x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഫോ​ൺ 18 പ്രോ, 18 ​പ്രോ മാ​ക്സ് ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ച് ആ​പ്പി​ൾ

ഓൺലൈൻ ഡെസ്ക്
Published: September 10, 2026 05:53 AM IST | Updated: September 10, 2026 05:53 AM IST

പ്രതീകാത്മക ചിത്രം

കാ​ലി​ഫോ​ർ​ണി​യ: ആ​പ്പി​ളി​ന്‍റെ പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് ഫോ​ണു​ക​ളാ​യ ഐ​ഫോ​ൺ 18 പ്രോ, ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. ആ​പ്പി​ൾ പാ​ർ​ക്കി​ൽ ന​ട​ന്ന 'സ​ർ​പ്രൈ​സ് ആ​ൻ​ഡ് ഷൈ​ൻ' ച​ട​ങ്ങി​ലാ​ണ് പു​തി​യ സീ​രീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. പു​തി​യ എ20 ​പ്രോ ചി​പ്‌​സെ​റ്റും ആ​പ്പി​ളി​ന്‍റെ സ്വ​ന്തം സി2 ​മോ​ഡ​വു​മാ​ണ് ഫോ​ണു​ക​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​ത്.

ഡി​സ്‌​പ്ലേ: ഐ​ഫോ​ൺ 18 പ്രോ (6.3 ​ഇ​ഞ്ച്), ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് (6.9 ഇ​ഞ്ച്) - ഐ​ഒ​എ​സ് 27 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം.

ക്യാ​മ​റ: 48മെ​ഗാ പി​ക്സ​ൽ വേ​രി​യ​ബി​ൾ അ​പ്പ​ർ​ച്ച​ർ ഫ്യൂ​ഷ​ൻ പ്രൈ​മ​റി സെ​ൻ​സ​ർ, 48 മെ​ഗാ​പി​ക്സ​ൽ അ​ൾ​ട്രാ​വൈ​ഡ്, 48 മെ​ഗാ പി​ക്സ​ൽ ടെ​ലി​ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ന്ന ട്രി​പ്പി​ൾ ക്യാ​മ​റ. മു​ൻ​വ​ശ​ത്ത് 18 മെ​ഗാ​പി​ക്സ​ൽ ഓ​ട്ടോ​ഫോ​ക്ക​സ് ക്യാ​മ​റ.

ഒ​രേ​സ​മ​യം മൂ​ന്ന് ലൈ​വ് ആ​ക്റ്റി​വി​റ്റി​ക​ൾ കാ​ണി​ക്കു​ന്ന പു​തി​യ ഡൈ​നാ​മി​ക് ഐ​ല​ൻ​ഡ്, വേ​പ്പ​ർ ചേ​മ്പ​ർ കൂ​ളിം​ഗ് സി​സ്റ്റം. പ്രോ ​മോ​ഡ​ലി​ൽ 36 മ​ണി​ക്കൂ​റും പ്രോ ​മാ​ക്സി​ൽ 45 മ​ണി​ക്കൂ​റും വ​രെ വീ​ഡി​യോ പ്ലേ​ബാ​ക്ക്.

ഐ​ഫോ​ൺ 18 പ്രോ (256​ജി​ബി) ആ​രം​ഭ വി​ല 1,64,900 രൂ​പ. ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് ആ​രം​ഭ വി​ല 1,79,900 രൂ​പ. (512ജി​ബി, 1ടി​ബി, 2ടി​ബി വേ​രി​യ​ന്‍റു​ക​ളി​ലും ല​ഭ്യ​മാ​ണ്). ബ്ലാ​ക്ക്, സി​ൽ​വ​ർ, ഗ്ലേ​ഷ്യ​ർ, ബ​ർ​ഗ​ണ്ടി നി​റ​ങ്ങ​ളി​ൽ പു​തി​യ മോ​ഡ​ലു​ക​ൾ ല​ഭ്യ​മാ​കും. സെ​പ്റ്റം​ബ​ർ 12 മു​ത​ൽ ഫോ​ണു​ക​ളു​ടെ പ്രീ-​ഓ​ർ​ഡ​ർ ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ 18 മു​ത​ൽ വി​പ​ണി​യി​ൽ വാ​ങ്ങാ​ൻ ല​ഭ്യ​മാ​കും.

Tags : Apple Deepika DeepikaNewspaper Gadgets Smartphones TechNews Business ECommerce

Recent News

Corehub Up