x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണ പൈ​പ്പ്‌​ലൈ​നി​നു നേ​രേ ഇ​റാ​ഖി​ൽ​നി​ന്ന് ഡ്രോ​ൺ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് യു​എ​ഇ

വെബ് ഡെസ്ക്
Published: September 12, 2026 06:45 PM IST | Updated: September 12, 2026 06:45 PM IST

അ​ബു​ദാ​ബി: സൗ​ദി അ​റേ​ബ്യ​യി​ലെ ‘ഈ​സ്റ്റ് - വെ​സ്റ്റ് എ​ണ്ണ പൈ​പ്പ്‌​ലൈ​ൻ’ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. റി​യാ​ദ്, മ​ദീ​ന മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ പൈ​പ്പ്‌​ലൈ​നു​ക​ൾ​ക്ക് നേ​രെ​യാ​ണ് ഇ​റാ​ഖി​ൽ​നി​ന്ന് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​യും മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യെ​യും ബാ​ധി​ക്കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കും യു​എ​ഇ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പൈ​പ്പ് ലൈ​നി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ്‌​ലൈ​ൻ വ​ഴി​യു​ള്ള എ​ണ്ണ വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യ​മാ​ണ് അ​റി​യി​ച്ച​ത്.

Tags : UAE Condemns Drone Attack Iraq Saudi Arabian Oil Pipeline

Recent News

Corehub Up