x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഊ​ർ​ജ പ്ര​തി​സ​ന്ധി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി; ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടേ​യും ത​ല​യി​ൽ വ​യ്‌​ക്കു​ന്നി​ല്ല, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ

വെബ് ഡെസ്ക്
Published: September 12, 2026 08:24 PM IST | Updated: September 12, 2026 08:25 PM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ഊ​ർ​ജ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സ​മ​ഗ്ര​മാ​യ ഒ​രു വൈ​ദ്യു​തി പ​ദ്ധ​തി മു​ന്നോ​ട്ടു​വ​ച്ച് ഈ ​പ്ര​തി​സ​ന്ധി മാ​നേ​ജ് ചെ​യ്യാ​നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​റി​ൽ വ​രു​ന്ന പു​തി​യ വൈ​ദ്യു​തി ന​യ​ത്തി​ൽ സൗ​രോ​ർ​ജ​ത്തി​ന് മു​ഖ്യ​സ്ഥാ​നം ന​ൽ​കും. പു​തി​യ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി പോ​ളി​സി ഈ ​മാ​സം ത​ന്നെ വ​രും.

ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടേ​യും ത​ല​യി​ൽ വ​യ്‌​ക്കു​ന്നി​ല്ലെ​ന്നും ഞ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ളം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ക എ​ന്ന ഏ​ർ​പ്പാ​ടാ​ണെ​ന്നും വൈ​ദ്യു​തി രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത​യാ​ണ് മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ഹൈ​ഡ്ര​ൽ പ​വ​ർ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ നോ​ൺ ക​ൺ​വ​ൻ​ഷ​ന​ൽ എ​ന​ർ​ജി സോ​ഴ്സ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വൈ​ദ്യു​തി​ക്ക് ആ​വ​ശ്യ​ക​ത കൂ​ടി. അ​താ​ണ് ആ​ദ്യ പ്ര​ശ്നം, മ​റ്റെ​ല്ലാം ര​ണ്ടാ​മ​താ​ണ്. കൂ​ടാ​തെ വാ​ങ്ങാ​ൻ ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും വൈ​ദ്യു​തി ല​ഭ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ൽ കെ​എ​സ്ഇ​ബി സം​ഘ​ടി​പ്പി​ച്ച എ​ക്സ്പോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ന​രു​പ​യോ​ഗ എ​ന​ർ​ജി എ​ന്ന് പ​റ​യു​മ്പോ​ൾ കെ​എ​സ്ഇ​ബി​യി​ലെ ചി​ല​ർ​ക്ക് ചൊ​റി​ച്ചി​ലാ​ണ്. പ്ര​ശ്നം വ​ഷ​ളാ​ക​ട്ടെ എ​ന്ന് ക​രു​തി ചി​ല​യി​ട​ത്ത് അ​നാ​വ​ശ്യ​മാ​യി നാ​ലും അ​ഞ്ചും ത​വ​ണ​യൊ​ക്കെ വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്നു.

Tags : Power Crisis Chief Minister Electricity Policy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up