പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ഹരിപ്പാട്ട് വെള്ളാന ജംക്ഷനു സമീപം ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ശനിയാഴ്ച രാത്രി ഏഴോടെ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് പൊലിസെത്തി ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ കണ്ടെത്തി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് മുൻവശം കഷണ്ടിയും നരച്ച തലമുടിയും താടിയും മീശയുമാണുള്ളത്. കറുപ്പും ചാരനിറവും കലർന്ന വരകളുള്ള ടി-ഷർട്ടാണ് വേഷം.
Tags : Accident Train Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash