x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ഞ്ഞ രീ​തി​യും സ​മ​യ​വും തെ​റ്റി; ബാ​ഴ്‌​സ​ലോ​ണ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ആ​ൽ​വാ​ര​സ്

സ്പോർട്സ് ഡെസ്ക്
Published: October 25, 2026 03:23 PM IST | Updated: October 25, 2026 03:41 PM IST

ജൂ​ലി​യ​ൻ ആ​ൽ​വാ​ര​സ്.

മാ​ഡ്രി​ഡ്: ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് മാ​റാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച മു​ൻ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​പ്പു​റ​ഞ്ഞ് ജൂ​ലി​യ​ൻ ആ​ൽ​വാ​ര​സ്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ആ​രാ​ധ​ക​രോ​ടാ​ണ് താ​രം പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. ഡെ​പ്പോ​ർ​ട്ടീ​വോ ലാ ​കൊ​റൂ​ണ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ​യ്ക്കാ​യി വി​ജ​യ​ഗോ​ൾ നേ​ടി​യ ശേ​ഷ​മാ​ണ് താ​രം ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

ലോ​ക​ക​പ്പി​നി​ടെ ബാ​ഴ്‌​സ​ലോ​ണ​യി​ൽ ക​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​യ ട്രാ​ൻ​സ്ഫ​ർ വി​വാ​ദ​ങ്ങ​ളു​മാ​ണ് അ​ത്‌​ല​റ്റി​ക്കോ ആ​രാ​ധ​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്. സ്പാ​നി​ഷ് മാ​ധ്യ​മ​മാ​യ മോ​വി​സ്റ്റാ​ർ പ്ല​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ആ​ൽ​വാ​ര​സ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​നി​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ആ​രാ​ധ​ക​രോ​ട് മാ​പ്പ് ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ രീ​തി​യി​ലും സ​മ​യ​ത്തി​ലും തെ​റ്റു​പ​റ്റി​യെ​ന്നും താ​രം പ​റ​ഞ്ഞു.

താ​ൻ ഒ​രു ആ​രാ​ധ​ക​നാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ദേ​ഷ്യ​പ്പെ​ടു​മാ​യി​രു​ന്നു. അ​ത്‌​ല​റ്റി​ക്കോ​യി​ലെ​ത്തി​യ കാ​ലം മു​ത​ൽ ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന പി​ന്തു​ണ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​വ​രു​ടെ അ​മ​ർ​ഷം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ആ​ൽ​വാ​ര​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല ട്രാ​ൻ​സ്ഫ​ർ ജാ​ല​ക​ത്തി​ൽ ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് മാ​റാ​നു​ള്ള ആ​ൽ​വാ​ര​സി​ന്‍റെ നീ​ക്ക​ത്തെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ത‌​ട​ഞ്ഞി​രു​ന്നു.

Tags : Julian Alvarez Apologizes Julian Alvarez Atletico Madrid FC Barcelona La Liga Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up