പിഎസ്‍സി ചെയർമാൻ
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശിപാർശക്കെതിരെ നിയമോപദേശം തേടാൻ ചെയർമാൻ തീരുമാനിച്ചു. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനയ്ക്ക് വിധേയമായിട്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചെയർമാന്‍റെ ഈ നീക്കം.
സംസ്ഥാന പിഎസ്‍സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആസൂത്രണ ബോർഡ് നിയമനം ഉൾപ്പെടെയുള്ള വിവിധ നിയമനങ്ങളിലെ ക്രമക്കേടുകൾ ആരോചിച്ചാണ് ഗവർണറുടെ ഈ അസാധാരണ നടപടി.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്.
Tags : PSC PSCChairman Recommendation LegalAdvice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash