ആപ്പിളിന്റെ ഏറ്റവും പുതിയ ഫോൺ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ അത്ഭുതപ്പെടുത്തുന്ന തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മൊബൈൽ വിപണി.
ഐഫോൺ 17 പ്രോ നന്നാക്കാനായി കടയിൽ നൽകിയ ഉപഭോക്താവിന് തിരികെ ലഭിച്ചത് പുത്തൻ 'ഐഫോൺ 18 പ്രോ' ആണെന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ സംഗതി യഥാർഥത്തിൽ പുതിയ ഫോണല്ല, മറിച്ച് ഇന്ത്യക്കാരുടെ തനതായ നാടൻ ബുദ്ധിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
കമ്പനിയുടെ പുതിയ ബർഗണ്ടി ലൈനപ്പ് വിപണിയിൽ തരംഗമാകുന്നതിന് മുൻപ് തന്നെ, പഴയ മോഡലിന് മുകളിൽ ഒട്ടിക്കാവുന്ന പ്രത്യേക കൺവെർട്ടർ കിറ്റുകൾ പ്രാദേശിക ഷോപ്പുകളിൽ ലഭ്യമായിക്കഴിഞ്ഞു.
ഫോണിന്റെ ബാക്ക് പാനലിൽ കൃത്യമായി പതിയുന്ന ബർഗണ്ടി കവർ ഒട്ടിച്ചാണ് ഐഫോൺ 17 പ്രോയെ ഒറ്റനോട്ടത്തിൽ ഐഫോൺ 18 പ്രോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മാറ്റിയെടുത്തത്.
നിറത്തിലും പുറംമോടിയിലും മാത്രമാണ് പ്രധാന മാറ്റമെങ്കിൽ ആപ്പിളിന് വിപണിയിൽ വലിയ തിരിച്ചടിയാകും ഇതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും അഭിപ്രായപ്പെടുന്നത്.
ചുരുങ്ങിയ ചിലവിൽ പുത്തൻ മോഡലാക്കുന്ന ഇന്ത്യക്കാരുടെ ഈ വിദ്യ കണ്ട് ചിരി അടക്കാനാകാതെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെക്കുന്നത്.