x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ കായികമേളയ്ക്ക് തുടക്കം; മുഖ്യമന്ത്രി ദീപം തെളിയിച്ചു

വെബ് ഡെസ്ക്
Published: October 25, 2026 05:13 PM IST | Updated: October 25, 2026 05:13 PM IST

സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ദീപം തെളിയിക്കുന്നു

കോ​​​ഴി​​​ക്കോ​​​ട്: 68-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യ്ക്ക് തുടക്കം. ചാ​​ത്ത​​മം​​ഗ​​ലം എ​​​ന്‍​ഐ​​​ടി ഗ്രൗ​​​ണ്ടി​​​ല്‍ നടന്ന ചടങ്ങിൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ദീപം തെളിച്ചു. ഇ​​​ന്ത്യ​​​ൻ ഒ​​​ളി​​​മ്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​ടി. ഉ​​​ഷ എം​​​പിയിൽനിന്നാണ് മുഖ്യമന്ത്രി ദീപം ഏറ്റുവാങ്ങിയത്.

14 ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി പ​​തി​​നാ​​യി​​ര​​ത്തോ​​​ളം കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളും ഒ​​​ഫി​​​ഷ്യ​​​ലു​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ക​​​രും ഉ​​​ൾ​​​പ്പടെ 15,000ത്തി​​​ലേ​​​റെ പേ​​​ർ ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.​​​ കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​ഐ​​​ടി​​​യി​​​ലെ ന​​​വീ​​​ക​​​രി​​​ച്ച സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ വ​​​ലി​​​യ കാ​​​യി​​​ക​​​മേ​​​ള​​​യാ​​​ണി​​​ത്.

മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ പ​​​ത്ത് വേ​​​ദി​​​ക​​​ളി​​​ലാ​​​യി വി​​​വി​​​ധ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും. പ്ര​​​ധാ​​​ന ഇ​​​ന​​​മാ​​​യ അ​​​ത്‌​​​ല​​​റ്റി​​​ക്സ് 27 മു​​​ത​​​ൽ 31 വ​​​രെ ചാ​​ത്ത​​മം​​ഗ​​ലം എ​​​ൻ​​​ഐ​​​ടി കാ​​​മ്പ​​​സി​​​ലെ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ൽ ന​​​ട​​​ക്കും. സ​​​ബ് ജൂ​​നി​​​യ​​​ർ, ജൂ​​​നി​​​യ​​​ർ, സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 2,800 താ​​​ര​​​ങ്ങ​​​ൾ മാ​​​റ്റു​​​ര​​​യ്ക്കും. 30ന് ​​​ക്രോ​​​സ് ക​​​ൺ​​​ട്രി, ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് അ​​​ത്‌​​​ല​​​റ്റി​​​ക്സ്, ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും.

ഇ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്ല. കാ​​​സ​​​ര്‍​ഗോ​​ട്ടു​​​നി​​​ന്ന് 23ന് ​​​ആ​​​രം​​​ഭി​​​ച്ച ദീ​​​പ​​​ശി​​​ഖ പ്ര​​​യാ​​​ണം ക​​​ണ്ണൂ​​​ര്‍, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​മ്പ​​​ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങി​​​യാ​​​ണ് ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തിയത്. സ്വ​​​ര്‍​ണക്ക​​​പ്പ് കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 16 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങി​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തിയത്.

Tags : SchoolSportsMeet Sports ChiefMinister School Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up