ക്കം തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് തീ​ര്‍​പ്പാ​ക്കി​യ​ത്.

ജി​ല്ലാ ജ​ഡ്ജി എ​ന്‍. ഹ​രി​കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​ന്‍, ജി​ല്ല നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍ വ​ര്‍​ഗീ​സ്, സ​ബ് ജ​ഡ്ജ് തോ​മ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.ഡോ​ണി തോ​മ​സ് വ​ര്‍​ഗീ​സ്, എ​ഫ്. മി​നി​മോ​ള്‍, ലെ​നി തോ​മ​സ് കു​രാ​ക്ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ഇ​സ്ര​യേ​ൽ-ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ത്യേ​ക ച​ര​ക്കുവി​മാ​നം സ​ർ​വീ​സ് ന​ട​ത്തും

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഇ​​​​സ്ര​​​​യേ​​​​ൽ - ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു പ​​​​ച്ച​​​​ക്ക​​​​റി​​​​യും പ​​​​ഴ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്നു പ്ര​​​​ത്യേ​​​​ക ച​​​​ര​​​​ക്കു​​​വി​​​​മാ​​​​നം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും.

80,000 കി​​​​ലോ​​​​ഗ്രാം പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളും പ​​​​ഴ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​നി​​​​ന്ന് ക​​​​യ​​​​റ്റി അ​​​​യ​​​യ്​​​​ക്കു​​​​ക. ഫെ​​​​യ​​​​ർ എ​​​​ക്സ്പോ​​​​ർ​​​​ട്ട്സ് (ഇ​​​​ന്ത്യ) ആ​​​​ണ് 12,000 പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് ഇ​​​​വ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ഴ​​​​വും പ​​​​ച്ച​​​​ക്ക​​​​റി​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നാ​​​​ണു സം​​​​ഭ​​​​രി​​​​ച്ച​​​​ത്.

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ​​​നി​​​​ന്ന് രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ഫെ​​​​റി ഫ്ളൈ​​​​റ്റാ​​​​യി വ​​​​രു​​​​ന്ന വി​​​​മാ​​​​നം ച​​​​ര​​​​ക്ക് ക​​​​യ​​​​റ്റി 11ന് ​​​​തി​​​​രി​​​​ച്ചു​​​പോ​​​​കും. ഇ​​​​ന്ന് എ​​​​യ​​​​ർ അ​​​​റേ​​​​ബ്യ​​​​യു​​​​ടെ വി​​​​മാ​​​​നം ഷാ​​​​ർ​​​​ജ​​​​യി​​​​ലേ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും.

ഇ​​​​ന്ന​​​​ലെ ജി​​​​ദ്ദ, ദു​​​​ബാ​​​​യ്, ഷാ​​​​ർ​​​​ജ, അ​​​​ബു​​​​ദാ​​​​ബി, ഫു​​​​ജൈ​​​​റ, മ​​​​സ്ക​​​​റ്റ്, റി​​​​യാ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 13 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ൽ വ​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്ന് ദു​​​​ബാ​​​​യ്, റി​​​​യാ​​​​ദ്, ഷാ​​​​ർ​​​​ജ, ജി​​​​ദ്ദ, അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്ക​​​​റ്റ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ന്പ​​​​ത് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി.

District News

ചി​റ്റ​മ്മ​ന​യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് വ​ഴി​യു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും സ്റ്റേ​ ബ​സു​ക​ളു​മ​ട​ക്കം ഒ​ന്നി​നു പി​റ​കേ ഒ​ന്നാ​യി നി​ർത്തി കെ​എ​സ്ആ​ർ​ടി​സി. സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​നാ​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല.

സ്റ്റേ ​ബ​സു​ക​ള​ട​ക്കം നി​ർത്ത​ലാ​ക്കി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു​വെ​ങ്കി​ലും ചോ​ദി​ച്ചു​വാ​ങ്ങാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റൂ​ട്ടു​മാ​റ്റി​യും കെ​എ​സ്ആ​ർ​ടി​സി നാ​ടി​നോ​ടു ചി​റ്റ​മ്മ​ന​യം പു​ല​ർ​ത്തു​ന്നു. സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ ഓ​ഫീ​സ​ട​ക്ക​മു​ണ്ടാ​യി​രു​ന്ന നാ​ടാ​ണ് ഇ​പ്പോ​ൾ നി​ല​യ്ക്കു​ന്ന സ​ർ​വീ​സു​ക​ളു​ടെ പേ​രി​ൽ കി​ത​യ്ക്കു​ന്ന​ത്.

ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ചെ​യി​നി​ൽ ഒ​തു​ങ്ങി


ഒ​ന്നാം ന​മ്പ​ർ സം​സ്ഥാ​ന ഹൈ​വേ​യാ​യ എം​സി റോ​ഡി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ വ​ല്ല​പ്പോ​ഴും എ​ത്തി​യാ​ൽ ഭാ​ഗ്യം. മോ​നി​പ്പ​ള്ളി, ഉ​ഴ​വൂ​ർ വ​ഴി​യു​ള്ള ചെ​യി​നാ​ണ് ഏ​ക ആ​ശ്ര​യം. വൈ​ക്കം-​പാ​ലാ റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സ് എ​ണ്ണ​ത്തി​ൽ കു​റ​ഞ്ഞെ​ങ്കി​ലും ആ​ശ്ര​യം അ​തു മാ​ത്ര​മാ​ണ്. പ​ത്തി​ൽ​നി​ന്ന് ആ​റി​ലെ​ത്തി​നി​ൽ​ക്കു​ക​യാ​ണ് ബ​സു​ക​ളു​ടെ എ​ണ്ണം.

ച​രി​ത്ര​മാ​യ സ്റ്റേ ബ​സു​ക​ൾ നി​ര​വ​ധി

കോ​ട്ട​യം-വാ​ക്കാ​ട്-ചേ​രും​ത​ടം, കോ​ട്ട​യം-ഞീ​ഴൂ​ർ-പെ​രു​വ, കോ​ട്ട​യം-വെ​ളി​യ​ന്നൂ​ർ, പാ​ലാ-കു​റ​വി​ല​ങ്ങാ​ട്, കോ​ട്ട​യം-കു​റ​വി​ല​ങ്ങാ​ട്-മോ​നി​പ്പ​ള്ളി, കോ​ട്ട​യം- ഇ​ല​ഞ്ഞി, കോ​ട്ട​യം-​മോ​നി​പ്പള്ളി-​ശാ​ന്തി​പു​രം-​പെ​രു​വ -പി​റ​വം എ​ന്നി​വ​യാ​ണ് നി​ല​ച്ച സ്റ്റേ ​സ​ർ​വീ​സു​ക​ൾ. രാ​ത്രി 9.30ന് ​പാ​ലാ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്ന സ്റ്റേ ​ബ​സ് നി​റു​ത്ത​ലാ​ക്കി​യ​തോ​ടെ രാ​ത്രി എ​ഴു ക​ഴി​ഞ്ഞാ​ൽ പാ​ലാ​യി​ൽ​നി​ന്ന് കു​റ​വി​ല​ങ്ങാ​ട്ടെ​ത്താ​ൻ ഏ​റ്റുമാ​നൂ​രി​ലെ​ത്തി എം​സി റോ​ഡി​ലെ ബ​സു​ക​ളെ ആ​ശ്ര​യി​ക്ക​ണം.

നി​ല​ച്ചു​പോ​യ​വ​യും നി​ര​വ​ധി

കോ​ട്ട​യം-വ​ലി​യ​പാ​റ വ​ഴി ഉ​ഴ​വൂ​ർ, കോ​ട്ട​യം-കാ​ണ​ക്കാ​രി വ​ഴി കൂ​ത്താ​ട്ടു​കു​ളം, വൈ​ക്ക -കാ​ട്ടാ​ന്പാ​ക്ക് വ​ഴി കു​റ​വി​ല​ങ്ങാ​ട്, പാ​ലാ-കി​ട​ങ്ങൂ​ർ, കൂ​ട​ല്ലൂ​ർ, വെ​മ്പ​ള്ളി, വൈ​ക്കം വ​ഴി എ​റ​ണാ​കു​ളം എ​ൽ​എ​സ് ഓ​ർ​ഡി​ന​റി, പാ​ലാ-ഞീ​ഴൂര്‌-പെ​രു​വ വ​ഴി എ​റ​ണാ​കു​ളം എ​ൽ​എ​സ് ഓ​ർ​ഡി​ന​റി, പാ​ലാ-കാ​ട്ടാ​ന്പാ​ക്ക് വ​ഴി വൈ​ക്കം, പാ​ലാ-കു​റ​പ്പ​ന്ത​റ-ക​ല്ല​റ വ​ഴി ആ​ല​പ്പു​ഴ, തൊ​ടു​പു​ഴ-കു​റ​പ്പ​ന്ത​റ-ക​ല്ല​റ വ​ഴി ചേ​ർ​ത്ത​ല, കോ​ട്ട​യം-മേ​ാനി​പ്പ​ള്ളി വ​ഴി പി​റ​വം, കോ​ട്ട​യം-ഞീ​ഴൂ​ർ വ​ഴി പി​റ​വം, എ​റ​ണ​ാകു​ളം-പാ​ലാ വ​ഴി മു​ണ്ട​ക്ക​യം- ഇ​ള​ങ്കാ​ട് ഫാ​സ്റ്റ്, എ​റ​ണ​കു​ളം-പാ​ലാ-പൊ​ൻ​കു​ന്നം വ​ഴി മു​ണ്ട​ക്ക​യം എ​ൽ​എ​സ് ഓ​ർ​ഡി​ന​റി, എ​റ​ണ​കു​ളം-പാ​ലാ-പൊ​ൻ​കു​ന്നം വ​ഴി കു​മ​ളി ഫാ​സ്റ്റ്, പൊ​ൻ​കു​ന്നം-പാ​ലാ-ക​ടു​ത്തു​രു​ത്തി വ​ഴി അ​മൃ​ത ആ​ശു​പ​ത്രി എ​ൽ​എ​സ് ഓ​ർ​ഡി​ന​റി, തൊ​ടു​പു​ഴ-കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ്, പാ​ലാ-വൈ​ക്കം വ​ഴി എ​റ​ണാ​കു​ളം എ​ൽ​എ​സ് ഓ​ർ​ഡി​ന​റി, പാ​ലാ- കു​റ​വി​ല​ങ്ങാ​ട്-എ​റ​ണ​ാകു​ളം വ​ഴി അ​മ്പ​യ​ത്തോ​ട് (ഫാ​സ്റ്റ്) സർവീസുകൾ നിർത്തലാക്കിയവ യിൽപ്പെടുന്നു.

റൂ​ട്ടു​മാ​റ്റ​വും വി​ന

ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് കു​റ​വി​ല​ങ്ങാ​ട് വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന വേ​ളാ​ങ്ക​ണ്ണി ബ​സ് അ​ടു​ത്ത​നാ​ളി​ൽ കു​റ​വി​ല​ങ്ങാ​ടി​നെ ഉ​പേ​ക്ഷി​ച്ച് റൂ​ട്ട് മാ​റ്റി. എ​രു​മേ​ലി​യി​ൽ​നി​ന്ന് പാ​ലാ -കു​റ​വി​ല​ങ്ങാ​ട് വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന എ​റ​ണ​ാകു​ളം ബ​സ് മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ക​ഴി​ഞ്ഞ മാ​സം മു​ത​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി - ഉ​ഴ​വൂ​ർ വ​ഴി​യാ​ക്കി യാ​ത്ര.

കോ​ട്ട​യം - ഉ​ഴ​വൂ​ർ - രാ​മ​പു​രം - തൊ​ടു​പു​ഴ വ​ഴി ക​ട്ട​പ്പ​ന​യ്ക്കു തു​ട​ങ്ങി​യ സ​ർ​വീ​സ് ഇ​പ്പോ​ൾ പാ​ലാ വ​ഴി​യാ​ണ് ക​ട്ട​പ്പ​ന​യ്ക്കു പോ​കു​ന്ന​ത്. കൊ​ട്ട​ാര​ക്ക​ര​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ലെ സു​ള്ള്യ​യി​ലേ​ക്കു ന​ട​ത്തി​യി​രു​ന്ന സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് ഇ​പ്പോ​ൾ ക​ടു​ത്തു​രു​ത്തി - എ​റ​ണാ​കു​ളം വ​ഴി​യാ​ക്കി​യും കു​റ​വി​ല​ങ്ങാ​ടി​നെ കൈ​വി​ട്ടു.

District News

റാ​ന്നി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ പു​തി​യ ബ​സ് സ​ർ​വീ​സ്

റാ​ന്നി: പു​ത​മ​ൺ, അ​ന്ത്യാ​ള​ൻ​കാ​വ്, പു​തു​ശേ​രി​മ​ല, ത​ല​ച്ചി​റ റൂ​ട്ടു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി.

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യാ​ത്രാ​ക്ലേ​ശം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്ന് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ ഇ​ട​പെ​ട്ട് റാ​ന്നി ഡി​പ്പോ​യ്ക്ക് അ​നു​വ​ദി​ച്ച ബ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​ത്.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ ബ​സി​ന്‍റെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ 7.30 ന് ​റാ​ന്നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​ന്ത്യാ​ള​ൻ​കാ​വ്, ക​ട​മ്മ​നി​ട്ട വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്കും 8.55 ന് ​പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു തി​രി​കെ റാ​ന്നി വ​ഴി വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ​യി​ലേ​ക്കാ​ണ് സ​ർ​വീ​സ്. 11.10 ന് ​ന​വോ​ദ​യ​യി​ൽ നി​ന്നു റാ​ന്നി​ക്കും 12.15 ന് ​റാ​ന്നി - പു​തു​ശേ​രി​മ​ല - വ​ട​ശേ​രി​ക്ക​ര വ​ഴി ത​ല​ച്ചി​റ. 1.30 ന് ​ത​ല​ച്ചി​റ​യി​ൽ നി​ന്നും വ​ട​ശേ​രി​ക്ക​ര പു​തു​ശേ​രി​മ​ല വ​ഴി റാ​ന്നി. 2.20ന് ​റാ​ന്നി - ന​വോ​ദ​യ - 70 ഏ​ക്ക​ർ , 3.45 ന് ​തി​രി​കെ പു​റ​പ്പെ​ടും. 5.45 ന് ​റാ​ന്നി​യി​ൽ നി​ന്ന് ചി​റ​ക്ക​ൽ​പ്പ​ടി വ​ഴി വ​ലി​യ​കാ​വ്. 6.05 ന് ​വ​ലി​യ കാ​വി​ൽ നി​ന്നു റാ​ന്നി​ക്കും സ​ർ​വീ​സ് ന​ട​ത്തും. 187 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഒ​രു ദി​വ​സം ബ​സ് സ​ഞ്ച​രി​ക്കു​ക.

അ​ന്ത്യാ​ള​ൻ​കാ​വി​ൽ ബ​സി​നു സ്വീ​ക​ര​ണം ന​ൽ​കി. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ന ന​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​പി. തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ടി. ജെ​സി, അ​ജി​ത് കു​മാ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​സ് ബെ​ൻ ജോ​ർ​ജ്, അ​സി. ഡി​ടി​ഒ അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Kerala

ത​ല​സ്ഥാ​ന​ത്ത് റീ​ഷെ​ഡ്യൂ​ൾ ചെ​യ്ത ഇ ​ബ​സു​ക​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് റീ ​ഷെ​ഡ്യൂ​ള്‍ ചെ​യ്ത ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 23 ഇ​ട​റോ​ഡു​ക​ളി​ലാ​ണ് പു​തു​താ​യി ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ സ​ര്‍​വീ​സ് മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മേ​യ​റു​ടെ വാ​ര്‍​ഡാ​യ കൊ​ടു​ങ്ങാ​നൂ​രി​ലെ കു​ല​ശേ​ഖ​ര​ത്തു​നി​ന്നും കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​ക്കു​ള്ള ഇ ​ബ​സ് ആ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ത​ർ​ക്ക​ത്തി​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​ര​മാ​യ​തോ​ടെ കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക് ഇ ​ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

രാ​വി​ലെ 7.30 നാ​ണ് കൊ​ടു​ങ്ങാ​നൂ​ർ വാ​ർ​ഡി​ലെ കു​ല​ശേ​ഖ​ര​ത്ത് നി​ന്ന് കു​രു​വി​ക്കാ​ട്, തി​ട്ട​മം​ഗ​ലം,കു​ന്ന​ൻ​പാ​റ, കു​ന്ന​ൻ​പാ​റ, കു​ണ്ട​മ​ൺ​ക​ട​വ് വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​യ്ക്ക് ആ​ദ്യ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് വാ​ർ​ഡു​ക​ളി​ലെ റൂ​ട്ടു​ക​ളി​ലും ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. മ​റ്റ് പ​ല കൗ​ൺ​സി​ല​ർ​മാ​രും ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ നി​ശ്ച​യി​ച്ച 23 സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച ശേ​ഷം പു​തി​യ സ​ർ​വീ​സു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ഗ​താ​ഗ​ത വ​കു​പ്പു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മെ​ന്നും മേ​യ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

യാ​ത്ര​ക്കാ​രു​ടെ ശ്രദ്ധയ്ക്ക് ; എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി

പ​ര​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി. തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി​യ​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ ഈ ​ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. 07313 ഹു​ബ്ബ​ള്ളി - കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് നീ​ട്ടി​യ​ത് (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

07314 കൊ​ല്ലം - ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06523 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

06524 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബ​യ്യ​പ്പ​ന​ഹ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ 24 വ​രെ നീ​ട്ടി (ചൊ​വ്വാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06547 എ​സ്എം​വി​ടി ബാ​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (​കൊ​ച്ചു​വേ​ളി ) സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ 25 വ​രെ നീ​ട്ടി. (ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

06548 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ 26 വ​രെ നീ​ട്ടി. (വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06555 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ 20 വ​രെ ദീ​ർ​ഘി​പ്പി​ച്ചു.(​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).

06556 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി സം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ൽ 22 വ​രെ നീ​ട്ടി. (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).

Business

വി 5​ജി സേ​വ​നം 14 ജി​ല്ല​ക​ളി​ലും

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര ടെ​​​​ലി​​​​കോം സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ വി ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ 5ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു. പ്രാ​​​​രം​​​​ഭ ഓ​​​​ഫ​​​​റാ​​​​യി കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലു​​​​ള്ള 5ജി ​​​​പ്ലാ​​​​നും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 299 രൂ​​​​പ മു​​​​ത​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന 5 ജി ​​​​പ്ലാ​​​​നു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​കും.

കൊ​​​​ച്ചി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ഴി​​​​ക്കോ​​​​ട്, മ​​​​ല​​​​പ്പു​​​​റം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ 5ജി ​​​​നെ​​​​റ്റ്‌​​​​വ​​​​ര്‍​ക്ക് നേ​​​​ര​​​​ത്തേ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും അ​​​​തി​​​​വേ​​​​ഗ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി​​​​യും ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​ത്ത ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന് വോ​​​​ഡ​​​​ഫോ​​​​ണ്‍ ഐ​​​​ഡി​​​​യ​​​​യു​​​​ടെ കേ​​​​ര​​​​ള ക്ല​​​​സ്റ്റ​​​​ര്‍ ബി​​​​സി​​​​ന​​​​സ് ഹെ​​​​ഡ് വി. ​​​​ജോ​​​​ര്‍​ജ് മാ​​​​ത്യു പ​​​​റ​​​​ഞ്ഞു.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​പു​​​​ല​​​​മാ​​​​യ ക​​​​വ​​​​റേ​​​​ജും വേ​​​​ഗ​​​​മേ​​​​റി​​​​യ ഡാ​​​​റ്റാ സ്പീ​​​​ഡും മി​​​​ക​​​​ച്ച ക​​​​സ്റ്റ​​​​മ​​​​ര്‍ എ​​​​ക്സ്പീ​​​​രി​​​​യ​​​​ന്‍​സും ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ 4ജി ​​​​ശൃം​​​​ഖ​​​​ല​​​​യും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 39 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യിനിൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 73 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

Kerala

പ​ട്ടാ​മ്പി​യി​ൽ ഗു​ഡ്‌​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി പ​ള്ളി​പ്പു​റ​ത്ത് ഗു​ഡ്‌​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ട്രെ​യി​ൻ ആ​ണ് പാ​ളം തെ​റ്റി​യ​ത്. രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തു​ട​ർ​ന്ന് നാ​ല് ട്രൈ​നു​ക​ൾ പി​ടി​ച്ചി​ട്ടു. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ളം തെ​റ്റി​യ ബോ​ഗി തി​രി​ച്ചു​ക​യ​റ്റി​യ​ത്. ഷൊ​ർ​ണൂ​രി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​ട്രാ​ക്കി​ലെ നി​ർ​ത്തി​യി​ട്ട സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ൾ

ഏ​റ​നാ​ട് എ​ക്സ്പ്ര​സ്

കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് എ​ക്സ്പ്ര​സ്

പ​ര​ശു​റാം എ​ക്സ്പ്ര​സ്

കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്

ലോ​ക​മാ​ന്യ തി​ല​ക്-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്

 

 

National

കൈ​ക്കൂ​ലി ആ​രോ​പ​ണം; ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി

ന്യൂഡൽഹി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ച്ച മ​ല​യാ​ളി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി. ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി. ​രാ​ധാ​കൃ​ഷ്ണ​നോ​ട് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​വ​ര്‍​ഷം സേ​വ​ന കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍ പു​റ​ത്താ​കു​ന്ന​ത്. നി​ല​വി​ൽ ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​ക്കൂ​ലി, വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്, രാ​ധാ​കൃ​ഷ്ണ​നെ ചെ​ന്നൈ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

ര​ണ്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം രാ​ധാ​കൃ​ഷ്ണ​നെ തി​രി​കെ കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി. ഈ ​സ​മ​യ​ത്താ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​ളാ​കു​ന്ന വി​ജി​ല​ന്‍​സ് കേ​സ് അ​ട​ക്കം ഉ​ണ്ടാ​കു​ന്ന​ത്.

തു​ട​ര്‍​ന്ന് പി. ​രാ​ധാ​കൃ​ഷ്ണ​നെ ശ്രീ​ന​ഗ​റി​ലേ​ക്ക് മാ​റ്റി. ത​നി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്നും സ്ഥ​ലം​മാ​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ട്രി​ബ്യൂ​ണി​ലി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ട്രി​ബ്യൂ​ണ​ല്‍ ഇ​തു ത​ള്ളി​യി​രു​ന്നു.

Kerala

ഭാ​ര​ത് ടാ​ക്സി ലോ​ഞ്ചിം​ഗ് ഈ ​മാ​സം

പ​​​ര​​​വൂ​​​ർ: സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ണ​​​യു​​​ള്ള ഭാ​​​ര​​​ത് ടാ​​​ക്സി സ​​​ർ​​​വി​​​സ് ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി​​​യ​​​ട​​​ക്കം രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ സ​​​മ്പൂ​​​ർ​​​ണ സേ​​​വ​​​നം തു​​ട​​ങ്ങും. ​

ക്യാ​​​ബ്, ഓ​​​ട്ടോ​​​റി​​​ക്ഷ, ബൈ​​​ക്ക് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​തു​​​വ​​​രെ 1.4 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഡ്രൈ​​​വ​​​ർ​​​മാ​​​ർ ആ​​​പ്പി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.​ സ​​​ഹ​​​കാ​​​ർ ടാ​​​ക്സി കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ലി​​​മി​​​റ്റ​​​ഡാ​​​ണ് ആ​​​പ്പി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും. ​

സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രാ​​​ല​​​യം വ​​​ഴി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​ന്‍റെ മു​​​ഖ്യ പ്ര​​​മോ​​​ട്ട​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല സം​​​ഘ​​​ത്തി​​ന്‍റെ ഭ​​​ര​​​ണ സ​​​മി​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ട് ഡ്രൈ​​​വ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​

വാ​​​ണി​​​ജ്യ വാ​​​ഹ​​​ന ഡ്രൈ​​​വ​​​ർ​​​മാ​​​ർ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് കു​​​റ​​​യ്ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 2024 മാ​​​ർ​​​ച്ചി​​​ൽ കേ​​​ന്ദ്ര മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യാ​​​ണ് ​ആ​​​പ്പി​​ന്‍റെ പ്രാ​​​രം​​​ഭ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

2025 ഡി​​​സം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ആ​​​പ്പ് ഡ​​​ൽ​​​ഹി​​​യി​​​ൽ ​പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചി​​രു​​ന്നു.

Kerala

പു​തു​വ​ര്‍​ഷാ​ഘോ​ഷം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ഏ​ഴ് വ​രെ; രാ​ത്രി 12ന് ​പു​ന​രാ​രം​ഭി​ക്കും

കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. എ​ന്നാ​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍ ഭാ​ഗ​ത്തേ​യ്ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​യി​രി​ക്കും വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തു​ക.

അ​തി​നു​ശ​ഷം രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍​ച്ചെ നാ​ലു​വ​രെ മ​ട്ടാ​ഞ്ചേ​രി-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും വൈ​പ്പി​ന്‍-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും സ​ര്‍​വ്വീ​സ് ഉ​ണ്ടാ​കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വാ​ട്ടാ​ർ മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ത്രി 12 മ​ണി മു​ത​ല്‍ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഈ ​റൂ​ട്ടു​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​ധി​ക ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും അ​ധി​ക​മാ​യി ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സേ​വ​ന​വും ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ഉ​ണ്ടാ​കും.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് വ​രെ​യാ​ണ് സ​ർ​വ്വീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന​ത്തെ യാ​ത്ര​ക്കാ​ര​നെ വ​രെ ഹൈ​ക്കോ​ർ​ട്ട് ജം​ക്ഷ​ൻ ടെ​ർ​മി​ന​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ അ​റി​യി​ച്ചു.

അ​തു​കൊ​ണ്ട് യാ​ത്ര​ക്കാ​ർ തി​ര​ക്കു​കൂ​ട്ടാ​തെ അ​ച്ച​ട​ക്ക​ത്തോ​ടെ ക്യൂ ​പാ​ലി​ക്കു​ക​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ അ​ഭ്യ​ർ​ഥി​ച്ചു.

Kerala

പു​തു​ക്കാ​ട് ബ​സ​പ​ക​ടം: ഡ്രൈ​വ​റെ സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കി

ചാ​​​​ത്ത​​​​ന്നൂ​​​​ർ: പു​​​​തു​​​​ക്കാ​​​​ട് ന​​​​ന്തി​​​​ക്ക​​​​ര​​​​യ്ക്കു സ​​​​മീ​​​​പം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ലോ​​​​റി​​​​യു​​​​മാ​​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ബ​​​​സ് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ഡ്രൈ​​​​വ​​​​റെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ 29ന് ​​​​പാ​​​​ലാ ഡി​​​​പ്പോ​​​​യി​​​​ൽ​​​നി​​​​ന്നും സ​​​​ർ​​​​വീ​​​​സ് പോ​​​​യ സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് ബ​​​​സ് ന​​​​ന്തി​​​​ക്ക​​​​ര പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​ഫീ​​​സി​​​നു സ​​​​മീ​​​​പം ഒ​​​​രേ ദി​​​​ശ​​​​യി​​​​ൽ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലോ​​​​റി​​​​യി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യും നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട ലോ​​​​റി ഡി​​​​വൈ​​​​ഡ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് എ​​​​തി​​​​ർ​​​​ദി​​​​ശ​​​​യി​​​​ൽ വ​​​​ന്ന മ​​​​റ്റൊ​​​​രു ലോ​​​​റി​​​​യി​​​​ലും ബൈ​​​​ക്കി​​​​ലും ഇ​​​​ടി​​​​ച്ച് ബൈ​​​​ക്ക് യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ​

സം​​​ഭ​​​വ​​​ത്തി​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​ വി​​​​ജി​​​​ല​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ലും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ഡ്രൈ​​​​വ​​​​റു​​​​ടെ ഭാ​​​​ഗ​​​​ത്ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി.

ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​​നി​​​​യും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​പ​​​​ക്ഷം കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സി​​​​എം​​​​ഡി​​​​യു​​​​ടെ അ​​​​റി​​​​യി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

National

ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി; ഇ​ന്നും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രും. സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഡി​ഗോ മു​ന്ന​റ​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​ര്‍.

വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം സ​ര്‍​വീ​സു​ക​ള്ളാ​ണ് വെ​ള്ളി​യാ​ഴ്ച മാ​ത്രം റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്‍‍​ഡി​ഗോ സി​ഇ​ഒ വ്യ​ക്ത​മാ​ക്കി​യ​ത്. വി​മാ​ന​ഡ്യൂ​ട്ടി സ​മ​യ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളി​ല്‍ ഭാ​ഗ​മി​ക​മാ​യ ഇ​ള​വ് ന​ല്‍​കി വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യെ ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി​യി​ൽ വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം 15 ന് ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. നാ​ലം​ഗ സ​മി​തി​ക്ക് മു​മ്പാ​കെ ഇ​ൻ​ഡി​ഗോ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് വ​രു​ത്തും.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്ന​തും തു​ട​രു​ക​യാ​ണ്. മാ​റി​യ സ​മ​യ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള ക​മ്പ​നി നി​ർ​ദേ​ശം ന​ൽ​കി.

ww.cial.aero ലി​ങ്ക് വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ സ​ർ​വ്വീ​സ് വി​വ​ര​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ് ഉ​റ​പ്പി​ക്കാ​ൻ ആ​ണ് യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഭൂ​രി​ഭാ​ഗം ഇ​ൻ​ഡി​ഗോ സ​ർ​വ്വീ​സു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. 11 മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ ചു​രു​ക്കം വി​മാ​ന​ങ്ങ​ളും യാ​ത്ര തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ റാ​സ് അ​ൽ ഖൈ​മ, കു​വൈ​ത്ത്, അ​ബു​ദാ​ബി, മ​സ്ക​ത്ത്, മാ​ലി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദോ​ഹ, അ​ബു​ദാ​ബി, ദു​ബാ​യ് സ​ർ​വീ​സു​ക​ളും മു​ട​ങ്ങി.

Kerala

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം; ആ​ദ്യ ദി​വ​സം ത​ന്നെ ഡോ​ളി സ​ർ​വീ​സ് അ​ല​ങ്കോ​ല​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ഡോ​ളി സ​ർ​വീ​സ് അ​ല​ങ്കോ​ല​പ്പെ​ട്ടു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ പ​മ്പ​യി​ൽ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.

മ​രാ​മ​ത്തും വി​ജി​ല​ൻ​സും ചേ​ർ​ന്ന് ന​ട​ത്തേ​ണ്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് സ​ർ​വീ​സ് മു​ട​ങ്ങാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, സ്വാ​ധീ​ന​മു​ള്ള​വ​ർ​ക്ക് ഡോ​ളി സ​ർ​വീ​സ് ല​ഭ്യ​മാ​ണെ​ന്ന് തീ​ർ​ഥാ​ട​ക​ർ ആ​രോ​പി​ച്ചു.

Kerala

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല സ​ർ​വീ​സ്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി അ​ഞ്ഞൂ​റോ​ളം ബ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 140 നോ​ൺ എ​സി ബ​സു​ക​ളും 30 എ​സി ലോ ​ഫ്ലോ​ർ ബ​സു​ക​ളും ഷോ​ർ​ട്ട് വീ​ൽ ബ​സു​ക​ളും മ​റ്റ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​മാ​യി 203 ബ​സു​ക​ളും സ​ർ​വീ​സി​ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

തി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം തി​ര​ക്ക​നു​സ​രി​ച്ച് സ്പെ​ഷ​ൽ സ​ർ​വീ​സു​ൾ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബ​സു​ക​ളും ഒ​രു​ക്കി. മ​തി​യാ​യ യാ​ത്ര​ക്കാ​രു​ള്ള പ​ക്ഷം ചാ​ർ​ട്ടേ​ഡ് ട്രി​പ്പു​ക​ളും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ല​യ്ക്ക​ൽ, പ്ലാ​പ്പ​ള്ളി, പെ​രി​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യു​ടെ മൊ​ബൈ​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മു​ഴു​വ​ൻ സ​മ​യ​വും സ​ജ്ജ​മാ​യി നി​ല​കൊ​ള്ളും. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആം​ബു​ല​ൻ​സ് വാ​നും പ​മ്പ​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ സ്ഥ​ല​നാ​മ​വും ഡെ​സ്റ്റി​നേ​ഷ​ൻ ന​മ്പ​റു​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ്. പ​മ്പി​ലേ​ക്കും തി​രി​ച്ചും ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ടി​ക്ക​റ്റു​ക​ൾ www.onlineksrtcswift. com എ​ന്ന ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റു​വ​ഴി​യും ente ksrtc neo oprs എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ക്കേ​ജ് ട്രി​പ്പു​ക​ളു​ടെ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത്; ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ന് ല​ഭി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഓ​ൺ​ലൈ​നാ​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ സ​ർ​വീ​സ്.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക വേ​ദി സ​ജ്ജ​മാ​ക്കി‌​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കുന്നേരം ബംഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും. എ​ട്ട് മ​ണി​ക്ക് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 8.45ഓ​ടെ​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ട്ര​യ​ൽ റ​ൺ പൂ​ർ‌​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​ൻ​പ​ത് മ​ണി​ക്കൂ​റി​ൽ ട്രെ​യി​ൻ 608 കി​ലോ​മീ​റ്റ​ർ പി​ന്നി​ടും.

11 സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ട്രെ​യി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, പാ​ല​ക്കാ​ട്, പൊ​ത്ത​ന്നൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ര്‍​പേ​ട്ടൈ, കൃ​ഷ്ണ​രാ​ജ​പു​രം, കെ​എ​സ്ആ​ര്‍ ബം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ​യാ​ണ് ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന സ്‌​റ്റോ​പ്പു​ക​ള്‍.

കൊ​ച്ചി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം. ഉ​ച്ച​യ്ക്ക് 2.20ന് ​എ​റ​ണാ​കു​ള​ത്തു നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ബം​ഗ​ളൂ​രു സി​റ്റി​യി​ലെ​ത്തു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​ല​ർ​ച്ചെ 5.10ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50ന് ​എ​റ​ണാ​കു​ള​ത്തു​മെ​ത്തും.

മ​റ്റ് മൂ​ന്ന് വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ൾ കൂ​ടി പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​നാ​റ​സ്-​ഖ​ജു​രാ​ഹോ, ല​ഖ്‌​നൗ-​സ​ഹാ​ര​ൻ​പൂ​ർ, ഫി​റോ​സ്പൂ​ർ-​ഡ​ൽ​ഹി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന മ​റ്റ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ.

 

Latest News

Corehub Up