x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‍​സി ചെ​യ​ർ​മാ​നെ പു​റ​ത്താ​ക്കാ​നു​ള്ള ശി​പാ​ർ​ശ; രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റെ വി​മ​ർ​ശി​ച്ച് എം.​വി.​ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: October 25, 2026 03:53 PM IST | Updated: October 25, 2026 03:53 PM IST

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും പു​റ​ത്താ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്ക് ശി​പാ​ർ​ശ ചെ​യ്ത മു​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ​ക്ക​റു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ നി​ല​പാ​ടാ​ണ്. പി​എ​സ്‌​സി​യെ അ​ട്ടി​മ​റി​ക്കാ​ൻ ഗ​വ​ർ​ണ​റെ ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. മു​ൻ ഗ​വ​ർ​ണ​റു​ടെ നീ​ക്ക​ത്തെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടോ​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു. ജ​ന​റി​ക് മ​രു​ന്നു​ക​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ നി​ല​പാ​ടെ​ടു​ത്തു​വെ​ന്ന പ്ര​ചാ​ര​ണം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ന​ട​ത്തു​ന്ന മ​രു​ന്ന് എ​ന്തി​നാ​ണ് ന​ൽ​കി​യ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം.

പി.​പി. ദി​വ്യ​യു​ടെ ക​ത്ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ദി​വ്യ​യു​ടെ വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നും അ​വ​ർ​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് നി​ല​വി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Rajendra Arlekar M .V. Govindan Kerala PSC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up