x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ജൂ​ഗാ​ഡ് മാ​ജി​ക്!: ഐ​ഫോ​ൺ 17 പ്രോ ​നി​മി​ഷ​നേ​രം കൊ​ണ്ട് പു​ത്ത​ൻ '18 പ്രോ' ​ആ​യി!


Published: September 11, 2026 06:13 PM IST | Updated: September 11, 2026 06:13 PM IST

ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ൺ പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ത​ന്ത്ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ മൊ​ബൈ​ൽ വി​പ​ണി.

ഐ​ഫോ​ൺ 17 പ്രോ ​ന​ന്നാ​ക്കാ​നാ​യി ക​ട​യി​ൽ ന​ൽ​കി​യ ഉ​പ​ഭോ​ക്താ​വി​ന് തി​രി​കെ ല​ഭി​ച്ച​ത് പു​ത്ത​ൻ 'ഐ​ഫോ​ൺ 18 പ്രോ' ​ആ​ണെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ സം​ഗ​തി യ​ഥാ​ർ​ഥ​ത്തി​ൽ പു​തി​യ ഫോ​ണ​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ക്കാ​രു​ടെ ത​ന​താ​യ നാ​ട​ൻ ബു​ദ്ധി​യാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ക​മ്പ​നി​യു​ടെ പു​തി​യ ബ​ർ​ഗ​ണ്ടി ലൈ​ന​പ്പ് വി​പ​ണി​യി​ൽ ത​രം​ഗ​മാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ, പ​ഴ​യ മോ​ഡ​ലി​ന് മു​ക​ളി​ൽ ഒ​ട്ടി​ക്കാ​വു​ന്ന പ്ര​ത്യേ​ക ക​ൺ​വെ​ർ​ട്ട​ർ കി​റ്റു​ക​ൾ പ്രാ​ദേ​ശി​ക ഷോ​പ്പു​ക​ളി​ൽ ല​ഭ്യ​മാ​യി​ക്ക​ഴി​ഞ്ഞു.

ഫോ​ണി​ന്‍റെ ബാ​ക്ക് പാ​ന​ലി​ൽ കൃ​ത്യ​മാ​യി പ​തി​യു​ന്ന ബ​ർ​ഗ​ണ്ടി ക​വ​ർ ഒ​ട്ടി​ച്ചാ​ണ് ഐ​ഫോ​ൺ 17 പ്രോ​യെ ഒ​റ്റ​നോ​ട്ട​ത്തി​ൽ ഐ​ഫോ​ൺ 18 പ്രോ ​എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റി​യെ​ടു​ത്ത​ത്.

നി​റ​ത്തി​ലും പു​റം​മോ​ടി​യി​ലും മാ​ത്ര​മാ​ണ് പ്ര​ധാ​ന മാ​റ്റ​മെ​ങ്കി​ൽ ആ​പ്പി​ളി​ന് വി​പ​ണി​യി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​കും ഇ​തെ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ചു​രു​ങ്ങി​യ ചി​ല​വി​ൽ പു​ത്ത​ൻ മോ​ഡ​ലാ​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ഈ ​വി​ദ്യ ക​ണ്ട് ചി​രി അ​ട​ക്കാ​നാ​കാ​തെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് പ​ങ്കു​വെ​ക്കു​ന്ന​ത്.

Tags : iPhone18Pro iPhone17Pro DesiJugaad AppleIndia TechNews

Recent News

Corehub Up